വിവിധ ജില്ലകളില്‍ അധ്യാപക നിയമനം; വേറെയുമുണ്ട് താല്‍ക്കാലിക ഒഴിവുകള്‍; നേരിട്ട് അപേക്ഷിക്കാം
അധ്യാപക നിയമനം
തിരുവനന്തപുരം ജില്ലയിലെ എയ്ഡഡ് സ്‌കൂളില്‍ എച്ച്.എസ്.ടി (നാചുറല്‍ സയന്‍സ്) വിഭാഗത്തില്‍ ഭിന്നശേഷി ഉദ്യോഗാര്‍ഥിക്കായ് (കാഴ്ച പരിമിതി1) സംവരണം ചെയ്ത തസ്തികയില്‍ ഒഴിവുണ്ട്. പത്താം ക്ലാസ് പാസായിരിക്കണം. ടി.ടി.സി, ഡി.എഡ് അല്ലെങ്കില്‍ ഏതെങ്കിലും ഒരു വിഷയത്തില്‍ ബിരുദവും ബി.എഡ് പാസായിരിക്കണം.
യോഗ്യത പരീക്ഷ വിജയിച്ചിരിക്കണം അല്ലെങ്കില്‍ തത്തുല്യമായ യോഗ്യതയുണ്ടായിരിക്കണം. 18നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം (ഭിന്നശേഷിക്കാര്‍ക്ക് നിയമാനുസൃതമായ വയസിളവ്). നിശ്ചിത യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ജൂലൈ 26നു മുമ്പ്0 പേര് രജിസ്റ്റര്‍ ചെയ്യണം.
പൊതുമേഖല സ്ഥാപനങ്ങളില്‍ ഒഴിവ്; അപേക്ഷ തീയതി നീട്ടി
വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനവുമായി ബന്ധപ്പെട്ട് കേരള പബ്ലിക് എന്റര്‍പ്രൈസസ് (സെലക്ഷനും റിക്രൂട്ട്‌മെന്റും) ബോര്‍ഡ് മുമ്പാകെ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 31 വരെ നീട്ടി. വിശദാംശങ്ങള്‍ക്ക്: kpserb.kerala.gov.in.
അസാപ് കേരള ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ടീമില്‍ ഒന്നിലധികം ഒഴിവുകളിലേക്ക് അപേക്ഷിക്കാം
നൈപുണ്യ വികസനത്തിനു പേരുകേട്ട ഉന്നതവിദ്യാഭാസ വകുപ്പിന്റെ അസാപ് കേരള വിവിധ താത്കാലിക ഒഴിവുകളിലേക്ക് യോഗ്യതയുള്ളതും പരിചയസമ്പന്നരുമായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സോഷ്യല്‍ മീഡിയ സ്‌പെഷ്യലിസ്റ്റ്, വീഡിയോ എഡിറ്റര്‍ & ഡിജിറ്റല്‍ മീഡിയ സ്‌പെഷ്യലിസ്റ്റ്, ഡിജിറ്റല്‍ കണ്ടന്റ് റൈറ്റര്‍, ഗ്രാഫിക് ഡിസൈനര്‍ എന്നിങ്ങനെയാണ് ഒഴിവുകള്‍. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 21. നിര്‍ദ്ദിഷ്ട യോഗ്യതയും പരിചയ മാനദണ്ഡങ്ങളും ഉള്ള താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9645693564, https://asapkerala.gov.in/careers/.
സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ ഒഴിവ്
മത്സ്യബോര്‍ഡ് കേന്ദ്രകാര്യാലയത്തിലേക്ക് സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. കമ്പ്യൂട്ടര്‍ സയന്‍സ്/ ഐ.ടി യില്‍ ബി.ടെക്ക്/ എം.സി.എ യോഗ്യതയുള്ള 21 നും 35 നും ഇടയില്‍ പ്രായമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 25000 രൂപയാണ് വേതനം. സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ അല്ലെങ്കില്‍ സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍ ആയി കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
തൃശൂര്‍ ജില്ലയിലുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ കമ്മീഷണര്‍, കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, പൂങ്കുന്നം, തൃശൂര്‍ – 680 002 എന്ന വിലാസത്തിലോ, നേരിട്ടോ, ഇമെയില്‍ വിലാസത്തിലോ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.fisheries.kerala.gov.in. ഇമെയില്‍: [email protected]. ഫോണ്‍ : 0487 – 2383088.
ഡെപ്യൂട്ടേഷന്‍ നിയമനം
കേരള വനം വകുപ്പിനു കീഴില്‍ തൃശ്ശൂരില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന സുവോളജിക്കല്‍ പാര്‍ക്കിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നോഡല്‍ ഓഫീസറായി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ www.forest.kerala.gov.in ല്‍ ലഭ്യമാണ്. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 22.
various job opportunities in districts apply now
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."