നിതീഷിനും ചന്ദ്രബാബുവിനും കൈനിറയെ; ഇന്ത്യ മുന്നണി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് അവഗണന, കേരളത്തിന് ഒന്നുമില്ല; ബജറ്റ് അവതരണം അവസാനിച്ചു
ന്യൂഡല്‍ഹി: ബിഹാറിനും ആന്ധ്രയ്ക്കും കൈനിറയെ പദ്ധതികള്‍ പ്രഖ്യാപിച്ച് മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണം അവസാനിച്ചു. ബിഹാര്‍, അസം, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം സംസ്ഥാനങ്ങള്‍ക്ക് പ്രളയ പ്രതിരോധ പദ്ധതികളും പുനരധിവാസത്തിനും സഹായം പ്രഖ്യാപിച്ചപ്പോള്‍ കേരളത്തെ പാടെ അവഗണിച്ചു. രാവിലെ പതിനൊന്നിനാണ് ബജറ്റ് അവതരണം ആരംഭിച്ചത്.
കാന്‍സര്‍ മരുന്നുകള്‍ക്ക് കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കും
**നികുതിദായകരില്‍ മൂന്നില്‍ 2 പേരും പുതിയ നികുതി സമ്പ്രദായം സ്വീകരിച്ചു. ആദായ നികുതി റിട്ടേണ്‍ വൈകിയാല്‍ ക്രിമിനല്‍ നടപടി സ്വീകരിക്കില്ല
** പഴയ പെന്‍ഷന്‍ പദ്ധതിയില്‍ മാറ്റമില്ല. പുതിയ പദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നു.
** സ്റ്റാർട്ടപ്പുകൾക്ക് ഏഞ്ചൽ ടാക്സ് എല്ലാ വിഭാഗത്തിലും ഒഴിവാക്കി
** വിദേശസ്ഥാപനങ്ങള്‍ക്കുള്ള കോര്‍പ്പറേറ്റ് ടാക്‌സ് 35 ശതമാനമാക്കി കുറച്ചു
** മാസ ശമ്പളക്കാരുടെ നികുതി ഭാരം കുറയ്ക്കാന്‍ നടപടി. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 50,000 രൂപയില്‍ നിന്ന് 75,000 രൂപയാക്കി ഉയര്‍ത്തും
മൊബൈല്‍ ഫോണുകള്‍ക്കും ചാര്‍ജറുകള്‍ക്കും വില കുറയും. 15 ശതമാനം നികുതി ഇളവ്
സ്വര്‍ണത്തിനും വെള്ളിയ്ക്കും വില കുറയും, കസ്റ്റംസ് നികുതി 6 % ആയി കുറയ്ക്കും.
** നഗരപ്രദേശങ്ങളിലെ ഭൂരേഖകള്‍ ഡിജിറ്റിലൈസ് ചെയ്യും
** ധനക്കമ്മി ജി ഡി പി യുടെ 4.9 ശതമാനം
** നളന്ദ സര്‍വകലാശാല വിനോദ സഞ്ചാര മേഖലയുടെ ഭാഗമാകും
പ്രളയദുരിതം നേടാനുള്ള സഹായപദ്ധതികളുടെ പട്ടികയില്‍ കേരളമില്ല.
** ബിഹാര്‍, അസം, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കം എന്നീ സംസ്ഥാനങ്ങള്‍ക്ക് സഹായം
അടിസ്ഥാന മേഖലയില്‍ 11 ലക്ഷം കോടിയുടെ നിക്ഷേപം
** അസമിനും ഹിമാചലിനും പ്രളയ സഹായ പാക്കേജ്
** ഒരു കോടി വീടുകള്‍ക്ക് കൂടി സോളാര്‍ പദ്ധതി സ്ഥാപിക്കാന്‍ സഹായം നല്‍കും
** വ്യാവസായിക മേഖലയിലെ തൊഴിലാളികള്‍ക്ക് ഡോര്‍മിറ്ററി തരത്തിലുള്ള താമസ സൗകര്യം വാടകയ്ക്ക്
പാര്‍പ്പിട പദ്ധതിക്കായി 10 ലക്ഷം കോടി
** പ്രധാനമന്ത്രി ആവാസ് യോജനയില്‍ നഗരങ്ങളില്‍ 1 കോടി ഭവനങ്ങള്‍ നിര്‍മിക്കും.
** വിദ്യാർഥികള്‍ക്ക് വന്‍കിട കോർപറേറ്റ് സ്ഥാപനങ്ങളില്‍ ഇന്‍റേണ്‍ഷിപ്പിന് അവസരം
** ഓരോ മാസവും 5,000 രൂപ ഇന്‍സെന്റീവും 6,000 രൂപ ഒറ്റത്തവണ സഹായവും നല്‍കും
** ആദ്യമായി ജോലിക്ക് കയറുന്നവർക്ക് ഇപിഎഫ് എൻറോൾമെൻ്റ് പിന്തുണ പ്രഖ്യാപിച്ചു
** 100 നഗരങ്ങളില്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍
** ആദിവാസി വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക ക്ഷേമത്തിന് കൂടുതല്‍ പദ്ധതികള്‍. 5 ലക്ഷം ആദിവാസികള്‍ക്ക് പ്രയോജനം
** വനിതാ ശാക്തീകരണ പദ്ധതികള്‍ക്ക് 3 ലക്ഷം കോടി
** മുദ്ര വായ്പാപരിധി 10 ല്‍ നിന്ന് 20 ലക്ഷമാക്കി ഉയര്‍ത്തി
** ഗ്രാമീണ വികസനത്തിന് 2.66 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍
ബിഹാറിനും ആന്ധ്രയ്ക്കും വമ്പന്‍ പ്രഖ്യാപനങ്ങള്‍
** ബിഹാറിലെ ഹൈവേ വികസനത്തിന് 26,000 കോടി.
** ആന്ധ്രയിലെ കര്‍ഷകര്‍ക്ക് പ്രത്യേക സഹായം
** അടിസ്ഥാന സൗകര്യത്തിന് ബിഹാറിന് കൂടുതല്‍ ധനസഹായം
** ബിഹാറില്‍ പുതിയ വിമാനത്താവളങ്ങളും റോഡുകളും നിര്‍മിക്കാന്‍ പ്രത്യേക പദ്ധതികള്‍
** ആന്ധ്രാ പ്രദേശിന്റെ തലസ്ഥാന വികസനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും പ്രത്യേക പദ്ധതികള്‍,15000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്
** രാജ്യത്തെ സ്ഥാപനങ്ങളില്‍ ഉന്നത വിദ്യാഭ്യാസത്തിന് 10 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കും
** തൊഴിലുമായി ബന്ധപ്പെട്ട് മൂന്ന് പദ്ധതികള്‍
** സ്ത്രീകൾക്കായി പ്രത്യേക നൈപുണ്യ പരിശീലന കേന്ദ്രങ്ങൾ
കാർഷിക മേഖലയ്ക്ക് 1.52 ലക്ഷം കോടി
** അടുത്ത രണ്ടുവര്‍ഷത്തില്‍ ഒരുകോടി കര്‍ഷകരെ ജൈവകൃഷിയിലേക്ക് ആകര്‍ഷിക്കും
** കർഷക സംഘടനകളെയും സ്റ്റാർട്ടപ്പുകളെയും പ്രോത്സാഹിപ്പിക്കും
** അടുത്ത രണ്ടുവര്‍ഷത്തില്‍ ഒരുകോടി കര്‍ഷകരെ ജൈവകൃഷിയിലേക്ക് ആകര്‍ഷിക്കും
** കിസാന്‍ ക്രെഡിറ്റ് കാർഡ് 5 സംസ്ഥാനങ്ങളില്‍ കൂടി
** കാര്‍ഷിക രംഗത്ത് വികസനത്തിന് പ്രത്യേക പദ്ധതി
നാല് കോടി യുവജനങ്ങളെ ലക്ഷ്യമിട്ട് നൈപുണ്യ വികസനം
** 20 ലക്ഷം യുവാക്കള്‍ക്ക് നൈപുണ്യ പരിശീലനം
** 4.1 കോടി യുവാക്കളുടെ തൊഴില്‍, മറ്റ് അവസരങ്ങള്‍ എന്നിവയ്ക്കായി 2 ലക്ഷം കോടി രൂപയുടെ 5 പദ്ധതികള്‍
** വിദ്യാഭ്യാസ- തൊഴില്‍- നൈപുണ്യ മേഖലയ്ക്കുവേണ്ടി 1.48 ലക്ഷം കോടി
** 9 മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി പ്രഖ്യാപനം
** തൊഴില്‍, മധ്യവര്‍ഗം, ചെറുകിട, ഇടത്തര സാമ്പത്തിക മേഖലകള്‍ക്ക് ബജറ്റില്‍ പ്രാധാന്യം
** പണപ്പെരുപ്പം നിയന്ത്രണവിധേയം
** രാജ്യത്തെ സമ്പദ് വ്യവസ്ഥ സുസജ്ജമെന്ന് ധനമന്ത്രി
** ബജറ്റ് അവതരണം തുടങ്ങി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."