ചോറിനൊപ്പം കഴിക്കാന്‍ കിടിലനൊരു കുമ്പളങ്ങാ കറി
നാരുകളടങ്ങിയതും ജലാംശം കൂടുതലുള്ളതും കലോറി കുറവുമായ കുമ്പളങ്ങ ധാരാളം ആരോഗ്യഗുണങ്ങള്‍ ഉള്ള പച്ചക്കറിയാണ്. രുചിയിലും ഗുണത്തിലും മുന്നില്‍ നില്ക്കുന്ന കുമ്പളങ്ങാ കറി എങ്ങനെ തയാറാക്കാമെന്നു നോക്കാം.
കുമ്പളങ്ങ - കഷണം ഒരു കപ്പ്
ചെറുപയര്‍ പരിപ്പ് -രണ്ട് ടേബിള്‍ സ്പൂണ്‍
മഞ്ഞ പൊടി- ഒരു നുള്ള്
തേങ്ങാ ചിരകിയത്- ഒരു കപ്പ്
കടുക്- കാല് ടീസ്പൂണ്‍
പച്ചമുളക് - 4
ഉണ്ടാക്കുന്ന വിധം
ഒരു പാന്‍ ചൂടാക്കി ചെറുപയര്‍ പരിപ്പ് ഡ്രൈ റോസ്റ്റ് ചെയ്തെടുക്കുക. വേറൊരു പാത്രത്തില്‍ കഴുകി വൃത്തിയാക്കിയ കുമ്പളങ്ങ ആവശ്യത്തിന് വെള്ളമൊഴിച്ച് വേവിക്കുക. ഇതിലേക്ക് റോസ്റ്റ് ചെയ്ത പരിപ്പും ചേര്‍ത്ത് മഞ്ഞളും ചേര്‍ത്ത് കുക്കറില്‍ മൂന്ന് വിസില്‍ വരുന്നത് വരെ വേവിക്കുക.
ഇനി മിക്സിയുടെ ജാറില്‍ തേങ്ങാ ചിരകിയത്, ജീരകം, പച്ചമുളക് എന്നിവ ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. വേവിച്ച കുമ്പളങ്ങയിലേക്ക് ചേര്‍ക്കുക. ശേഷം തേങ്ങാ അരപ്പ് കൂടെ ചേര്‍ത്തു ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് തിളച്ചുവരുമ്പോള്‍ ഗ്യാസ് ഓഫ് ചെയ്യുക. ശേഷം കറിവേപ്പിലയും കടുകും ഇട്ട് വറവിടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."