HOME
DETAILS

നിത്യവും വെണ്ടയ്ക്ക് കഴിക്കൂ, ചില്ലറക്കാരനല്ല വെണ്ട-ഗുണങ്ങളറിഞ്ഞാല്‍ ഞെട്ടും

  
Web Desk
July 19 2024 | 07:07 AM

Benefits of Fenugreek

നമ്മുടെ ഭക്ഷണത്തില്‍ പ്രിയപ്പെട്ട സ്ഥാനം തന്നെയാണ് വെണ്ടയ്ക്കയ്ക്ക്. വെണ്ടക്ക കറിയും തോരുനും മാത്രമല്ല, വെണ്ടയില്ലാത്ത സാമ്പാറും മലയാളികള്‍ക്ക് ചിന്തിക്കാനാവില്ല. അപ്പോള്‍ ഇതിന്റെ ഗുണങ്ങളും വലുതായിരിക്കുമല്ലോ. 

വിറ്റാമിന്‍ എ, സി, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കള്‍ വെണ്ടക്കയില്‍ ഉണ്ട്. ആരോഗ്യപരമായ ഗുണങ്ങളുള്ള ഫ്‌ലേവനോയിഡുകളും ഫിനോളിക് സംയുക്തങ്ങളും ഉള്‍പ്പെടെ ആന്റിഓക്‌സിഡന്റുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്.  ഇത് ദഹനത്തെ സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു. മാത്രമല്ല,

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന പോളിഫെനോള്‍, ഫൈബര്‍ തുടങ്ങിയ സംയുക്തങ്ങളും വെണ്ടയ്ക്കയില്‍ അടങ്ങിയതിനാല്‍ ഇത് പ്രമേഹ സാധ്യത കുറയ്ക്കുന്നു. 

venda.JPG

എല്ലുകളുടെ ആരോഗ്യത്തിനും മികച്ചതാണ് വെണ്ടയ്ക്ക. ധാരാളം വിറ്റാമിനുകളും മിനറലുകളും ഇതില്‍ അടങ്ങിയിരിക്കുന്നു. കൂടാതെ ആന്റിഓക്‌സിഡന്റുകളായ ബീറ്റ കരോട്ടിന്‍, സെന്തീന്‍, ലുട്ടീന്‍ എന്നിവയാല്‍ സമൃദ്ധവുമാണ്. ഇത് നിങ്ങളുടെ കാഴ്ചശക്തി കൂട്ടാനും സഹായിക്കുന്നു. വിറ്റാമിന്‍ സി, കെ- 1 എന്നിവയും വെണ്ടയ്ക്കയില്‍ ധാരാളമായുണ്ട്.

ഇതിലെ വിറ്റാമിന്‍ കെ- 1 കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനാണ്. ഇത് രക്തം കട്ടപിടിക്കുന്നത് തടയുന്നു. ഇത് വെണ്ടയ്ക്കയിലെ ഫൈബര്‍ കൊളസ്‌ട്രോളിന്റെ ആഗിരണം കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും മൊത്തത്തിലുള്ള ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ven44.JPG


വെണ്ടയ്ക്കയില്‍ വിറ്റാമിന്‍ സിയും ധാരാളമുള്ളതിനാല്‍ ഇത് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും രോഗങ്ങളില്‍ നിന്നും അണുബാധകളില്‍ നിന്നും സംരക്ഷിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

വെണ്ടയ്ക്കയിലെ ഫൈബര്‍ അമിത ഭക്ഷണം കഴിക്കുന്നത് തടയുകയും ഭാരം നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.വിറ്റാമിന്‍ എ, സി എന്നിവയുള്‍പ്പെടെ വെണ്ടയ്ക്കയിലെ ആന്റിഓക്‌സിഡന്റുകള്‍ ചര്‍മ്മം മെച്ചപ്പെടുത്താനും അകാല വാര്‍ധക്യം, ചുളിവുകള്‍ എന്നിവ തടയാനും സഹായിക്കുന്നതാണ്.

വെണ്ടയ്ക്കയില്‍ ആന്റി ഇന്‍ഫ്‌ളമേറ്ററി സംയുക്തങ്ങള്‍ അടങ്ങിയതിനാല്‍ ഇത് വീക്കം കുറയ്ക്കാനും സന്ധിവാതം അല്ലെങ്കില്‍ ഹൃദ്രോഗം പോലുള്ള വിട്ടുമാറാത്ത രോഗങ്ങള്‍ കുറയ്ക്കാനും സഹായിക്കുന്നതാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ വ്യോമയാന മേഖലയിൽ തൊഴിലവസരം

uae
  •  2 months ago
No Image

കത്തിൽ അസ്വാഭാവികതയില്ലെന്ന് കെ സുധാകരൻ; കത്ത് പുറത്തു പോയത് അന്വേഷിക്കും

Kerala
  •  2 months ago
No Image

തൃശൂര്‍ പൂരം കലക്കൽ; ഗൂഢാലോചന അന്വേഷിക്കുന്ന ഇൻസ്പെക്ടർ ചിത്തരജ്ഞന്‍റെ പരാതിയിൽ കേസെടുത്ത് പൊലിസ്

Kerala
  •  2 months ago
No Image

കോപ്പത്ത് കാര്‍ മതിലിൽ ഇടിച്ച് രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

അബൂദബി ബിസിനസ് വീക് ഡിസംബർ 4 മുതൽ

uae
  •  2 months ago
No Image

റീട്ടെയ്ൽ സേവനം വിപുലീകരിച്ച് ലുലു ; മസ്കത്തിലും അൽ ഐനിലും പുതിയ സ്റ്റോറുകൾ തുറന്നു

oman
  •  2 months ago
No Image

കാനഡയില്‍ ടെസ്‌ല കാര്‍ ഡിവൈഡറില്‍ ഇടിച്ച് തീപിടിച്ച് നാല് ഗുജറാത്ത് സ്വദേശികള്‍ മരിച്ചു

International
  •  2 months ago
No Image

യുപിയില്‍ നാലുമാസം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍; ജിം ട്രെയിനര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥിനികളോട് ഓട്ടോ ഡ്രൈവറുടെ അതിക്രമം

Kerala
  •  2 months ago
No Image

ജനസാഗരം തീര്‍ത്ത് ടിവികെയുടെ ആദ്യ സമ്മേളനം; രാഷ്ട്രീയ നിലപാട് പറയാന്‍ വിജയ് 

National
  •  2 months ago