ഐഫോണ്‍ 16 ഉടന്‍ വിപണിയിലെത്തുമോ?..ഒരൊന്നൊന്നര വരവായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍
ഐഫോണ്‍ 16 സീരീസിനായി കാത്തിരിക്കുകയാണ് ഐഫോണ്‍ പ്രേമികള്‍. എന്ന് വിപണിയിലെത്തുമെന്ന് വ്യക്തമായ സ്ഥിരീകരണം കമ്പനിയുടെ അടുത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. 2024 ല്‍ 9 കോടി ഐഫോണുകള്‍ ആപ്പിള്‍ വിപണിയിലെത്തിക്കുമെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഐഫോണ്‍ 16 സീരീസിന്റെ ഉത്പാദനം ഐഫോണ്‍ 15 സീരീസിനേക്കാള്‍ 10 ശതമാനം വര്‍ധിപ്പിക്കാനാണ് ആപ്പിള്‍ പദ്ധതിയിടുന്നത്.
ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് ഫോണുകള്‍ ആയിരിക്കും ഇത്തവണ പുറത്തിറങ്ങുക. അഞ്ചാമതൊരു മോഡല്‍ എന്ന സാധ്യതയും തള്ളിക്കളയുന്നില്ല.
മറ്റ് ഐഫോണ്‍ മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ റാമും സ്റ്റോറേജും ഉള്ളതായിരിക്കും ഈ മോഡല്‍ എന്നാണ് സൂചന . ആപ്പിള്‍ ഐഫോണ്‍ 15 പ്രോ സീരീസില്‍ 8 ജിബി റാമും ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ് മോഡലുകളില്‍ 16 ജിബി റാമുമാണ് ഉള്ളത്.എന്നാല്‍ 16 പ്രോയില്‍ കൂടുതല്‍ റാം ഉണ്ടായിരിക്കും. പിക്സല്‍ 8 പ്രോ, ഗാലക്സി എസ് 24 സീരീസ് എന്നിവക്ക് സമാനമായി കൂടുതല്‍ എഐ ഫീച്ചറുകള്‍ മോഡലില്‍ ഉണ്ടായിരിക്കും. ഐഫോണ്‍ 16 മോഡലുകളില്‍ റാമിലും വ്യത്യാസമുണ്ടാകാം എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫ്ലാഷ് മെമ്മറിയില്‍ എല്‍എല്‍എം മോഡല്‍ പ്രവര്‍ത്തിപ്പിക്കുന്ന പുതിയ സാങ്കേതികവിദ്യയെക്കുറിച്ച് ആപ്പിള്‍ അടുത്തിടെ സൂചന നല്‍കിയിരുന്നു. ഐഫോണ്‍ 16 സീരീസില്‍ ഇത്തരം മോഡലുകള്‍ ഉപയോഗിച്ചേക്കും എന്നാണ് സൂചന.
ജനറേറ്റീവ് എഐ അധിഷ്ഠിത സൗകര്യങ്ങളുമായി എത്തുന്ന ആദ്യ ഐഫോണ്‍ സീരിസാണ് ഐഫോണ്‍ 16 എന്ന പ്രത്യേകതയും ഇതിനുണ്ട്. ആപ്പിള്‍ ഇന്റലിജന്‍സ് എന്ന പേരില്‍ വിവിധ എഐ അധിഷ്ഠിത സൗകര്യങ്ങളാണ് ഫോണുകളിലെത്തുക. ഈ കാരണങ്ങളാല്‍, മുന്‍വര്‍ഷങ്ങളേക്കാള്‍ ഇത്തവണ ഐഫോണ്‍ 16 സീരീസിന് വിപണിയില്‍ ആവശ്യക്കാരുടെ എണ്ണം വര്‍ധിക്കുമെന്നാണ് ആപ്പിളിന്റെ കണക്കുകൂട്ടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."