പേരുപോലെ മനോഹരം; പാലരുവി വെള്ളച്ചാട്ടം സഞ്ചാരികള്‍ക്കായി തുറന്നു
പുനലൂര്‍ : കിഴക്കന്‍ മലയോര മേഖലയില്‍ പെയ്ത മഴയെ തുടര്‍ന്ന് അടച്ചിട്ടിരുന്ന പാലരുവി വെള്ളച്ചാട്ടം തുറന്നു. ഇന്നലെ നിരവധി വിനോദസഞ്ചാരികളാണ് പാലരുവിയിലേക്ക് എത്തിയത്. മഴക്കാലത്ത് അപകടസാധ്യത ഒഴിവാക്കാന്‍ വേണ്ടി കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ വനം വകുപ്പ് പാലരുവിയിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തിയിരുന്നു. പ്രദേശത്ത് മഴ കുറഞ്ഞതോടെ കാലാവസ്ഥ അനുകൂലമാകുന്ന സാഹചര്യത്തിലാണ് പാലരുവി തുറന്നത്.
നേരത്തെ അടച്ചിട്ടിരുന്ന തെങ്കാശിയിലെ കുറ്റാലം, ഐന്തരുവി, പഴയ കുറ്റാലം ഉള്‍പ്പെടെയുള്ള വെള്ളച്ചാട്ടങ്ങള്‍ വെള്ളിയാഴ്ച മുതല്‍ സഞ്ചാരികളെ പ്രവേശിപ്പിച്ചു.
ജില്ലയില്‍ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് പാലരുവി. പാറകള്‍ക്കിടയിലൂടെ 300 അടിയോളം ഉയരത്തില്‍ നിന്നാണ് പുഴ വെള്ളം താഴേക്ക് പതിക്കുന്നത്. വെള്ളച്ചാട്ടത്തിന്റെ ചുവട്ടിലേക്കു പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെയുള്ള യാത്ര ക്ലേശകരമാണ്.
സന്ദര്‍ശക സമയം
08:00 - 16:00 മണി വരെ
പ്രവേശന നിരക്ക്
13 വയസ്സിനു മുകളില്‍ - 25 രൂപ കുട്ടികള്‍ക്ക് (5 13 വരെ) - 10 രൂപ
എങ്ങനെ എത്താം
അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ : കൊല്ലം, ഏകദേശം 75 കി. മീ. അകലെ
അടുത്തുള്ള വിമാനത്താവളം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, കൊല്ലത്തു നിന്ന് 72 കി. മീ. അകലെ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."