ഒരാഴ്ചവരെ ബാറ്ററി നില്‍ക്കും,ആരോഗ്യകാര്യത്തിലും പ്രത്യേക ശ്രദ്ധ; തരംഗമാകാന്‍ സാംസങ് സ്മാര്‍ട്ട് മോതിരം
ഇനി സ്മാര്‍ട്ട് വാച്ചല്ല, സ്മാര്‍ട്ട് മോതിരമാണ് ട്രെന്റ് ...അതെ കിടിലന്‍ സ്മാര്‍ട്ട് മോതിരം അവതരിപ്പിക്കുകയാണ് സാസങ്. നിലിവിലുള്ള സെന്‍സര്‍ ടെക് നോളജികളെല്ലാം ഒരു ചെറിയ റിങിലേക്ക് ഒതുക്കികൂട്ടിയിരിക്കുകയാണ്. ഗ്യാലക്‌സി റിങ് എന്ന് പേരിട്ടിരിക്കുന്ന മോതിരത്തില്‍ ആക്‌സലറോമീറ്റര്‍, ഹാര്‍ട്ട് റേറ്റ് ആന്‍ഡ് സ്‌കിന്‍ ടെമ്പറേച്ചര്‍ എന്നെ സെന്‍സറുകളാണുള്ളത്.
ടൈറ്റാനിയം ലോഹം ഉപയോഗിച്ചാണ് റിങ് നിര്‍മിച്ചിരിക്കുന്നത്. 100 മീറ്റര്‍ ആഴത്തില്‍ വരെ ഇത് ധരിച്ച് കൊണ്ട് വെള്ളത്തിലിറങ്ങാം. ഐപി68 റേറ്റിങ് ഉള്ളതിനാല്‍ സഹദാരണഗതിയില്‍ പൊടിയോ വെള്ളമോ റിങ്ങില്‍ പ്രവേശിക്കില്ല. 2.3 മുതല്‍ 3 ഗ്രാം വരെയാണ് ഈ റിങ്ങുകളുടെ ഭാരം. ഒറ്റ റീചാര്‍ജില്‍ 7 ദിവസം വരെ പ്രവര്‍ത്തിക്കും എന്ന് സാംസങ് അവകാശപ്പെടുന്നു.
സ്മാര്‍ട്ട് വാച്ചിലേത് പോലെ തന്നെ ഹൃദയമിടിപ്പും കാലടികളുമൊക്കെ റിങ്ങിന് അളക്കാനാകും. ടൈറ്റാനിയം ബ്ലാക്, സില്‍വര്‍, ഗോള്‍ഡ് എന്നീ നിറങ്ങളിലാണ് റിങ് ലഭ്യമാകുക.
33,326 രൂപയായിരിക്കും വില വരിക. ഇവ പ്രീ-ഓര്‍ഡര്‍ നല്‍കാനും കഴിയും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."