HOME
DETAILS
MAL
മലപ്പുറം സ്വദേശിക്ക് നിപ:പൂനെ ലാബിലും സ്ഥിരീകരണം
Web Desk
July 20 2024 | 13:07 PM
കോഴിക്കോട്: കോഴിക്കോട് ചികിത്സയിലുള്ള മലപ്പുറം സ്വദേശിക്ക് നിപ സ്ഥരീകരിച്ചു. പൂനൈ ലാബിലും സ്ഥിരീകരണം. മലപ്പുറം ജില്ലയിൽ ജാഗ്രതാ നിര്‍ദ്ദേശം നൽകി. നിലവിൽ പ്രോട്ടോകോൾ പ്രകാരം നിപ പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മുൻ കരുതൽ നടപടികൾ സ്വീകരിക്കുകയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പതിനാലുകാരൻ പാണ്ടിക്കാട് സ്വദേശിയാണ്. നിപ വൈറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടർന്ന് ഇന്നലെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. ബന്ധുക്കൾ ആവശ്യപ്പെട്ടത് അനുസരിച്ച് കുട്ടിയെ മെഡിക്കൽ കോളജിലേക്കു മാറ്റുമെന്നും മന്ത്രി അറിയിച്ചു.
Pune's NIV confirms Nipah virus infection in a boy currently receiving treatment at a private hospital
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."