HOME
DETAILS

35,000 രൂപ സ്റ്റൈപ്പന്റോടെ ഇഫ്‌കോയില്‍ ഗ്രാജ്വേറ്റ് എഞ്ചിനീയറിങ് അപ്രന്റീസ് നിയമനം; അപേക്ഷ ജൂലൈ 31 വരെ

  
July 20 2024 | 13:07 PM

apprenticeship program in iffco apply till july 31

ന്യൂഡല്‍ഹി ആസ്ഥാനമായ ഇന്ത്യന്‍ ഫാര്‍മേഴ്‌സ് ഫെര്‍ട്ടിലൈസര്‍ കോ- ഓപ്പറേറ്റീവ് ലിമിറ്റഡ് (ഇഫ്‌കോ) വിവിധ പ്രോജക്ടുകളിലേക്കും മറ്റും ഗ്രാജ്വേറ്റ് എഞ്ചിനീയര്‍ അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നു. അപ്രന്റീസ് ആക്ട് പ്രകാരം ഒരു വര്‍ഷത്തേക്കാണ് പരിശീലനം. സ്റ്റൈപ്പന്‍ഡ് പ്രതിമാസം 35,000 രൂപ ലഭിക്കും. ഇന്ത്യയൊട്ടാകെയുള്ള ഇഫ്‌കോ പ്ലാന്റുകളിലും പ്രോജക്ടുകളിലുമായാണ് പരിശീലനം ലഭിക്കുക. 

യോഗ്യത

60 ശതമാനം മാര്‍ക്കില്‍ കുറയാതെ ബി.ഇ/ ബി.ടെക് (എസ്.സി/ എസ്.ടി വിഭാഗങ്ങള്‍ക്ക് 55 ശതമാനം മാര്‍ക്ക് മതി). 2021ന് ശേഷം ബിരുദമെടുത്തവരാകണം. ഫൈനല്‍ പരീക്ഷയെഴുതി 2024 ആഗസ്റ്റിന് മുമ്പ് ഫലം പ്രതീക്ഷിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 

കെമിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, സിവില്‍, എഞ്ചിനീയറിങ് ഡിസിപ്ലിനുകളില്‍ നാലുവര്‍ഷത്തെ ഫുള്‍ ടൈം ബിരുദമെടുത്തവര്‍ക്കാണ് അവസരം. 


പ്രായപരിധി

30 വയസ്. (1.7.2024 അടിസ്ഥാനമാക്കി കണക്കാക്കും). എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും, ഒബിസി നോണ്‍ ക്രീമിലെയര്‍ വിഭാഗത്തിന് മൂന്ന് വര്‍ഷവും ഇളവുണ്ട്. 

സെലക്ഷന്‍

സ്വന്തമായി കമ്പ്യൂട്ടര്‍/ ലാപ്‌ടോപ്പ്, ഇന്റര്‍നെറ്റ് സൗകര്യം ഉപയോഗിച്ച് പ്രാഥമിക ഓണ്‍ലൈന്‍ ടെസ്റ്റില്‍ പങ്കെടുക്കണം. ഇതില്‍ യോഗ്യത നേടുന്നവരെ ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു, ഡല്‍ഹി, മുംബൈ,  കൊല്‍ക്കത്ത ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ ഫൈനല്‍ ഓണ്‍ലൈന്‍ ടെസ്റ്റിന് ക്ഷണിക്കും. 

ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ വ്യക്തിഗത അഭിമുഖത്തിനും, വൈദ്യപരിശോധനയും നടത്തി മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയാണ് സെലക്ഷന്‍ നടത്തുക. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://gea.iifo.in ല്‍ ലഭിക്കും. ഓണ്‍ലൈന്‍ അപേക്ഷ ജൂലൈ 31 വരെ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 

apprenticeship program in iffco apply till july 31



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  18 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  18 hours ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  18 hours ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  18 hours ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  18 hours ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  18 hours ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  19 hours ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  19 hours ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  19 hours ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  19 hours ago