അടുക്കളയില്‍ പയറ്റാം ഈ പൊടിക്കൈകള്‍
വീട്ടുജോലികള്‍ എളുപ്പമാക്കാന്‍ ചില പൊടിക്കൈകളൊക്കെ പയറ്റുന്നവരാണ് വീട്ടമ്മമാര്‍. ഇത് കാരണം സമയ ലാഭവും അധ്വാനം കുറയുകയും ചെയ്യുന്നതാണ്..
സവാള അരിയുമ്പോള്‍ കണ്ണ് നിറയാറുണ്ടോ. എന്നാല്‍ ഉള്ളി കഴുകി ഉപയോഗിച്ചു നോക്കൂ പിന്നെ കരയേണ്ടി വരില്ല
പേപ്പറില്‍ പൊതിഞ്ഞ് ചീര ഫ്രിഡ്ജില്‍ വച്ചു നോക്കൂ, കൂടുതല്‍ ദിവസം പുതുമ നിലനിര്‍ത്താം
പഴങ്ങള്‍ മുറിച്ചു വയ്ക്കുമ്പോള്‍ മുറിച്ച ഭാഗത്ത് അല്‍പം നാരങ്ങ നീരു പുരട്ടിവച്ചാല്‍ കറുത്ത കറയുണ്ടാവില്ല
സാമ്പാറിനുള്ള തുവരപരിപ്പു വേവിക്കുമ്പോള്‍ കുറച്ച് ഉലുവ ഇട്ടുകൊടുത്താല്‍ സാമ്പാര്‍ കേടാകില്ല
പപ്പടം കേടുവരാതെയിരിക്കാന്‍ സൂക്ഷിക്കുന്ന പാത്രത്തില്‍ കുറച്ച് ഉലുവ ഇട്ടുവയ്ക്കുക
പാവയ്ക്കാ കറിയുണ്ടാക്കുമ്പോള്‍ കയ്പ് പോവാന്‍ ബിറ്റ്‌റൂട്ടോ ഉള്ളിയോ ചേര്‍ത്താല്‍ മതി
ദോശമാവില്‍ അമിതമായി പുളിയുണ്ടായാല്‍ അല്‍പം പഞ്ചസാരയിട്ടുകൊടുക്കാം. കൂടിപ്പോവരുത്. ചൂടുള്ള സ്ഥലങ്ങളില്‍ വച്ചാലും പെട്ടെന്നു പുളിക്കുന്നതാണ്. വേഗം ഫ്രിഡ്ജിലേക്ക് മാറ്റുക. അതുപോലെ ഉലുവയും ഉഴുന്നും കൂടിപ്പോയാലും ദോശമാവു പുളിക്കുന്നതാണ്
കുക്കര്‍ പൊട്ടിത്തെറിച്ചുള്ള അപകടം ഒഴിവാക്കാന്‍ കുക്കറിന്റെ മൂടിയിലുള്ള റബര്‍ ഗാസ്‌കറ്റിന് വിള്ളല്‍ വീണിട്ടുണ്ടോ എന്ന് ശ്രദ്ധിക്കുക.
കൂടുതല്‍ സാധനങ്ങള്‍ ഇട്ട് വേവിക്കരുത് ഇതും പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ട്. പയര്‍വര്‍ഗങ്ങളൊക്കെ വേവിക്കുന്തോറും വികസിച്ചുവരുന്നതാണ്.
അതുകൊണ്ട് കുക്കറിന്റെ പകുതിവരെ മാത്രമേ ഇടാവൂ. വെള്ളം ആവശ്യത്തിനുണ്ടെന്നും ഉറപ്പാക്കുക
മീന്‍ വറുക്കുമ്പോള്‍ പച്ചമുളക് ഇട്ടുകൊടുത്താല്‍ മീന്‍ വറുത്തതിന് നല്ല മണവും രുചിയും കിട്ടും
മുട്ട കൂടുതല്‍ വേവിക്കരുത്. അധികം വെന്താല്‍ രുചി നഷ്ടപ്പെടും.
പ്ലാസ്റ്റിക് കുപ്പികളോ പാത്രങ്ങളോ അല്‍പം നാരങ്ങ ഉപയോഗിച്ച് കഴുകിയാല്‍ അതിലെ പ്ലാസ്റ്റിക് മണം മാറിക്കിട്ടും
ഇറച്ചിക്കു സവാള വഴറ്റുമ്പോള്‍ അല്‍പം പഞ്ചസാര ചേര്‍ത്താല്‍ പെട്ടെന്നു വഴന്നുവരും
ഫ്രിഡ്ജിലെ ദുര്‍ഗന്ധം മാറാന്‍ ചെറിയ പാത്രത്തില്‍ കരികഷണം വച്ചാല്‍ മതി
കുക്കറിനുള്ളില്‍ കറയുണ്ടെങ്കില്‍ കളയാനായി അതിനുളളില്‍ നാരങ്ങയുടെ തൊണ്ടിട്ട് നന്നായി തിളപ്പിച്ചാല്‍ മതിയാകും.
മീനില്‍ നാരങ്ങാ നീരു പുരട്ടിയാല്‍ ഉളുമ്പ് നാറ്റം ഇല്ലാതാക്കാന്‍ കഴിയും.
അച്ചാര്‍ കുപ്പിയില്‍ അച്ചാര്‍ ഇടുമ്പോള്‍ മുകളില്‍ എണ്ണ തെളിഞ്ഞു നില്‍ക്കുന്നത് പൂപ്പല്‍ വരാതിരിക്കാന്‍ സഹായിക്കും.
പ്ലാസ്റ്റിക് കുപ്പിയില്‍ നിന്ന് ഒഴിവാക്കി ഗ്ലാസ് കുപ്പികളില്‍ അച്ചാറിട്ടുവയ്ക്കുക. കഴുകി ഉണങ്ങിയ പാത്രം ഒന്നുകൂടെ വെയിലത്തു വച്ചു ഉണക്കിയതിനു ശേഷം അച്ചാര്‍ ഒഴിച്ചുവയ്്ക്കുക
ഡിഷ് വാഷ് പെട്ടെന്നു തീര്‍ന്നുപോയാല്‍ ചൂടുള്ള വെള്ളത്തില്‍ പാത്രങ്ങള്‍ കഴുകിയെടുക്കുക. എണ്ണമയവും അണുക്കളും പോയി ക്ലീന്‍ ആയിരിക്കും. കഞ്ഞിവെള്ളമുപയോഗിച്ചു കഴുകിയെടുത്താലും പാത്രങ്ങള്‍ വൃത്തിയാവും. ശേഷം നല്ല വെള്ളത്തില്‍ കഴുകണം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."