നിത്വാഖാത് ഭേദഗതി; പച്ചയില്‍ തുടരുന്നതിനു സ്വദേശികളെ നിയമിക്കുന്നതിന് പകരം പണമടച്ചു നില മെച്ചപ്പെടുത്താം
റിയാദ്: ഊര്‍ജ്ജിതമായി സ്വദേശി തൊഴില്‍ വല്‍ക്കരണത്തിനിടെ കമ്പനികള്‍ക്ക് തങ്ങളുടെ നില പച്ചയില്‍ തുടരുന്നതിനു സഊദി തൊഴില്‍ മന്ത്രാലയം പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നു. നിശ്ചിത അനുപാതത്തില്‍ സ്വദേശികളെ നിയമിച്ചിട്ടില്ലെങ്കിലും അതിനു പകരമായി പണം അടച്ചാല്‍ കമ്പനികളുടെ നില മെച്ചപ്പെടുന്ന പച്ചയില്‍ തന്നെ തുടരാനാവുമെന്നു അണ്ടര്‍സെക്രട്ടറി ഡോ. അഹ്മദ് ഖഹ്ത്താന്‍ വ്യക്തമാക്കി.
ആവശ്യമായ സ്വദേശികളെ നിയമിക്കാത്തതിന്റെ പേരില്‍ ചുമപ്പ്, മഞ്ഞ ഗണത്തിലായി ഗവണ്മെന്റ് ആനുകൂല്യങ്ങള്‍ ലഭിക്കാതെ പ്രയാസപ്പെടുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പച്ചയിലേക്ക് മാറാനുള്ള സംവിധാനമാണ് 'നിതാഖാത്ത് അല്‍മുസാനിദ' അഥവാ 'സൗപ്പോര്‍റ്റീവ് നിതാഖാത്ത്' എന്ന പേരില്‍ മന്ത്രാലയം പുതുതായി ആരംഭിക്കുന്നത്.
ഇതോടെ നിശ്ചിത അനുപാതത്തില്‍ സ്വദേശികളെ നിയമിക്കാനാകാതെ ചുവപ്പിലും മഞ്ഞയിലും ഉള്‍പ്പെട്ടിരുന്ന കമ്പനികള്‍ക്ക് പണം കൊടുത്ത പച്ചയിലേക്ക് മാറാനും ഗവണ്മെന്റ് തലത്തിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കാനായും പുതിയ സംവിധാനത്തിലൂടെ സാധിക്കും. സ്വദേശികളെ നിയമിക്കാത്ത സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സാങ്കല്‍പിക സ്വദേശിവത്കരണത്തിന് അവസരം നല്‍കുന്നതാണ് സപ്പോര്‍ട്ടീവ് നിതാഖാത്ത്. സ്വദേശികളുടെ എണ്ണത്തിനനുസരിച്ച് മന്ത്രാലയത്തില്‍ പണമടച്ചാണ് ചുമപ്പിലും മഞ്ഞയിലുമുള്ള സ്ഥാപനങ്ങള്‍ക്ക് പച്ച ഗണത്തിലേക്ക് കയറാനും തൊഴില്‍ മന്ത്രാലയത്തിന്റെ സേവനം ലഭ്യമാക്കാനും ഇതിലൂടെ സാധിക്കുക.
പുതിയ സംവിധാനത്തിലൂടെ സ്വദേശിവത്കരണത്തിലൂടെ പച്ചയിലേക്ക് മാറണമെങ്കില്‍ ആദ്യ സ്വദേശിക്ക് 3,600 റിയാല്‍ രണ്ടാമത്തെയാള്‍ക്ക് 4,200 റിയാല്‍ മൂന്നാമത്തെയാള്‍ക്ക് 4,800 റിയാല്‍ എന്നിങ്ങിനെയാണ് പണമടക്കേണ്ടത്. ഇങ്ങനെ ഒന്‍പതു സ്വദേശികള്‍ക്കു വരെ 600 റിയാല്‍ തോതില്‍ കമ്പനികള്‍ പണമടക്കണം. സ്വദേശികളെ നിയമിക്കാതെ തന്നെ സ്ഥാപനങ്ങള്‍ക്ക് പണമടച്ച് പച്ച ഗണത്തില്‍ തുടരാനും മന്ത്രാലയത്തിന്റെ സേവനം ഉറപ്പുവരുത്താനുമാവുമെന്നതാണ് പുതിയ സംവിധാനത്തിന്റെ ഗുണഫലം.
എന്നാല്‍ ചെറുകിട കമ്പനികള്‍ക്കും വന്‍തോതില്‍ ലാഭം ലഭിക്കാത്ത കമ്പനികള്‍ക്കും ഇത്തരത്തില്‍ വെറുതെ പണമടക്കുന്നത് സാധ്യമല്ലാത്ത വരികയും അവര്‍ നില മെച്ചപ്പെടുത്തുന്നതിന് സ്വദേശികളെ നിയമിച്ചു കമ്പനികള്‍ക്ക് വരുമാനം ഉണ്ടാകുന്ന തരത്തിലേക്ക് നീങ്ങേണ്ടി വരും. സഊദി വിഷന്‍ 2030 യുടെ ഭാഗമായാണ് നിത്വാഖാത് പുതിയ രൂപത്തില്‍ വരുത്തുന്നതെന്നും ഇങ്ങനെ കിട്ടുന്ന പണം സ്വദേശികളുടെ തൊഴില്‍ പരിശീലനത്തിന്പയോഗിക്കുമെന്നും അണ്ടര്‍ സെക്രട്ടറി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."