HOME
DETAILS

ഇന്നും ഹിറ്റാണ് കണ്ണൂരിലെ ആദ്യ കമ്മ്യൂണിറ്റി എഫ്.എം

  
സിജിനി ജോൺ
July 23 2024 | 03:07 AM

Radio Janvani: Panoor's Pioneer Community FM

മാഹി: ജീവിതത്തിൽ റേഡിയോ ചെലുത്തിയ സ്വാധീനങ്ങളെക്കുറിച്ച് ഓർമിപ്പിക്കാനാണ് ഇന്ന് ദേശീയ പ്രക്ഷേപണദിനമായി ആചരിക്കുന്നത്. ടെലിവിഷൻ വരും മുമ്പ് റേഡിയോ മാത്രമായിരുന്നു പ്രക്ഷേപണമാധ്യമം. ഇന്ന് ആകാശവാണിയുടെ 414 റേഡിയോ സ്റ്റേഷനുകളും മറ്റ് സ്വകാര്യ എഫ്.എം ചാനലുകളും നിരവധിയാണ്.

പാനൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റേഡിയോ ജൻവാണി 90.8 ഇ.എം ആണ് കണ്ണൂരിലെ ആദ്യ കമ്മ്യൂണിറ്റി എഫ്.എം. 2012 ഒക്ടോബർ രണ്ടിനായിരുന്നു ജൻവാണിയിൽ നിന്ന് ആദ്യശബ്ദം വാനിലേക്കുയർന്നത്. 17മണിക്കൂറായിരുന്നു പ്രക്ഷേപണം. ഇപ്പോൾ 24 മണിക്കൂറും ആ യാത്ര തുടരുകയാണ്. പാനൂരിലും പരിസരങ്ങളിലും കോഴിക്കോടിൻ്റെ വടക്കൻ അതിർത്തിയിലും മാഹിയിലും പ്രക്ഷേപണം നേരിട്ടെത്തുന്നു. 20 കിലോ മീറ്ററോളം തീരദേശ മേഖലയിലും കേൾക്കാം.

ലോകത്തിന്റെ ഏതുകോണിലും മലയാളികൾക്ക് ആസ്വദിക്കാനുള്ള രീതിയിൽ തത്സമയ പ്രക്ഷേപണം ഓൺലൈനിലും ലഭ്യമാണ്.വിവിധമേഖലകളിൽ ഊന്നൽ നൽകിയുള്ള പരിപാടികൾക്കാണ് പ്രാമുഖ്യം. ആകാശവാണിയുടെ മലയാളം, ഹിന്ദി, സംസ്‌കൃതം, ഇംഗ്ലിഷ് അടക്കം എല്ലാവാർത്താ ബുള്ളറ്റിനുകളും തത്സമയം ജൻവാണി ജനങ്ങളിലെത്തുന്നു.

500 ലക്കം പിന്നിട്ട ഉച്ചപ്പാട്ട് ഇഷ്ട പരിപാടിയാണ്. വിദ്യാർഥികളുടെ പരിപാടികൾക്കാനായി വിവിധ വിദ്യാലയങ്ങളിലായി നൂറോളം റേഡിയോ ക്ലബുകളുണ്ട്. 84 രാജ്യങ്ങളിലായി ഓൺലൈൻ ശ്രോതാക്കളുമുണ്ട്.
നിർമൽ മയ്യഴിയാണ് സ്റ്റേഷൻ ഡയറക്ടർ. കമ്മ്യൂണിറ്റി റേഡിയോ പ്രവർത്തനങ്ങൾക്കുള്ള നവഭാരത് രത്തൻ അവാർഡ്, ബ്രസ്റ്റ് ഫീഡിങ് പ്രമോഷൻ നെറ്റ് വർക്ക് ഓഫ് ഇന്ത്യയുടെ ദേശീയ അവാർഡ് അടക്കം നിരവധി ദേശീയ അവാർഡുകളും സംസ്ഥാന അവാർഡുകളും ലഭിച്ചിട്ടുണ്ട്.

 

Celebrate National Broadcasting Day by exploring the impact of radio, highlighting Radio Janvani 90.8 FM, Kannur's first community radio station. Broadcasting since 2012, Radio Janvani serves Panoor and nearby areas with a 24-hour service.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  12 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  12 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  12 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  12 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  12 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  12 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  12 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  12 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  12 days ago