ഓഡിയോ ഡീപ് ഫേക്ക്; കോളുകള്‍ സൂക്ഷിക്കണം, സംസാരിച്ചാല്‍ പണികിട്ടും
ഇന്നത്തെ കാലത്ത് ഫോണ്‍ കോളുകളിലൂടെ ഉള്‍പ്പടെ തട്ടിപ്പ് നടത്താന്‍ സാധിക്കും. എഐയുടെ കടന്നുവരവോടെ ഡീപ് ഫേക്ക് ഫോട്ടോകളും വോയിസുകളും സൈബര്‍ തട്ടിപ്പുകാര്‍ മുതലെടുക്കുന്നുണ്ട്. ഇത്തരത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള പുതിയ തട്ടിപ്പ് രീതിയാണ് 'ഓഡിയോ ഡീപ്പ് ഫേക്ക്'. സാങ്കേതിക വിദ്യ ഉപയോഗിച്ച് ശബ്ദങ്ങളുടെയും മുഖങ്ങളുടെയും പോലും തനിപ്പകര്‍പ്പുണ്ടാക്കി തട്ടിപ്പ് നടത്തുന്നതാണ് ഈ രീതി. ചിലപ്പോള്‍ ഫോണ്‍ കോളുകളിലൂടെയും ആകാം. സംശയമൊന്നും തോന്നാത്ത വിധമായിരിക്കും അത്തരം ഫോണ്‍ കോളുകള്‍ നിങ്ങള്‍ക്ക് വരികയെന്ന് സൈബര്‍ വിദഗ്ധര്‍ പറയുന്നു.
എഐ ഉപയോഗിച്ചുള്ള തട്ടിപ്പിന്റെ പേരില്‍ ഈ വര്‍ഷം മെയ് മാസത്തില്‍ ഹോങ് കോങ്ങിലുള്ള ഒരു ബ്രിട്ടീഷ് എഞ്ചിനീയറിങ് കമ്പനിക്ക് 94 മില്യന്‍ ദിര്‍ഹമാണ് നഷ്ടമായത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് കുറ്റവാളികള്‍ നടത്തിയ ഒരു വീഡിയോ കോളാണ് കമ്പനിക്ക് ഭീമന്‍ നഷ്ടമുണ്ടാക്കിയത്. ഇത്തരം തട്ടിപ്പുകാര്‍ നിങ്ങളോട് ഫോണ്‍ സംഭാഷണത്തിലേര്‍പ്പെടാനുള്ള അവസരങ്ങളുണ്ടാക്കുകയും ഈ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യുകയും ചെയ്യുന്നു. ഈ ശബ്ദങ്ങള്‍ ഭാവിയില്‍ തട്ടിപ്പുകള്‍ക്ക് ഉപയോഗിക്കാനാകും.
ചിലകാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങള്‍ക്കും പണിവരാന്‍ സാധ്യതയുണ്ട്.
അപരിചിതമായ നമ്പരുകളില്‍ നിന്നുള്ള കോളുകള്‍ക്ക് മറുപടി നല്‍കുമ്പോള്‍ കൂടുതല്‍ ജാ?ഗ്രത പുലര്‍ത്തണം. പ്രത്യേകിച്ച് ഫോണ്‍ വിളിക്കുന്നയാള്‍ നിങ്ങളോട് യെസ്, അല്ലെങ്കില്‍ നോ എന്ന ഉത്തരം പറയാന്‍ പ്രേരിപ്പിക്കുന്ന രീതിയിലുള്ള ചോദ്യങ്ങള്‍ ചോദിക്കുകയാണെങ്കില്‍ അത് ശ്രദ്ധിക്കണം. തട്ടിപ്പുകാര്‍ക്ക് നിങ്ങളുടെ ശബ്ദം റെക്കോര്‍ഡ് ചെയ്ത് അവ പണമിടപാടുകള്‍ക്കോ ഐഡന്റിറ്റി വെരിഫിക്കേഷനായി വോയിസ് റെക്കഗ്‌നിഷന്‍ ഉപയോഗിക്കുന്ന ഓട്ടോമേറ്റഡ് സിസ്റ്റങ്ങളെ കബളിപ്പിക്കാനോ സാധിക്കുമെന്നും ഉറപ്പാണ്. അതിനാല്‍ തന്നെ ഇനി മുതല്‍ പരിചിതമല്ലാത്ത നമ്പറുകളില്‍ നിന്ന് കോളുകള്‍ വന്നാല്‍ ശ്രദ്ധിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."