HOME
DETAILS

ലഹരി കേസുകളിൽ ഞെട്ടിക്കുന്ന വർധന

  
രാജു ശ്രീധർ
July 23 2024 | 02:07 AM

 Alarming Increase in Drug Cases

പത്തനംതിട്ട: ലഹരി ഉപയോഗം സംബന്ധിച്ച കേസുകള്‍ ഓരോ വര്‍ഷവും ക്രമാതീതമായി വര്‍ധിക്കുമ്പോഴും ഡി അഡിക്ഷന്‍ സെന്ററുകള്‍ ജില്ലകളില്‍ മാത്രം ഒതുങ്ങുന്നു. 14 ഡി അഡിക്ഷന്‍ സെന്ററുകളാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ എല്ലാ താലൂക്ക് ആസ്ഥാനങ്ങളിലും സെന്ററുകളുടെ പ്രവര്‍ത്തനം വിപുലമാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. മദ്യവില്‍പ്പനയില്‍ നിന്നും ഒരു ശതമാനം അധികനികുതി ഏര്‍പ്പെടുത്തിയതിലൂടെ ലഭിക്കുന്ന വരുമാനമാണ് ലഹരി വിമോചന പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നത്.

വിമുക്തി മിഷന്റെ കീഴിലെ ഡി അഡിക്ഷന്‍ സെന്ററുകള്‍ ജില്ലാ-താലൂക്ക് ആശുപത്രികളില്‍ ലഭ്യമായ സ്ഥലങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ഒ.പി സേവനം, കൗണ്‍സലിങ്, മരുന്നുകള്‍, മാനസികോല്ലാസത്തിനുള്ള സൗകര്യം, യോഗ, ലഹരി മോചനം നേടുന്നവര്‍ക്കുള്ള കരുതല്‍ എന്നിവ ഇവിടെ ലഭ്യമാണ്. ലഹരിക്ക് അടിമയാകുന്നവരെ ഡീ അഡിക്ഷന്‍ സെന്ററുകളില്‍ എത്തിക്കണമെങ്കില്‍ കുടുംബത്തിന്റെ സഹകരണം ആവശ്യമാണ്. എന്നാല്‍ ഇവര്‍ക്ക് മതിയായ ചികിത്സ ലഭ്യമാക്കുന്നതിനായി പ്രത്യേക റാപ്പിഡ് ആക്ഷന്‍ സേനയെ ഏര്‍പ്പെടുത്തണമെന്നാണ് എക്‌സൈസ് വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. പൊതുജനങ്ങള്‍ക്കായി വിവിധ കര്‍മപരിപാടികളും നടപ്പാക്കുന്നുണ്ട്.

വിദ്യാര്‍ഥികളെ സ്പോര്‍ട്സില്‍ ഇടപെടുത്തി ലഹരിവസ്തുക്കളുടെ ദുരുപയോഗം ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടാണ് മയക്കുമരുന്ന് വിരുദ്ധ ക്ലബ്ബുകള്‍ രൂപീകരിച്ചത്. ലഹരിക്ക് അടിപ്പെടുന്ന 21 വയസില്‍ താഴെയുള്ളവര്‍ക്ക് പ്രധാനമായും ചികിത്സ ലഭ്യമാക്കണമെന്നാണ് ലക്ഷ്യം. മുന്‍കാലങ്ങളില്‍ 15 -20 പ്രായപരിധിയില്‍ ഉള്ളവരായിരുന്നു കൗണ്‍സലിങ് സെന്ററുകളില്‍ കൂടുതലായും വന്നിരുന്നത്.

ഇപ്പോള്‍ 10 -15 വയസുകാര്‍ വരെ എത്തുന്നുണ്ട്. അപൂര്‍വമായി പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികളും എത്തുന്നുണ്ടെന്ന് എക്‌സൈസ് അധികൃതര്‍ പറയുന്നു. മയക്കുമരുന്ന് കേസുകൂടി വരുന്നുണ്ടെങ്കിലും ആശങ്കപ്പെടുത്തുന്നത് ലഹരി ഉല്‍പന്നങ്ങളുടെ അളവിലുണ്ടായ ഞെട്ടിപ്പിക്കുന്ന വര്‍ധനവാണ്. മുന്‍പ് പിടിക്കപ്പെടുന്ന കേസുകളില്‍ ഒന്നോ രണ്ടോ കിലോ എന്നത് ഇപ്പോള്‍ അഞ്ച് മുതല്‍ 500 കിലോ വരെയൊക്കെയാകുന്നു. ഇത്ര അളവില്‍ ലഹരിവസ്തുക്കള്‍ കണ്ടെടുക്കണമെങ്കില്‍ അത്രയും ആവശ്യക്കാരും ഉണ്ടോ എന്ന തുടരന്വേഷണങ്ങളും നടക്കാതെ പോകുകയാണ്. ഇക്കാര്യത്തിലും വിമര്‍ശനം ഉയരുന്നുണ്ട്.

The increasing number of drug cases in India highlights the urgent need to increase the number of drug rehabilitation centers to provide adequate treatment and support for individuals battling addiction.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയന്‍ വിമതര്‍ ഹുംസിനരികെ, അസദിനെ തൂത്തെറിയുമെന്ന് പ്രഖ്യാപനം; പൗരന്മാര്‍ ഉടന്‍ സിറിയ വിടണമെന്ന് റഷ്യ

International
  •  8 days ago
No Image

കർണാടകയിൽ കരിമ്പ് ചതയ്ക്കുന്ന കൂറ്റൻ യന്ത്രത്തിലേക്ക് കാർ ഇടിച്ചുകയറി സ്ത്രീകളടക്കം 5 പേർക്ക് ദാരുണാന്ത്യം

Kerala
  •  8 days ago
No Image

കണ്ണൂരിൽ ഏഴ് പേർക്ക് തെരുവ് നായ കടിയേറ്റു

Kerala
  •  8 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; സമനില പോളിയാതെ ഗുകേഷും- ഡിങ് ലിറനും; 9ാം പോരാട്ടവും ഒപ്പത്തിനൊപ്പം

Others
  •  8 days ago
No Image

ഹേമ കമ്മിറ്റിയിലെ സർക്കാർ വെട്ടിയ ഭാ​ഗങ്ങൾ നാളെ വിവരാവകാശ കമ്മീഷന് കൈമാറാൻ നിർദേശം

Kerala
  •  8 days ago
No Image

കറന്റ് അഫയേഴ്സ്-06-12-2024

latest
  •  8 days ago
No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  8 days ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  8 days ago
No Image

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Kerala
  •  8 days ago
No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  8 days ago