വകുപ്പ് മന്ത്രിക്കും കിട്ടി ഇരുട്ടടി; യു.ഡി.എഫ് ചടങ്ങ് ബഹിഷ്‌കരിച്ചു
കാഞ്ഞങ്ങാട്: പുതിയകോട്ടയില്‍ സ്ഥാപിച്ച 33 കെ.വി സബ്‌സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യാനെത്തിയ വകുപ്പ് മന്ത്രിക്കും കിട്ടി ഇരുട്ടടി.
നഗരത്തിലേയും തീരദേശ പ്രദേശത്തേയും ഉപഭോക്താക്കള്‍ വര്‍ഷങ്ങളായി അനുഭവിക്കുന്ന വൈദ്യുതി മുടക്കത്തിന് പരിഹാരമായി കാഞ്ഞങ്ങാട്ട് സ്ഥാപിച്ച സബ് സ്റ്റേഷന്‍ ഉദ്ഘാടന ചടങ്ങിനിടെയാണ് രണ്ടു തവണ വൈദ്യുതി നിലച്ചത്. നഗരസഭാ ഹാളില്‍ ഒരു മണിക്കൂറോളം വൈകി നടന്ന ഉദ്ഘാടന ചടങ്ങില്‍ ബോര്‍ഡ് ഡയരക്ടര്‍ സ്വാഗത പ്രഭാഷണം ആരംഭിച്ചയുടനെ വൈദ്യുതി മുടങ്ങുകയായിരുന്നു. തുടര്‍ന്ന് ജനറേറ്റര്‍ ഉപയോഗിച്ച് ചടങ്ങുകള്‍ ആരംഭിച്ചു. പത്തു മിനുട്ടിന് ശേഷം വൈദ്യുതി പ്രത്യക്ഷപ്പെട്ടതോടെ സംഘാടകര്‍ ജനറേറ്റര്‍ ഓഫ് ചെയ്തു ചടങ്ങു തുടര്‍ന്നെങ്കിലും റിപ്പോര്‍ട്ട് അവതരണം തുടങ്ങിയതോടെ വീണ്ടും വൈദ്.ുതി നിലയ്ക്കുകയായിരുന്നു.
അതേസമയം, സബ് സ്റ്റേഷന്‍ ഉദ്ഘാടന ചടങ്ങ് യു.ഡി.എഫ് ബഹിഷ്‌കരിച്ചു. നിയമസഭയില്‍ അംഗത്വമുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ മാത്രം ചടങ്ങില്‍ പങ്കെടുപ്പിക്കുമെന്ന് പ്രഖ്യാപനം നടത്തിയ വകുപ്പ് ഉദ്യോഗസ്ഥര്‍ പിന്നീട് ഇതൊന്നും പാലിച്ചില്ല. എന്നാല്‍ യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫില്‍ ചേര്‍ന്ന എല്ലാവിധ കക്ഷികളുടെ ജില്ലാ, ഏരിയാ തലത്തിലുള്ളവരെ ചടങ്ങില്‍ പങ്കെടുപ്പിക്കുകയും യു.ഡി.എഫ് നേതാക്കളെ പരിഗണിക്കാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇവര്‍ ചടങ്ങ് ബഹിഷ്‌കരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."