മലപ്പുറം മുതുകാട് കായലില്‍ തോണി മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു
മലപ്പുറം: ചങ്ങരംകുളത്തിനടുത്ത് മുതുകാട് കായലില്‍ തോണി മറിഞ്ഞ് അപകടത്തില്‍ ഒരാള്‍ മരിച്ചു. കല്ലൂര്‍മ്മ സ്വദേശി ആഷിക് (23) ആണ് മരിച്ചത്. ഇയാള്‍ക്കൊപ്പം അപകടത്തില്‍പ്പെട്ട രണ്ട് പേരേ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചങ്ങരംകുളം ചിയ്യാനൂര്‍ സ്വദേശികളായ പ്രസാദ് (27), സച്ചിന്‍ (23) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇവര്‍ സഞ്ചരിച്ച തോണി കായലിലേക്ക് മറിയുകയും മൂന്ന് പേരെയും കണാതാവുകയുമായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലില്‍ ആദ്യം ഒരാളെ കണ്ടെത്തി. അതിന് ശേഷമാണ് മറ്റ് രണ്ട്‌പേരെയും കണ്ടെത്തിയത്.
അതേസമയം തിരുവനന്തപുരത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് വീണ യുവാവിന്റെ ശരീരത്തിലൂടെ ആംബുലന്‍സ് കയറിയിറങ്ങി. അപകടത്തില്‍ മുട്ടത്തറ സ്വദേശി അനന്തു (23) തല്‍ക്ഷണം മരിച്ചു. ഈഞ്ചയ്ക്കല്‍- കല്ലുമ്മൂട് ബൈപ്പാസില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് മുന്നിലായിരുന്നു അപകടം.
വെമ്പായം ഭാഗത്തേക്ക് അമിത വേഗതയില്‍ വന്ന ബൈക്ക് യുവാവിനെ ഇടിക്കുകയായിരുന്നു. റോഡിലേക്ക് വീണ അനന്തുവിന്റെ ശരീരത്തിലൂടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സ് കയറിയിറങ്ങുകയായിരുന്നു. സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Boat overturned in Malappuram Mutukad backwater accident One died
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."