കേരളത്തില്‍ 66,000 രൂപ ശമ്പളത്തില്‍ സര്‍ക്കാര്‍ ജോലി; KSWMP യില്‍ നിരവധി ഒഴിവുകള്‍; അപേക്ഷ ജൂലൈ 23 വരെ
കേരള ഖരമാലിന്യ സംസ്‌കരണ പദ്ധതി (KSWMP) യില്‍ പ്രോജക്ട് ഹെഡ്, പ്രൊക്യുര്‍മെന്റ് വിദഗ്ദന്‍, സാമൂഹിക വികസനം & ലിംഗ വിദഗ്ദന്‍, ഡി.ഇ.ഒ കം എം.ടി.പി തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്. വിവിധ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കായി ആകെ 5 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി ജൂലൈ 23 വരെ അപേക്ഷ നല്‍കാം.
തസ്തിക& ഒഴിവ്
കേരള ഖരമാലിന്യ സംസ്‌കരണ പദ്ധതിയില്‍ താല്‍ക്കാലിക റിക്രൂട്ട്‌മെന്റ്. പ്രോജക്ട് ഹെഡ്, പ്രൊക്യുര്‍മെന്റ് വിദഗ്ദന്‍, സാമൂഹിക വികസനം & ലിംഗ വിദഗ്ദന്‍, ഡിഇഒ കം എംടിപി എന്നിങ്ങനെയാണ് തസ്തികകള്‍.
പ്രോജക്ട് ഹെഡ് = 01
പ്രൊക്യുര്‍മെന്റ് വിദഗ്ദന്‍ = 01
സാമൂഹിക വികസനം & ലിംഗ വിദഗ്ദന്‍ = 01
ഡിഇഒ കം എംടിപി = 02 എന്നിങ്ങനെ ആകെ ഒഴിവുകള്‍ അഞ്ച്.
പ്രായപരിധി
പ്രോജക്ട് ഹെഡ്, പ്രൊക്യുര്‍മെന്റ് വിദഗ്ദന്‍, സാമൂഹിക വികസനം & ലിംഗ വിദഗ്ദന്‍ = 60 വയസ്.
ഡിഇഒ കം എംടിപി = 45 വയസ്.
യോഗ്യത
പ്രോജക്ട് ഹെഡ്
ബിരുദം
പിജിഡിസിഎ/ഡിസിഎ
ഇംഗ്ലീഷും (ഹയര്‍) മലയാളവും ടൈപ്പ് റൈറ്റിംഗ്
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ കം മള്‍ട്ടിടാസ്‌ക് 5 വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം
MS Word, Excel, നന്നായി അറിഞ്ഞിരിക്കണം. പവര്‍ പോയിന്റ്, വേഡ് പ്രോസസ്സിംഗ്, ടാലി തുടങ്ങിയവ, ഫാസ്റ്റ് ടൈപ്പിംഗ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
പ്രൊക്യുര്‍മെന്റ് വിദഗ്ദന്‍
സോഷ്യല്‍ സയന്‍സസ്/സോഷ്യല്‍ വര്‍ക്ക് എന്നിവയില്‍ ബിരുദാനന്തര ബിരുദം.
വികസന പഠനം/
പിഎച്ച്ഡി/എംഫില്‍/ഗവേഷണ പരിചയം അഭികാമ്യം.
കുറഞ്ഞത് 8 വര്‍ഷത്തെ പ്രൊഫഷണല്‍ പരിചയം
സാമൂഹിക വികസനം & ലിംഗ വിദഗ്ദന്‍
സാമ്പത്തികശാസ്ത്രം/കൊമേഴ്‌സ്/സംഭരണം/മാനേജ്‌മെന്റ്/ ഫിനാന്‍സ്/ എഞ്ചിനീയറിംഗ് എന്നിവയില്‍ ബിരുദം.
പ്രസക്തമായ മേഖലയില്‍ 10 വര്‍ഷത്തെ പ്രവൃത്തിപരിചയം
ഡിഇഒ കം എംടിപി
കമ്പ്യൂട്ടര്‍ സയന്‍സില്‍ പിഎച്ച്ഡിയും, കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദാനന്തര ബിരുദവും
15 വര്‍ഷത്തെ പരിചയം
പ്രോജക്ട് മാനേജ്‌മെന്റിലും അഡ്മിനിസ്‌ട്രേഷനിലും റെക്കോര്‍ഡുകള്‍ സര്‍ക്കാര്‍ മേഖലയില്‍
വികസനത്തിലും നടപ്പാക്കലിലും അനുഭവപരിചയം
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 26400 രൂപ മുതല്‍ 66000 രൂപ വരെ ശമ്പളമായി ലഭിക്കും.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴെ നല്‍കിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം വായിച്ച് കൂടുതല്‍ വിവരങ്ങളറിയാം. ജൂലൈ 23നകം ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. ഫീസടക്കേണ്ടതില്ല.
അപേക്ഷ: click here
വിജ്ഞപാനം: click here
project head and various job vacancies in kerala under kswmp
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."