രാത്രി ഭക്ഷണം വളരെ വൈകിക്കഴിക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍ ഏഴു മണിക്കുമുമ്പ് കഴിച്ചു നോക്കൂ, കാണാം അദ്ഭുതങ്ങള്‍
രാത്രി ഭക്ഷണം ഇപ്പോ എല്ലാ കുടുംബങ്ങളിലും വൈകി കഴിക്കുന്നതാണ് പതിവ്. ജോലി ഒക്കെ കഴിഞ്ഞു വന്ന് ടിവിയൊക്കെ കണ്ടുകൊണ്ടാണ് എല്ലാരും അത്താഴം കഴിക്കുന്നത്. മുമ്പത്തെ തലമുറ കുറച്ചുകൂടെ നേരത്തേ കഴിക്കുകയും ഉറങ്ങുകയും ചെയ്യുമായിരുന്നു. എന്നാല്‍ ഇന്ന് സോഷ്യല്‍മീഡിയ കാലമായതോടെ എല്ലാവരുടെയും എല്ലാ പതിവുകളും തെറ്റിത്തുടങ്ങി.
എന്നാല്‍ അത്താഴ സമയം വൈകിട്ട് 6നും 7നുമിടയിലായാല്‍ ആരോഗ്യം നന്നായിരിക്കുമെന്ന് ഗവേഷണ സംഘം സൂചിപ്പിക്കുന്നുണ്ട്. അത്താഴം വൈകി കഴിക്കുന്നത് എലികളിലും മനുഷ്യരിലും ഗ്ലൂക്കോസ് മെറ്റബോളിസം ഉള്‍പ്പെടെയുള്ള ഉപാപചയ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും എന്നാല്‍, അത്താഴം നേരത്തെ കഴിക്കുന്നതിലൂടെ അടുത്ത ഭക്ഷണത്തിന് മുമ്പുള്ള സമയദൈര്‍ഘ്യം കൂട്ടാനും രക്തത്തിലെ ഗ്ലൂക്കോസിന്റെയും ഇന്‍സുലിന്റെയും സംവേദനക്ഷമത എന്നിവയില്‍ സ്വാധീനം ചെലുത്തുന്നതായും 2021ല്‍ നടത്തിയ പഠനം പറയുന്നു.
ന്യൂട്രിയന്റ്‌സ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. നേരത്തേ അത്താഴം കഴിക്കുന്നത് രാത്രി മുഴുവന്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്തുന്നതിനും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുമെന്നും ജേണല്‍ ഓഫ് ക്ലിനിക്കല്‍ എന്‍ഡോക്രൈനോളജി ആന്‍ഡ് മെറ്റബോളിസത്തില്‍ പ്രസിദ്ധീകരിച്ച ഗവേഷണത്തിലും പറയുന്നു.
അത്താഴ സമയം വൈകിട്ട് 6 മണിയിലേക്ക് മാറ്റുമ്പോള്‍ ഊര്‍ജം പെട്ടെന്ന് വര്‍ധിച്ചതായി നിങ്ങള്‍ക്ക് തോന്നും. മാത്രമല്ല, രാത്രിയിലെ നെഞ്ചെരിച്ചിലും ദഹനക്കേടുമൊക്കെ സാധാരണ ദഹനസംബന്ധമായ അസ്വസ്ഥതകളെ കുറയ്ക്കാനുംസഹായിക്കും. ഉറങ്ങുന്നതിനു മുന്‍പ് വേണ്ടത്ര സമയം ദഹനപ്രക്രിയക്ക് ലഭിക്കുകയും ചെയ്യും.
അത്താഴം നേരത്തേ കഴിക്കുമ്പോള്‍ ഉറങ്ങുന്നതിന് മുമ്പ് നീണ്ട ഇടവേള കിട്ടുകയും ദഹനം നന്നായി നടക്കുകയും പോഷകങ്ങള്‍ ആഗിരണം ചെയ്യുകയും രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകള്‍ മൂലമുണ്ടാകുന്ന ഉറക്ക തടസങ്ങള്‍ കുറയ്ക്കാനും സാധിക്കും. ഇതോടെ രാത്രി നന്നായി ഉറങ്ങാനും കഴിയും.
അത്താഴസമയം ആറിനും ഏഴിനും ഇടയ്ക്കു കഴിക്കുന്നത് നിരവധി ദീര്‍ഘകാല ആരോഗ്യ ഗുണങ്ങള്‍ നല്‍കും. ഇത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യും. നേരത്തെ അത്താഴം കഴിക്കുന്നത് ഹൃദ്രോഗം, ടൈപ്പ് -2 പ്രമേഹം, ചില കാന്‍സറുകള്‍ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."