ചോറ് കഴിക്കുന്നവരാണോ നിങ്ങള്‍, എങ്കില്‍ ഈ ശീലം ഒഴിവാക്കുക- ഇത് കാന്‍സറിനിടയാക്കുമെന്ന് പഠനങ്ങള്‍
ചോറ് കഴിക്കുക എന്നത് മലയാളിയുടെ ഒരു ശീലമാണ്. വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയാണ് ചോറെങ്കിലും വലിച്ചുവാരി തിന്നാല്‍ പണികിട്ടും. മിതമായ അളവിലാണ് കഴിക്കുന്നതെങ്കില്‍ ആരോഗ്യത്തിനു നല്ലതുമാണ്. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയതിനാല്‍ ഇത് വിശപ്പിനെ ഒരു പരിധിവരെ നിയന്ത്രിക്കുകയും ചെയ്യും.
എന്നാല്‍ അടുത്തകാലത്ത് അരിയുമായി ബന്ധപ്പെട്ട് നടത്തിയ ഗവേഷണത്തില്‍ തെളിഞ്ഞ കാര്യം അത്ര സുഖകരമല്ല. അരിഭക്ഷണം നന്നായി പാകം ചെയ്തുവേണം കഴിക്കാന്‍. അല്ലെങ്കില്‍ കാന്‍സറിനു സാധ്യത കൂടുതലാണെന്നു പറയപ്പെടുന്നു. മാത്രമല്ല, രാസവസ്തുക്കളുടെ സാന്നിധ്യവും ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതാണ്.
പഠനങ്ങള്‍ പറയുന്നത് പൂര്‍ണമായും വേവിക്കാത്ത അരിഭക്ഷണം കഴിക്കുന്നത് കാന്‍സറിനു കാരണമാകുമെന്നാണ്. വിളവ് കൂടുതല്‍ ലഭിക്കുന്നതിനുപയോഗിക്കുന്ന രാസവസ്തുക്കള്‍, കീടനാശിനികള്‍ എന്നിവ നെല്ലിനെ അപകടകരമാക്കുന്നു. ഇത് ആര്‍സെനിക് വിഷബാധയ്ക്കു കാരണമാകുമെന്ന് പഠനത്തില്‍ പറയുന്നു.
അരി കാന്‍സറിനു കാരണമാകുന്ന കാര്‍സിനോജന്‍ ആണെന്ന് പറയുന്ന നിരവധി പഠനങ്ങളുമുണ്ട്. സ്ത്രീകളില്‍ സ്തനാര്‍ബുദത്തിനുവരെ അരി കാരണമാകുന്നുവെന്ന് പഠനത്തില്‍ പറയുന്നു. അതേസമയം അരി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം നല്ലതുപോലെ വേവിച്ചു കഴിക്കുകയാണെങ്കില്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകില്ലെന്നും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."