അടിയന്തര സാഹചര്യങ്ങള്‍ക്കായി കൈയില്‍ പണം കരുതുക, അല്ലങ്കില്‍ പെട്ടത് തന്നെ!
സാങ്കേതിക തകരാര്‍ മൂലം വിവിധ മേഖലകള്‍ സ്തംഭിച്ചതിനെ തുടര്‍ന്ന് യുഎഇ നിവാസികളൊരു പാഠം പടിച്ചു. കാലം എത്ര മാറിയാലും കോലം മാറ്റേണ്ടതില്ലന്ന് തിരിച്ചറിഞ് പലരും പൈസക്ക് വേണ്ടി ദുബായിയില്‍ നെട്ടോട്ടമോടിക്കൊണ്ടിരിക്കുകുയാണ്.
ദിനംപ്രതി സാമ്പത്തിക ആവശ്യങ്ങള്‍ക്ക് വേണ്ടി സാങ്കേതിക വിദ്യകളെ ആശ്രയിച്ചു ജീവിക്കുന്നവരാണ് നമ്മളില്‍ പലരും. ഡെബിറ്റും ക്രെഡിറ്റും എ.ടി.എം കാര്‍ഡുകളും ഉള്ള ലോകത്ത്, ഒന്ന് സ്വയ്പ് ചെയ്താലോ സ്‌കാന്‍ ചെയ്താലോ നിമിഷങ്ങള്‍ക്കകം പണമിടപാടുകള്‍ അനായാസം സാധ്യമാകുന്ന നേരത്താണ്, പലരും പെട്രോള്‍ അടിച്ചിട് ഫോണും നോക്കിയിരിക്കുന്നത്. മാളുകളില്‍ ഷോപ്പിങ്ങിനും വിദേശ യാത്രയ്‌ക്കെത്തിയവരുാീസസല സ്തംഭിച്ചു നില്‍ക്കുന്നത്. റെസ്റ്റോറന്റുകളില്‍ ഭക്ഷണം കഴിച്ചിട്ട്, പത്രം കഴുകേണ്ടി വരുമോ എന്ന് ഭയന്ന്, ക്യാഷ് ഒണ്‍ലിയെന്ന ബോര്‍ഡ് കണ്ട് ബോധം പോയവര്‍ വരെയുണ്ട്.
വെള്ളിയാഴ്ച ലോകത്തെ മുഴുവന്‍ ബാധിച്ച വന്‍ സാങ്കേതിക തകര്‍ച്ച, സര്‍ക്കാരുകള്‍ക്കും ബിസിനസുകള്‍ക്കും മാത്രമല്ല, മറ്റെല്ലാവര്‍ക്കും ഒരു തിരിച്ചടിയാവുകയായിരുന്നു. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ ഡിജിറ്റലായ കാലത്തു, ഇങ്ങനെയൊരു പ്രതിസന്ധി കടന്നു വരുമെന്ന് ആരും പ്രതീക്ഷിച്ചു കാണില്ല. എല്ലായിടത്തും കാര്‍ഡ് മുഖേന പണമടയ്ക്കാനുള്ള സൗകര്യമുണ്ടായിരുന്നിട്ടും, ഒരു ദിര്‍ഹം എങ്കിലും കിട്ടാന്‍ ബാഗ് മുഴുവന്‍ അരിച്ചു പെറുക്കാതെ വഴിയില്ല.
അന്താരാഷ്ട്ര വാര്‍ത്താ സങ്കേതമായാ ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്ത ഒരു സംഭവമാണ്, കഴിഞ്ഞ ദിവസം കൈയില്‍ പൈസയില്ലാതെ യു.എ.ഈ യില്‍ പെട്ടുപോയ പാകിസ്ഥാന്‍ പ്രവാസിയായ നിദാ ഹക്ക് തന്റെ കാറില്‍ പെട്രോള്‍ നിറയ്ക്കുന്നതിനിടെ, പമ്പിലെ ക്യാഷ് ഒണ്‍ലി ബോര്‍ഡ് കാണുകയും, തുടര്‍ന്ന് ഫുള്‍ ടാങ്ക് പെട്രോള്‍ അടിക്കേണ്ടതിനു പകരം, വെറും രണ്ട് ലിറ്റര്‍ അടിച്ചു മടങ്ങിയതും. അതും 80 ദിര്‍ഹം തികച്ചും നല്‍കാനില്ലാതെ 10 ദിര്‍ഹം കടം പറഞ്ഞു, വീട്ടില്‍ പോയി പനമെടുത്തു വരാമെന്നും അപേക്ഷിച്ചാണ് യുവതി കുരുക്കൂരിയത്.
ഇതുപോലെ തന്നെ മറ്റൊരു സംഭവമായിരുന്നു, ദുബായ് പ്രവാസിയായ അബു ഹമീദും സുഹൃത്തുക്കളും അല്‍ നഹ്ദിയിലെ റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ പോയത്. കഴിച്ചു കഴിഞ്ഞു 140 ദിര്‍ഹം ബില്ല് വന്നപ്പോഴാണ് ക്രെഡിറ്റ് കാര്‍ഡ് പണി തന്നത് സംഘത്തിന്റെ ശ്രദ്ധയില്‍ പെട്ടത്. ആകെ ഉള്ള 50 ദിര്‍ഹം കൊടുത്തു പരിചിതനായ ഹോട്ടല്‍ ഉടമയോടു കെഞ്ചി അപേക്ഷിച്ചു ശേഷമായിരുന്നു കൂട്ടര്‍ പുറത്തു കടന്നത്. പിന്നീട് വൈകിട്ട് വന്നാണ് അബു ഹമീദ് ബില്ലിന്റെ ബാക്കി തുക അടച്ചത്. ഇത് തന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാതെ അനുഭവമാണെന്നും, എല്ലാരും കൈയില്‍ കുറഞ്ഞ പൈസയെങ്കിലും കരുത്തണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."