HOME
DETAILS

കോഴിക്കോട് ജില്ലയില്‍ നിരവധി തൊഴിലവസരങ്ങള്‍; ജില്ല എംപ്ലോയബിലിറ്റി കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കാം; ഇനി വൈകല്ലേ..

  
Web Desk
July 19 2024 | 15:07 PM

employabiltiy interview in calicut employment cetnre tomorrow

കോഴിക്കോട് ജില്ല എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയിബിലിറ്റി സെന്ററില്‍ ജൂലൈ 20ന് രാവിലെ 10.30ന് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുള്ള തസ്തികകളിലേക്ക് കൂടിക്കാഴ്ച്ച നടത്തുന്നു. 


തസ്തിക
സര്‍വ്വീസ് എഞ്ചിനീയര്‍, ട്രെയിനര്‍, എസ് എപി ഫംഗ്ഷണല്‍ കണ്‍സള്‍ട്ടന്റ്, ബി ഡി എം, ബി ഡി ഇ, സെയില്‍സ് ഹെഡ്, സെയില്‍സ് കോഓര്‍ഡിനേറ്റര്‍, ഷോറൂം സെയില്‍സ് എക്‌സിക്യൂട്ടീവ്, ഫീല്‍ഡ് സെയില്‍സ് എക്‌സിക്യൂട്ടീവ്, ഇലക്ട്രീഷ്യന്‍, കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യൂട്ടീവ്, കസ്റ്റമര്‍ സര്‍വീസ് മാനേജര്‍, അസി. കസ്റ്റമര്‍ സര്‍വീസ് മാനേജര്‍. 

യോഗ്യത 

പ്ലസ് ടു, ഡിപ്ലോമ/ഐടിഐ, ഇലക്ട്രിക്കല്‍, ബിരുദം/ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. 

അഭിമുഖം 

ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡാറ്റ സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖത്തില്‍ പങ്കെടുക്കണം. സംശയങ്ങള്‍ക്ക്: 0495-2370176. കൂടുതല്‍ വിവരങ്ങള്‍ക്ക്: calicutemployability centre എന്ന ഫേസ്ബുക്ക് പേജില്‍. 


employabiltiy interview in calicut employment cetnre tomorrow

റൂസയില്‍ സിസ്റ്റം അനലിസ്റ്റ് അപേക്ഷ ക്ഷണിച്ചു


ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയായ രാഷ്ട്രീയ ഉച്ചതര്‍ ശിക്ഷാ അഭിയാന്‍ (റൂസ) യുടെ തിരുവനന്തപുരം സംസ്ഥാന കാര്യാലയത്തില്‍ സിസ്റ്റം അനലിസ്റ്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് അന്യത്രസേവന വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു.

ശമ്പള സ്‌കെയില്‍ 59300120900 (PR 2236037940). സര്‍ക്കാര്‍ എന്‍ജിനീയറിംഗ്/ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ ഉള്ളവര്‍ക്കും സര്‍ക്കാര്‍ പോളിടെക്‌നിക്കുകളില്‍ ഉള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ മേലധികാരിയുടെ നിരാക്ഷേപ പത്രം സഹിതം നിശ്ചിത മാതൃകയില്‍ അപേക്ഷ നല്‍കണം. ഒന്നില്‍ കൂടുതല്‍ അപേക്ഷകള്‍ ലഭിക്കുന്ന പക്ഷം അഭിമുഖത്തിലൂടെ ആയിരിക്കും നിയമനം. എന്‍ജിനിയറിംഗില്‍ ബിരുദാനന്തര ബിരുദം (കംപ്യൂട്ടര്‍/ഐ.റ്റി), PFMS ലെ പരിചയം എന്നിവ അഭിലഷണീയമാണ്.

താത്പര്യമുള്ളവര്‍ റൂസ സ്റ്റേറ്റ് പ്രോജക്ട് കോഓര്‍ഡിനേറ്റര്‍, റൂസ സംസ്ഥാന കാര്യാലയം, ഗവ. സംസ്‌കൃത കോളജ് ക്യാമ്പസ് പാളയം, യൂണിവേഴ്‌സിറ്റി പി.ഒ., തിരുവനന്തപുരം 695034 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ, [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ ഇമെയില്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ റൂസ സംസ്ഥാന കാര്യാലയത്തില്‍ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 30 വൈകിട്ട് അഞ്ചു മണി. നിയമനം സംബന്ധിച്ച് റൂസ സ്റ്റേറ്റ് പ്രോജക്ട് കോഓര്‍ഡിനേറ്റര്‍/പ്രോജക്ട് ഡയറക്ടറുടെ തീരുമാനം അന്തിമമായിരിക്കും.

എംപ്ലോയബിലിറ്റി സെന്റര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ്


തിരുവനന്തപുരം  ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്  ഭാഗമായ എംപ്ലോയബിലിറ്റി സെന്റര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് ജൂലൈ 19 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കാട്ടാക്കട ടൗണ്‍  എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ വച്ച് നടക്കുന്നു. മിനിമം പ്ലസ് ടു യോഗ്യതയുളളവരും   ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, പാരാമെഡിക്കല്‍, മറ്റ് പ്രോഫഷണല്‍ യോഗ്യതയുള്ളവരും, 35 വയസില്‍ താഴെ പ്രായമുള്ളതുമായ കാട്ടാക്കട താലൂക്കിലെയും സമീപ പ്രദേശങ്ങളിലേയും ഉദ്യോഗാര്‍ഥികള്‍ക്കാണ് സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ലഭിക്കുന്നതിനായി അവസരം.

ഒറ്റത്തവണയായി 250 രൂപ ഒടുക്കി രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരുവനന്തപുരവും മറ്റു ജില്ല എംപ്ലോയബിലിറ്റി സെന്ററുകളും മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ആഴ്ചതോറും നടത്തുന്ന അഭിമുഖങ്ങള്‍ / ജോബ്‌ഫെയര്‍ എന്നിവയില്‍ പങ്കെടുക്കാം. ആയതിനുള്ള സോഫ്റ്റ് സ്‌കില്‍, കമ്പ്യൂട്ടര്‍ പരിശീലനവും ഉദ്യോഗാര്‍ത്ഥികള്‍ക്ക് എംപ്ലോയബിലിറ്റി സെന്ററില്‍ ലഭ്യമാക്കും. ഫോണ്‍ നമ്പര്‍ :  8921916220.


താത്കാലിക ഒഴിവ്

നെടുമങ്ങാട് സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ട്രേഡ്‌സ്മാന്‍ (ടൂ ആന്റ് ത്രീ വീലര്‍ മെയിന്റെനന്‍സ്), ട്രേഡ്‌സ്മാന്‍ (ഇലക്ട്രിക്കല്‍), ട്രേഡ്‌സ്മാന്‍ (ഫിറ്റിംഗ്), ട്രേഡ്‌സ്മാന്‍ (വെല്‍ഡിംഗ്) തസ്തികകളില്‍ താല്‍ക്കാലിക (ദിവസവേതന അടിസ്ഥാനത്തില്‍) ഓരോഒഴിവുണ്ട്. ട്രേഡ്‌സ്മാന്‍ യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ നേടിയ ടിഎച്ച്എസ്എല്‍സി അല്ലെങ്കില്‍ എസ്എസ്എല്‍സിയും ബന്ധപ്പെട്ട വിഷയത്തില്‍ നേടിയ ഐ.ടി.ഐ/ വിഎച്ച്എസ്ഇ / കെജിസിഇ / ഡിപ്ലോമ.

യോഗ്യരായ അപേക്ഷകര്‍ക്ക് സ്‌കൂളില്‍ നടക്കുന്ന അഭിമുഖ പരീക്ഷയില്‍ പങ്കെടുക്കാം. ട്രേഡ്‌സ്മാന്‍ (ടൂ ആന്റ് ത്രീ വീലര്‍ മെയിന്റെനന്‍സ്) ജൂലായ് 23 ന് രാവിലെ 9 മണി, ട്രേഡ്‌സ്മാന്‍ (ഇലക്ട്രിക്കല്‍) ജൂലായ് 23 ന് രാവിലെ 10:30 മണി, ട്രേഡ്‌സ്മാന്‍ (ഫിറ്റിംഗ്) ജൂലായ് 23 ന് ഉച്ചക്ക് 12 മണി, ട്രേഡ്‌സ്മാന്‍ (വെല്‍ഡിംഗ്) ജൂലായ് 23ന് ഉച്ചക്ക് 2 മണി എന്നിങ്ങനെയാണ് സമയക്രമം. യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ അസല്‍, പകര്‍പ്പ് അഭിമുഖത്തിന് ഹാജരാക്കണം. വിശദവിവരങ്ങള്‍ക്ക്: 0472 2812686, 9400006460

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  11 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  11 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  11 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  11 hours ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  11 hours ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  11 hours ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  12 hours ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  12 hours ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  12 hours ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  12 hours ago