വിൽപ്പനയിൽ ഇഞ്ചോടിഞ്ചിന് കുതിച്ചുകേറി ടാറ്റയുടെ പഞ്ച്, ഒപ്പം വച്ച് പിടിച്ചു മാരുതിയും
2024 മെയ് മാസത്തിൽ കാറുകളിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട വാഹനമായ മാരുതി സ്വിഫ്റ്റിനെ മറികടന്ന് ടാറ്റയുടെ പഞ്ച്. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്‌സിൻ്റെ (എസ്.ഐ.ഒ.എം.) കണക്കുകൾ അനുസരിച്ചു പാസഞ്ചർ വാഹന വ്യവസായം അതിന്റെ 3.7 ലക്ഷം യൂണിറ്റുകളിൽ 3% വളർച്ചയാണ് രേഖപ്പെടുത്തിയത്. സ്ലോട്ടുകളിൽ പഞ്ച്, സ്വിഫ്റ്റ്, ക്രെറ്റ, എർട്ടിഗ എന്നി വാഹനങ്ങളാണ് മുൻനിരയിൽ നിൽക്കുന്നത്.
ഇന്ത്യയിൽ വിൽപ്പന വർധിപ്പിക്കാനും, മികച്ച പത്ത് വാഹനങ്ങളിൽ ഇടം പിടിക്കാനുമായി, മോഡലുകളിൽ സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയും, സൗകര്യങ്ങളും വാഗ്ദാനം ചെയ്തു കൊണ്ട് നിർമ്മാക്കൾ തമ്മിൽ മത്സരിച്ചു കൊണ്ടിരിക്കുന്നു. 2024 മെയ് മാസത്തിലെ മാരുതി സ്വിഫ്റ്റിന്റെ വിറ്റൊഴിക്കൽ റെക്കോർഡുകളേയെല്ലാം മറികടന്ന് ജൂണിൽ 18,238 യൂണിറ്റുകൾ വിറ്റഴിച്ച് ടാറ്റ പഞ്ച് അതിൻ്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാർ മോഡൽ സ്ഥാനം പിടിച്ചെടുത്തു.
താങ്ങാനാവുന്ന വിലയിൽ വരുന്ന, വിപുലമായ ഫീച്ചറുകളും ഭാരത് എൻ.സി.എ.പി 5 സ്റ്റാർ സുരക്ഷാ റേറ്റിംഗുമടങ്ങുന്ന ടാറ്റയുടെ പഞ്ച് കഴിഞ്ഞ കുറെ മാസങ്ങളോളം ജനസ്വീകാര്യത ലഭിച്ച ഒരു മോഡൽ കൂടിയാണ്. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 10 കാർ മോഡലുകളുടെ പട്ടികയിൽ 6 സ്ഥാനങ്ങൾ നിലനിർത്തിക്കൊണ്ട് മാരുതി സുസുക്കി മൂന്നാമത്തെ വലിയ ഓട്ടോമൊബൈൽ വിപണിയിൽ ആധിപത്യം തുടരുന്നു.
2024 മെയ് മാസത്തിൽ മുന്നിട്ടു നിന്ന മാരുതി സ്വിഫ്റ്റ് 2024 ജൂണിൽ 16,422 യൂണിറ്റുകളുമായി രണ്ടാം സ്ഥാനത്താണ്. ഓട്ടോപണ്ടിറ്റ്സ് ഡാറ്റ പ്രകാരം 16% (എം.ഒ.എം) ഇടിവുണ്ടായെങ്കിലും. തൊട്ടുപിന്നിൽ, നേരിയ വ്യത്യാസത്തിൽ, ജൂണിൽ 12% (എം.ഒ.എം)
വളർച്ചയോടെ 16,293 യൂണിറ്റ് വിൽപ്പനയുമായി ഹ്യുണ്ടായ് ക്രെറ്റ മൂന്നാം സ്ഥാനത്തുമായി.
എം.ഒ.എമ്മിൽ 15% വർദ്ധനവ് രേഖപ്പെടുത്തി, 2024 ജൂണിൽ 15,902 യൂണിറ്റ് വിൽപ്പനയുമായി നാലാം സ്ഥാനത്തായ എർട്ടിഗയിലൂടെ അടുത്ത അഞ്ച് സ്ഥാനങ്ങളും ഉറപ്പിക്കാൻ മാരുതി സുസുക്കിക്ക് കഴിഞ്ഞു. 14,895 യൂണിറ്റുകളുമായി മാരുതി ബലേനോയും 13,790 യൂണിറ്റുകളുമായി ന്യൂ വാഗൺആറും അഞ്ചും ആറും സ്ഥാനങ്ങൾ പങ്കിട്ടു. ഒപ്പം 13,4131 യൂണിറ്റുകൾ വിറ്റൊഴിച്ചു മാരുതി ഡിസയറും, ബ്രെസ്സയും ഏഴും എട്ടും സ്ഥാനങ്ങൾ ഉറപ്പിച്ചു.
അതേ മാസം പുതിയ മോഡൽ സ്കോർപിയോ ജൂണിൽ അതിന്റെ എം.ഒ.എമ്മിൽ 11% ഇടിവ് നേരിട്ടിട്ടും ഒമ്പതാം സ്ഥാനം നേടാൻ മഹീന്ദ്രയ്ക്ക് സാധിച്ചു. 12,066 യൂണിറ്റ് വിൽപ്പനയോടെ ടാറ്റ നെക്സോൺ വാഹന വിപണിയിലെ പത്താം സ്ഥാനവും നേടിയെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."