HOME
DETAILS
MAL
മുദ്ര ലോണ്‍ 20 ലക്ഷമാക്കി ഉയര്‍ത്തും; ഉയര്‍ന്ന സ്റ്റാമ്പ് ഡ്യൂട്ടി കുറച്ചേക്കും
Web Desk
July 23 2024 | 06:07 AM
എംഎസ്എംഇകളുടെ വായ്പാ സഹായത്തിനായി മുദ്രാ ലോണുകളുടെ പരിധി 10 ലക്ഷത്തില്‍ നിന്നും 20 ലക്ഷമായി വര്‍ദ്ധിപ്പിക്കുമെന്ന് ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍. തരുണ്‍ വിഭാഗത്തിന് കീഴില്‍ മുമ്പ് എടുത്ത വായ്പകള്‍ വിജയകരമായി തിരിച്ചടച്ചവര്‍ക്ക് എംഎസ്എംഇകള്‍ക്കുള്ള വായ്പാ പിന്തുണ ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഉയര്‍ന്ന സ്റ്റാമ്പ് ഡ്യൂട്ടി കുറച്ചേക്കാമെന്ന സൂചനയും നിര്‍മ്മല സീതാരാമന്‍ നല്‍കി. 'ഉയര്‍ന്ന സ്റ്റാമ്പ് ഡ്യൂട്ടി കുറച്ചേക്കാം, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. നഗരവികസന പദ്ധതികള്‍ക്ക് ഈ പരിഷ്‌കാരം അനിവാര്യമാണെന്നായിരുന്നു നിര്‍മ്മല സീതാരാമന്റെ പ്രഖ്യാപനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."