വിശുദ്ധ കഅ്ബ കഴുകൽ ചടങ്ങ് പൂർത്തിയായി
മക്ക: വിശുദ്ധ കഅ്ബ കഴുകൽ ചടങ്ങ് പൂർത്തിയായി. പനിനീരും റോസ് ഓയിലും ഊദ് എണ്ണയും കസ്തൂരിയും സംസം വെള്ളവും ഉപയോഗിച്ചാണ് ഈ പുണ്യ ഗേഹം കഴുകുന്നത്. വൻ സുരക്ഷ സന്നഹത്തോടെ നടന്ന ചടങ്ങിൽ സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസിസ് രാജാവിന് വേണ്ടി മക്ക മേഖലയിലെ ഡെപ്യൂട്ടി അമീർ, പ്രിൻസ് സഊദ് ബിൻ മിഷാൽ ബിൻ അബ്ദുൽ അസീസ് കഴുകൽ ചടങ്ങിന് നേതൃത്വം വഹിച്ചു. കഅ്ബ കഴുകൽ ചടങ്ങിൽ ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅയും നിരവധി ഉദ്യോഗസ്ഥരും പങ്കാളികളായി.
പത്തു ലിറ്റര്‍ ശേഷിയുള്ള രണ്ടു വെള്ളി കന്നാസുകളിലായി 20 ലിറ്റർ വെള്ളമാണ് കഴുകൽ ചടങ്ങിന് ഉപയോഗിക്കുന്നത്. ഇവയിൽ ഒരു കന്നാസില്‍ 549 മില്ലീലിറ്റര്‍ തായിഫ് പനിനീരും ഉയര്‍ന്ന ഗുണമേന്മയുള്ള 24 മില്ലീലിറ്റര്‍ തായിഫ് റോസ് ഓയിലും ഹറമിലെ ഉപയോഗത്തിന് പ്രത്യേകം തയാറാക്കുന്ന 24 മില്ലീലിറ്റര്‍ ഊദ് ഓയിലും മൂന്നു മില്ലീലിറ്റര്‍ കസ്തൂരിയും കലര്‍ത്തിയ ശേഷമാണ് ഉപയോഗിക്കുന്നത്. രണ്ടാമത്തെ വെള്ളി കന്നാസില്‍ യാതൊന്നും കൂട്ടിച്ചേര്‍ക്കാത്ത സംസം വെള്ളമാണുണ്ടാവുക.
കഴുകല്‍ ചടങ്ങ് ആരംഭിക്കുന്നതിനു മുമ്പായി കഅ്ബാലയത്തിന്റെ ഉള്‍വശത്ത് ഏറ്റവും മുന്തിയ ഊദ് ഉപയോഗിച്ച് പുകക്കും. ഇതിന് അര കിലോ ഊദ് ആണ് ഉപയോഗിക്കുന്നത്. മുന്തിയ ഇനം കോട്ടന്‍ തുണിക്കഷ്ണങ്ങളിൽ ഊദ് എണ്ണ ചേർത്ത ശേഷമാണ് കഅ്ബാലയത്തിന്റെ ചുമരുകളും തൂണുകളും നനച്ച് തുടക്കാന്‍ ഉപയോഗിക്കുന്നത്.
മുന്‍കാലങ്ങളില്‍ വര്‍ഷത്തില്‍ രണ്ടു തവണ കഅ്ബാലയം കഴുകിയിരുന്നു. ഇപ്പോള്‍ കൊല്ലത്തില്‍ ഒരു തവണയാണ് വിശുദ്ധ കഅ്ബാലയം കഴുകുന്നത്. എല്ലാ വര്‍ഷവും മുഹറം പതിനഞ്ചിനാണ് കഴുകല്‍ ചടങ്ങ് നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."