പത്താം ക്ലാസ് തോറ്റവര്‍ക്ക് സര്‍ക്കാര്‍ ജോലി; അങ്കണവാടി ഹെല്‍പ്പര്‍ പോസ്റ്റിലേക്ക് അപേക്ഷിക്കാം; അവസാന തീയതി ജൂലൈ 31
ആലപ്പുഴ ജില്ലയിലെ മാവേലിക്കര ഐ.സി.ഡി.എസ് പരിധിയില്‍ ചെന്നിത്തല പഞ്ചായത്തിലെ വിവിധ അങ്കണ്‍വാടികളില്‍ ഹെല്‍പ്പര്‍ ഒഴിവുകള്‍. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടിയാണ് ഉത്തരവിറക്കിയത്. ചെന്നിത്തല പഞ്ചായത്തില്‍ സ്ഥിര താമസമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
18 മുതല്‍ 46 വയസ് വരെയാണ് പ്രായപരിധി. എസ്.സി, എസ്.ടിക്കാര്‍ക്ക് 49 വയസ് വരെ ഇളവുണ്ടാവും. പത്താം ക്ലാസ് പാസാവാത്തവര്‍ക്കാണ് അപേക്ഷിക്കാനാവുക. എഴുത്തും, വായനയും അറിഞ്ഞിരിക്കണം.
അപേക്ഷ ഫോമുകള്‍ മാവേലിക്കര ഐ.സി.ഡി.എസ് ഓഫീസിലും ചെന്നിത്തല പഞ്ചായത്ത് ഓഫീസിലും ചെന്നിത്തല പഞ്ചായത്ത് ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫോമുകള്‍ 2024 ജൂലൈ 31ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി പുതിയകാവ് മാവേലിക്കര ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന മാവേലിക്കര ഐ.സി.ഡി.എസ് ഓഫീസില്‍ നല്‍കണം.
2.
ഗവ. ആയൂര്‍വേദ കോളജ് ആശുപത്രിയില്‍ താല്‍ക്കാലിക നിയമനം
തൃപ്പൂണിത്തറ ഗവ. ആയൂര്‍വേ കോളജ് ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഒഴിവുള്ള ആയൂര്‍വേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് 580 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടക്കുന്നു.
50 വയസില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഡി.എ.എം.ഇ നല്‍കുന്ന ആയൂര്‍വേദ തെറാപ്പിസ്റ്റ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം, പ്രവൃത്തി പരിചയം അഭിലഷണീയം. 2024 ജനുവരി ഒന്നിന് 50 വയസ് പൂര്‍ത്തിയായവര്‍ അപേക്ഷിക്കേണ്ടതില്ല. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് ഒന്നിന് രാവിലെ 11ന് തൃപ്പൂണിത്തറ ആയൂര്‍വേദ കോളജ് ആശുപത്രി ഓഫീസില്‍ ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2777489, 0484 2776043 നമ്പറില്‍ പ്രവൃത്തി സമയങ്ങളില്‍ ബന്ധപ്പെടുക.
anganavadi helper job for sslc failed students apply now
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."