HOME
DETAILS

ബഹ്‌റൈനിൽ വിലക്ക് ലംഘിച്ച് പ്രതിഷേധ പ്രകടനം; പോലീസുമായി ഏറ്റുമുട്ടൽ

  
July 21 2024 | 17:07 PM

Ban-defying protest in Bahrain; Encounter with the police

മനാമ:രാജ്യത്തെ പോലീസ് വിലക്ക് ലംഘിച്ച് പ്രതിഷേധ മാർച്ച് നടത്തിയവർക്കെതിരെ നടപടി. പ്രതിഷേധ പ്രകടനത്തിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. നോർത്തേൺ ഗവർണറേറ്റിലെ ദിറാസിലും ബഹ്റൈനിലെ മറ്റ് പ്രദേശങ്ങളിലും മുൻകൂർ മുന്നറിയിപ്പ് നൽകിയിട്ടും നിയമവിരുദ്ധമായി സംഘം പ്രകടനം നടത്തുകയായിരുന്നുവെന്ന് നോർത്തേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റിന്റെ ഡയറക്ടർ ജനറൽ അറിയിച്ചു.

പ്രകനങ്ങൾ നടത്തരുതെന്ന കൃത്യമായ  പോലിസ് മുന്നറിയിപ്പ് നൽകിയിരുന്നതായി അദ്ദേഹം പറഞ്ഞു. എന്നാൽ ഈ മുന്നറിയിപ്പ് അവഗണിച്ച് ആൾക്കൂട്ടം പ്രകടനവുമായി റോഡിൽ ഇറങ്ങുകയായിരുന്നു. നിയമവിരുദ്ധ മാർച്ചിൽ പങ്കെടുത്തവർ പോലീസ് ഉദ്യോഗസ്ഥർക്കു നേരെ തിരിയുകയും അവരുടെ ചുമതലകൾ നിർവഹിക്കുന്നതിൽ നിന്ന് തടയുകയും ചെയ്തതായി അധികൃതരെ ഉദ്ധരിച്ച് ബഹ്റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.തുടർന്നാണ് പ്രകടനക്കാർക്കെതിരേ പോലീസ് നടപടി സ്വീകരിച്ചത്. ഇതേത്തുടർന്ന് പ്രകടനത്തിൽ പങ്കെടുത്ത ഒരാൾക്ക് പരിക്കേറ്റതായും പോലീസ് അറിയിച്ചു. കലാപം സൃഷ്ടിക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് പ്രകടനക്കാർ എത്തിയതെന്നും അവർ പൊതുമുതൽ നശിപ്പിക്കുകയും പൊതുഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുകയും പോലീസിന് നേരെ ഇരുമ്പ് വടികളും കല്ലുകളും എറിയുകയും അവരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നുമാണ് പ്രകടനക്കാർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. പ്രകടനത്തിൽ പങ്കെടുത്തവർക്കും അതിന് ആഹ്വാനം നടത്തിയവർക്കും എതിരേ കൂടുതൽ നടപടികളുണ്ടാകുമെന്നാണ് റിപ്പോർട്ട്.

നിയമ ലംഘനങ്ങളെക്കുറിച്ച് പോലീസ് മുന്നറിയിപ്പ് നൽകിട്ടും അത് അനുസരിക്കാതെ റോഡിലിറങ്ങിയ പ്രകടനക്കാരിൽനിന്ന് ജനങ്ങളെയും അവരുടെ സ്വത്തുക്കളെയും സംരക്ഷിക്കുകയെന്ന നിയമപരമായ ഉത്തരവാദിത്തമാണ് പോലീസ് നിർവഹിച്ചതെന്നും അതാണ് പ്രകടക്കാർക്കെതിരെ നടപടി എടുക്കേണ്ട സാഹചര്യം സൃഷ്ടിച്ചതെന്നും പോലീസ് അറിയിച്ചു. പ്രകടനക്കാരും പോലീസുമായുണ്ടായ ഏറ്റമുട്ടലിനിടെയാണ് പ്രകടനക്കാരിൽ ഒരാൾക്ക് പരിക്കേറ്റത്.അതേസമയം, ഇത്തരമൊരു പ്രകടനം നടക്കാനിടയായ സാഹചര്യത്തെക്കുറിച്ചും അവർക്കെതിരേ പോലീസ് കൈക്കൊണ്ട നടപടികളെക്കുറിച്ചും വിശദമായ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. പ്രകടനത്തിന് ആഹ്വാനം ചെയ്തവരെ കുറിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ആരാണ് പ്രകടനത്തിൽ പങ്കെടുത്തതെന്നോ അവരുടെ ഉദ്ദേശ്യം എന്തായിരുന്നെന്നോ ഉള്ള കാര്യങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

Ban-defying protest in Bahrain; Encounter with the police



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളര്‍കോട് അപകടം: കാറോടിച്ച വിദ്യാര്‍ഥിയെ പ്രതിചേര്‍ക്കും, ബസ് ഡ്രൈവറെ ഒഴിവാക്കി

Kerala
  •  9 days ago
No Image

വിനേഷ് ഫോഗട്ട്, അരുണ റോയ്, പൂജ ശര്‍മ; ബി.ബി.സിയുടെ 100 വനിതകളില്‍ മൂന്ന് ഇന്ത്യക്കാര്‍

International
  •  9 days ago
No Image

'ആകാശത്തിരുന്ന് ഒരു സാലഡ് കഴിച്ചാലോ! ;  ബഹിരാകാശത്ത് ലറ്റിയൂസ് വളര്‍ത്തി സുനിത വില്യംസ്

Science
  •  9 days ago
No Image

സി.പി.എം ചിറ്റൂര്‍ ഏരിയാ സമ്മേളനത്തില്‍നിന്ന് വിമതർ വിട്ടുനിന്നു

Kerala
  •  9 days ago
No Image

ഹോട്ടലിലോ പൊതു ഇടങ്ങളിലോ ബീഫ് പാടില്ല;  സമ്പൂര്‍ണ നിരോധനവുമായി അസം

National
  •  9 days ago
No Image

ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞ ഇന്ന്

National
  •  9 days ago
No Image

ഇറാന്‍ യുദ്ധവിമാനം തകര്‍ന്നു വീണു; രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

International
  •  9 days ago
No Image

വഴികളുണ്ട് കുരുതിക്ക് തടയിടാൻ

Kerala
  •  9 days ago
No Image

സ്ത്രീകള്‍, ആറ് കുഞ്ഞുങ്ങള്‍...'സുരക്ഷാ മേഖല' യില്‍ കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ കൊലപ്പെടുത്തിയത് 20 മനുഷ്യരെ 

International
  •  9 days ago
No Image

ഡിസംബർ അപകട മാസം: അപകടമേറെയും വൈകിട്ട് 6നും 9നുമിടയിൽ

Kerala
  •  9 days ago