എളുപ്പത്തില്‍ തയാറാക്കാം രുചിയൂറും ഗാര്‍ലിക് ചിക്കന്‍ ഫ്രൈ
ചിക്കന്‍ ഫ്രൈ എല്ലാവര്ക്കും ഇഷ്ടമാണ്. പ്രത്യേകിച്ചു കുട്ടികള്‍ക്ക്. അവരുടെ ഇഷ്ടവിഭവമാണ് ഇത്. വളരെ എളുപ്പത്തില്‍ വീട്ടില്‍തന്നെ ടേസ്റ്റിയായി ഇതുണ്ടാക്കാം.
എല്ലില്ലാത്ത ചിക്കന്‍ -500 ഗ്രാം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- രണ്ട് ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി- രണ്ട് ടേബിള്‍ സ്പൂണ്‍
കോണ്ഫഌര്- രണ്ട് സ്പൂണ്‍
ഉപ്പ് -
മുളകുപൊടി - ഒരു ടേബിള്‍ സ്പൂണ്‍
തയാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ ചിക്കനിട്ട് അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റും കുരുമുളകു പൊടിയും മുളകു പൊടിയും ഉപ്പും ചേര്‍ത്ത് നന്നായി മിക്സ്ചെയ്യുക. 20 മിനിറ്റ് മാറ്റി വയ്ക്കുക. ഇനി ഒരു പാന്‍ ചൂടാക്കി അതിലേക്ക് ഓയില്‍ (സണ്‍ഫഌര്‍ ഓയിലേ ഒലിവ് ഓയിലോ) ചേര്‍ത്ത് ചിക്കന്‍ വേവിച്ചെടുക്കുക.
ഇനി മറ്റൊരു കടായി ചൂടാക്കി അതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ ബട്ടര്‍ ഇട്ട് മെല്റ്റായതിനു ശേഷം വെളുത്തുള്ളി ചെറിയ കഷണങ്ങളായി മുറിച്ചതും പച്ചമുളകും ഒരു സ്പൂണ്‍ സ്പ്രിങ് ഒനിയന്‍, സോയ സോസ് ഒരു ടേബിള്‍ സ്പൂണ്‍, കോണ്ഫ്ളാര് വെളളത്തില്‍ കലക്കിയത് എന്നിവ ഇതിലേക്ക് ഒഴിക്കുക. എന്നിട്ട് ഒന്നു നന്നായി വഴറ്റുക.
ഇനി ഫ്രൈ ചെയ്തു വച്ച് ചിക്കന്‍ ഇതിലേക്ക് ചേര്‍ത്ത് ഒന്നുകൂടെ വഴറ്റുക. ശേഷം ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീരും കൂടെ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. കിടിലന്‍ ഗാര്‍ലിക് ചിക്കന്‍ ഫ്രൈ റെഡി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."