HOME
DETAILS
MAL
സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടീവില്‍ യാത്രക്കാരന് സ്‌ക്രൂഡ്രൈവര്‍ കൊണ്ട് കുത്തേറ്റു
July 20 2024 | 05:07 AM
കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ (16307) യാത്രക്കാരന് കുത്തേറ്റു. സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തപ്പോഴാണ് സ്‌കൂഡ്രൈവര്‍ കൊണ്ട് കുത്തേറ്റത്. നെറ്റിയിലാണ് കുത്തിയത്.
വെള്ളിയാഴ്ച്ച രാത്രി 11.25 ന് ട്രെയിനിന്റെ ജനറല്‍ കോച്ചിലായിരുന്നു സംഭവം. പയ്യോളിക്കും വടകരക്കുമിടയിലാണ് സംഭവം.
ട്രെയിന്‍ വടകരയില്‍ എത്തിയപ്പോള്‍ ആര്‍.പി.എഫ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ മദ്യലഹരിലായിരുന്നു എന്നാണ് യാത്രക്കാര്‍ പറയുന്നത്.
ശല്യം ചെയ്തപ്പോള്‍ മാറിനില്‍ക്കാന്‍ പല തവണ ഇയാളോട് സ്ത്രീകള്‍ ആവശ്യപ്പെട്ടു. അനുസരിക്കാതെ വന്നപ്പോഴാണ് യാത്രക്കാരന്‍ ഇടപെട്ടത്. ഇതോടെ സ്്ക്രൂഡ്രൈവറെടുത്ത് കുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."