അജ്ഞാത ഫോൺ കോളുകളിൽ ജാഗ്രത പുലർത്തുക; നിങ്ങളുടെ ശബ്ദം തട്ടിപ്പുകള്‍ക്ക് ഇരയായേക്കാം
ദുബൈ : മൊബൈല്‍ ഫോൺ കോളുകളിൽ അജ്ഞാതരോട് സംസാരിക്കുന്നതിൽ ശ്രദ്ധ പുലർത്തണമെന്ന് വിദഗ്ധർ. ശബ്ദം റെക്കോർഡ് ചെയ്ത് തട്ടിപ്പുകള്‍ നടത്താനുള്ള സാധ്യതകൾ തള്ളി കളയാനാവില്ല. നിര്‍മിത ബുദ്ധിയും സാങ്കേതിക വിദ്യയും ഉപയോഗിച്ച് ശബ്ദ ദൃശ്യ പകര്‍പ്പുകള്‍ സൃഷ്ടിച്ച് തട്ടിപ്പുകൾക്കായി ഉപയോഗിക്കാൻ തുടങ്ങിയതായി വിമന്‍ ഇന്‍ സൈബര്‍ സെക്യൂരിറ്റി മിഡില്‍ ഈസ്റ്റിന്റെ സ്ഥാപക പങ്കാളിയും ബോര്‍ഡ് അംഗവുമായ ഐറിന്‍ കോര്‍പസ് പറഞ്ഞു.
ഓഡിയോ ഡീപ്ഫേക്കുകള്‍ വ്യാപകമായിക്കോണ്ടിരിക്കുന്ന കാലമാണിത്. ഇതിനെ വിശ്വസനീയമാക്കാന്‍ നിര്‍മിത ബുദ്ധിയില്‍ മുഖ ദൃശ്യം ഉള്‍പ്പെടുത്തുന്നുമുണ്ട്. 2024 മെയ് മാസത്തില്‍ ഹോങ്കോങ്ങിലെ ഒരു ബ്രിട്ടീഷ് എന്‍ജിനീയറിംഗ് കമ്പനിക്ക് ഏകദേശം 20 കോടി ഹോങ്കോങ് ഡോളര്‍ (9.4 കോടി ദിര്‍ഹം) നഷ്ടമായി. സ്‌കാം കോൾ സംഭാഷണങ്ങളിലൂടെയാണ് ഈ തട്ടിപ്പ് നടത്തുന്നത്. ഒന്നിലധികം പങ്കാളികളുള്ള സൂം മീറ്റിംഗുകളിലും ഈ തട്ടിപ്പ് നടത്താൻ കഴിയുമെന്ന് ഐറിന്‍ മുന്നരിയിപ്പ് നൽകി.
ശബ്ദം കേൾക്കുമ്പോഴോ അല്ലെങ്കിൽ ഒരു സുഹൃത്തിൻ്റെയോ പ്രിയപ്പെട്ട ഒരാളുടെയോ വീഡിയോ കണ്ടാലോ, ഇരകളാക്കുന്ന നമ്മുക്ക് വിശ്വാസിത വരുമെന്ന് തട്ടിപ്പുകാർക്കറിയാം. ഇവ നിർമിക്കാൻ നിർമിത ബുദ്ധിയെ ഉപയോഗിക്കാം. ഓഡിയോ ഡീപ്പ്ഫേക്കുകൾ സംബന്ധിച്ച് ആളുകൾക്ക്
കൃത്യമായ ബോധ്യം വേണം. ജാഗ്രത പുലർത്തുകയും വേണം. നിങ്ങൾക്ക് അജ്ഞാത നമ്പറിൽ നിന്ന് കോൾ ലഭിക്കുകയും ഉത്തരം ആവശ്യമുള്ള ചോദ്യങ്ങളുമായി സംഭാഷണം ആരംഭിക്കുകയുമാണെങ്കിൽ ജാഗ്രത പുലർത്തുക. പ്രത്യേകിച്ചും 'അതെ' അല്ലെങ്കിൽ 'ഇല്ല' എന്ന തരത്തിൽ സംഭാഷണം നടത്തുമ്പോൾ. സ്കാമർമാർക്ക് ഒരു ചാറ്റ്ബോട്ട് ഉപയോഗിച്ച് കോളുകൾ ആരംഭിക്കാൻ സാധിക്കും.
ഒരു ചാറ്റ്ബോട്ട് ഇടപാട് അഭ്യർത്ഥന സ്ഥിരീകരിക്കുമ്പോൾ ഒരു ചോദ്യം: 'നിങ്ങൾക്ക് ഒരു പേയ്മെന്റ് ആരംഭിക്കാൻ താത്പര്യമുണ്ടോ. ഇത് ശരിയാണോ?' സ്‌കാമർമാർക്ക് റെക്കോർഡ് ചെയ്ത 'അതെ' അല്ലെങ്കിൽ 'ഇല്ല' ഉത്തരം ദുരുപയോഗം ചെയ്യാൻ കഴിയുന്ന കാലമാണിത്. അതിനാൽ, അജ്ഞാത ഫോൺ കോളുകൾക്ക് 'അതെ' അല്ലെങ്കിൽ 'ഇല്ല' തുടങ്ങിയ സ്ഥിരീകരണ വാക്യങ്ങൾ ഉപയോഗിച്ച് ഉത്തരം നൽകാതിരിക്കുക.
തട്ടിപ്പുകാർ നിങ്ങളുടെ ശബ്‌ദം റെക്കോർഡ് ചെയ്ത് ദുരുപയോഗം ചെയ്യുന്നതിന് സാധ്യതയേറേയാണ്. 'നിങ്ങളുടെ എമിറേറ്റ്സ് ഐഡിയുടെ ആദ്യ അക്കങ്ങൾ സ്‌കാമർ പറയും. മിക്ക സ‌്കാം കോളർമാരും തങ്ങൾ ബാങ്കുകൾ, സെൻട്രൽ ബാങ്കുകൾ, പോലിസ്, യൂട്ടിലിറ്റി കമ്പനികൾ എന്നിവയിൽ നിന്നുള്ളവരാണെന്ന് പറഞ്ഞാണ് കോളുകൾ ചെയ്യുക.ഈ കാര്യങ്ങൾ ശ്രദ്ധിക്കാൻ ഐറിൻ മുന്നറിയിപ്പ് നൽകുന്നു.
Stay vigilant against unidentified phone calls to safeguard your voice from potential scams.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."