HOME
DETAILS

കാനഡയില്‍ സ്ഥിരതാമസമാക്കാം: 6300 സ്‌കില്‍ഡ് വര്‍ക്കേര്‍സിന് സ്വാഗതം ചെയ്ത് കാനഡ

  
July 22 2024 | 06:07 AM

Canada invites 6300 skilled workers for permanent residency

ലോകമെമ്പാടുമുള്ള വിദഗ്ധരായ ജോലിക്കാര്‍ക്ക് സുവര്‍ണ്ണാവസരമൊരുക്കി കാനഡ. ഇമിഗ്രേഷന്‍, റെഫ്യൂജീസ്, ആന്റ് സിറ്റിസന്‍ഷിപ്പ് കാനഡ (IRCC) യാണ് പുതിയ സംരംഭവുമായി വന്നിരിക്കുന്നത്. കനേഡിയന്‍ എക്‌സ്പീരിയന്‍സ് ക്ലാസ്സ് (CEC) പ്രോഗ്രാം വഴിയാണ് ഇത് നടക്കുന്നത്.

കനേഡിയന്‍ എക്‌സ്പീരിയന്‍സ് ക്ലാസ് (CEC) കിട്ടാന്‍ വേണ്ട യോഗ്യത

ഇതിനായി അപ്ലൈ ചെയ്യുന്നവര്‍ താഴേ കൊടുക്കുന്ന യോഗ്യതകള്‍ ഉള്ളവരായിരിക്കണം:

  1. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടക്ക് കാനഡയില്‍ ഒരു വര്‍ഷമെങ്കിലും ജോലി ചെയ്ത് പരിചയം വേണം.
  2.  ഇംഗ്ലീഷിലും ഫ്രഞ്ചിലും ഭാഷാ പ്രാവീണ്യം ഉണ്ടായിരിക്കണം.
  3.  കാനഡയില്‍ നിയമ അംഗീകാരത്തോടെ ജോലി ചെയ്തവരായിരിക്കണം.

താഴെ കൊടുത്തിരിക്കുന്ന, കാനഡയുടെ നാഷ്ണല്‍ ഒക്കുപ്പേഷണല്‍ ക്ലാസിഫിക്കേഷന്‍ (NOC) പ്രകാരമുള്ള TEER കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന ജോലി ചെയ്ത് പരിചയമുള്ളവരായിരിക്കണം.

TEER 0
മാനേജ്‌മെന്റ് റോളുകള്‍ (ഉദാ: അഡ്വട്ടൈസിംഗ് മാനേജര്‍, റസ്‌റ്റൊറന്റ് മാനേജര്‍, എഞ്ചിനീയറിംഗ് മാനേജര്‍, കണ്‍സ്ട്രക്ഷന്‍ മാനേജര്‍)

TEER 1
ബിരുദം ആവശ്യമായ ജോലികള്‍ (ഉദാ: സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍, അക്കൗണ്ടന്റ്, ലോയര്‍, ഗ്രാഫിക്ക് ഡിസൈനര്‍)

TEER 2
കോളേജ് ഡിപ്ലോമയോ അപ്രന്റൈസ്ഷിപ്പോ ആവശ്യമായ ജോലികള്‍ (ഉദാ: മെഡിക്കല്‍ ലാബ് ടെക്‌നോളജിസ്റ്റ്, ഇലക്ട്രീഷ്യന്‍, ഷെഫ്)

TEER 3
ഡിപ്ലോമയോ ഓണ്‍ ദി ജോബ് ട്രെയ്‌നിംഗ് ആവശ്യമുള്ള ജോലികള്‍ (ഉദാ: ഡെന്റല്‍ അസിസ്റ്റന്റ്, ഓട്ടോമാറ്റീവ് സെര്‍വീസ് ടെക്‌നീഷ്യന്‍, എക്‌സിക്ക്യൂട്ടീവ് അസിസ്റ്റന്റ്)

വര്‍ക്ക് എക്‌സ്പീരിയന്‍സ് യോഗ്യത

അണ്‍പെയ്ഡ് ഇന്‍േണ്‍ഷിപ്പുകളോ വളണ്ടിയറിംഗോ കണക്കാക്കുന്നതല്ല. മുഴുവന്‍ സമയ വിദ്യാര്‍ഥിയായിരിക്കെ ചെയ്തതോ, സ്വയം തൊഴിലോ യോഗ്യതയില്‍ ഉള്‍പ്പെടുന്നതല്ല.2023 ഏപ്രില്‍ 23നോ അതിന് ശേഷമോ സ്ഥിരം റെസിഡന്‍സിക്ക് വേണ്ടി അപ്ലൈ ചെയ്ത് ലഭിച്ച വിദേശ ആരോഗ്യ വിദഗ്ധര്‍ക്ക് പ്രത്യേക താല്‍ക്കാലിക പോളിസിയും ഉണ്ടായിരിക്കും.

ഭാഷ,വിദ്യാഭ്യാസ യോഗ്യത:

അപേക്ഷകര്‍ അംഗീകരിക്കപ്പെട്ട ലാംഗ്വേജ് ടെസ്റ്റുകള്‍ പാസ്സായിരിക്കണം. ഇതിന്റെ ഫലം എക്‌സ്പ്രസ് എന്‍ട്രി പ്രൊഫൈലില്‍ നല്‍കേണ്ടതാണ്.

എന്താണ് കാനഡയുടെ എക്‌സ്പ്രസ് എന്‍ട്രി?

യോഗ്യരായ ജോലിക്കാര്‍ക്ക് കാനഡയില്‍ സ്ഥിരതാമസം വാഗ്ദാനം ചെയ്യുന്നതാണ് എക്‌സ്പ്രസ് എന്‍ട്രി. 

കാനഡയുടെ എക്‌സ്പ്രസ് എന്‍ട്രിക്കുള്ള യോഗ്യതകള്‍:

യോഗ്യതക്കുള്ള ചോദ്യാവലി പൂരിപ്പിച്ച് എക്‌സ്പ്രസ് എന്‍ട്രിക്ക് യോഗ്യരാണെന്ന് അപേക്ഷകര്‍ ഉറപ്പുവരുത്തുക.ശേഷം സി.ആര്‍.എസ് ടൂള്‍ ഉപയോഗിച്ച് സി.ആര്‍.എസ്(കോംപ്രഹെന്‍സിവ് റാങ്കിംഗ് സിസ്റ്റം) യോഗ്യതാ മാര്‍ക്ക് ഉറപ്പുവരുത്തുക.അപേക്ഷക്ക് IELTS സ്‌കോര്‍ അനിവാര്യമായതിനാല്‍, എത്രയും വേഗം IELTS ടെസ്റ്റിനായി ബുക്ക് ചെയ്യേണ്ടതാണ്.എല്ലാ രേഖകളും ഉണ്ടെങ്കില്‍ എക്‌സ്പ്രസ് എന്‍ട്രി പ്രൊഫൈല്‍ ഉണ്ടാക്കി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.അപേക്ഷ സ്വീകരിക്കപ്പെട്ടാല്‍, പ്രൊഫൈലിലെ നിര്‍ദേശങ്ങളനുസരിച്ച് മുന്നോട്ടു പോകാവുന്നതാണ്.1525 ഡോളറാണ് (1,27,579 രൂപ) അപ്ലിക്കേഷന്‍ ഫീസ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജാര്‍ഖണ്ഡില്‍ അടിച്ചുകയറി ഇന്ത്യാ സഖ്യം ; മഹാരാഷ്ട്രയില്‍ എന്‍ഡിഎ 

National
  •  18 days ago
No Image

3920ല്‍ ഒതുങ്ങി എന്‍.കെ സുധീര്‍; ചേലക്കരയില്‍ ലഭിച്ചത് പിണറായിസത്തിന് എതിരെയുള്ള വോട്ടെന്ന് പി.വി അന്‍വര്‍

Kerala
  •  18 days ago
No Image

ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രത്യേകിച്ച് ഒന്നുമില്ല; വോട്ട് കുറഞ്ഞത് പരിശോധിക്കും: കെ സുരേന്ദ്രന്‍

Kerala
  •  18 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  18 days ago
No Image

മഹാരാഷ്ട്രയില്‍ 50 പോലും തികക്കാതെ മഹാവികാസ്; ഇത് ജനവിധിയല്ല, തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ എന്തോ കുഴപ്പമുണ്ടെന്ന് സഞ്ജയ് റാവത്

National
  •  18 days ago
No Image

കന്നിയങ്കത്തില്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ പ്രിയങ്ക; മറ്റന്നാള്‍ മുതല്‍ പാര്‍ലമെന്റില്‍, പ്രതിപക്ഷത്തിന് കരുത്തുപകരാന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഇനി അനിയത്തിയും

Kerala
  •  18 days ago
No Image

ചേലക്കര, ഇളക്കമില്ലാത്ത ഇടതുകോട്ടയെന്ന് ഉറപ്പിച്ച് പ്രദീപ്; രമ്യയ്ക്ക് തിരിച്ചടി

Kerala
  •  18 days ago
No Image

പാലക്കാടിന് മധുര 'മാങ്കൂട്ടം' ; പത്തനംതിട്ടയില്‍ നിന്ന് പാലക്കാട് വഴി നിയമസഭയിലേക്ക് രാഹുല്‍

Kerala
  •  18 days ago
No Image

വയനാട്ടില്‍ എല്ലാ റൗണ്ടിലും പ്രിയങ്കയ്ക്ക് രാഹുലിനേക്കാള്‍ വോട്ട് ലീഡ്; ഭൂരിപക്ഷം 3 ലക്ഷം കടന്നു

Kerala
  •  18 days ago
No Image

ഓംചേരി എൻ.എൻ പിള്ള: വിടപറഞ്ഞത് ഡൽഹി മലയാളികളുടെ കാരണവർ 

Kerala
  •  18 days ago