'ഞാനും കെജ്‌രിവാള്‍' ടീഷര്‍ട്ട് ധരിച്ചും നേതാവിന്റെ മുഖംമൂടിയണിഞ്ഞും സഭയിലെത്തി എ.എ.പി എം.എല്‍.എമാര്‍; പ്രതിഷേധം നടുത്തളത്തില്‍
ന്യൂഡല്‍ഹി: എ.എപി എം.എല്‍.എമാരുടെ ബഹളത്തെ തുടര്‍ന്ന് ഡല്‍ഹി സര്‍ക്കാരിന്റെ പ്രത്യേക നിയമസഭ സമ്മേളനം താത്ക്കാലികമായി നിര്‍ത്തിവച്ചു. മദ്യനയ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തിന് ശേഷം ചേരുന്ന ആദ്യസമ്മേളനമായിരുന്നു. കെജ്‌രിവാളിന്റെ മുഖം മൂടിയണിഞ്ഞാണ് ആപ് എം.എല്‍.എമാര്‍ എത്തിയത്.
മേം ബി കെജ്‌രിവാള്‍ (ഞാനും കെജ്‌രിവാള്‍) എന്നെഴുതിയ ടീഷര്‍ട്ടും ധരിച്ചിരുന്നു. സഭയുടെ നടുത്തളത്തിലിറങ്ങിയാണ് പ്രതിഷേധിച്ചത്. പിന്നാലെ സഭ്‌നടപടികള്‍ കുറച്ചു സമയത്തേക്ക് നിര്‍ത്തി വെക്കുന്നതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു.
വേനല്‍ ആരംഭിച്ചതിനാല്‍ നഗരത്തിലെ ആരോഗ്യ പ്രശ്‌നങ്ങളും മറ്റും ചര്‍ച്ചചെയ്യാനാണ് സമ്മേളനം ചേരുന്നതെന്ന് ആം ആദ്മി അറിയിച്ചിരുന്നുഅറസ്റ്റിലായ കെജ്‌രിവാള്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന് സഭയില്‍ ആവശ്യപ്പെടാനായിരുന്നു ബി.ജെ.പി നീക്കം. കെജ്‌രിവാളിന്റെ ജാമ്യപേക്ഷ ഡല്‍ഹി റൗസ് അവന്യു കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.
Delhi Assembly House adjourned soon after proceedings begin
— ANI (@ANI) March 27, 2024
AAP MLAs came to the Well of the House and raised slogans in support of CM Arvind Kejriwal and against the Modi government.
Speaker adjourned the House for 15 minutes
(Video source: Delhi Assembly) pic.twitter.com/APsijjScii
അതേസമയം അറസ്റ്റിനെതിരെ ആം ആദ്മി പ്രവര്‍ത്തകര്‍ ഇന്നലെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. നൂറുകണക്കിന് പ്രവര്‍ത്തകരാണ് കെജ്‌രിവാളിന് ഐക്യദാര്‍ഢ്യവുമായും നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം വിളികളുമായി തെരുവുകളിലിറങ്ങിയത്. അതിനിടെ കസ്റ്റഡിയില്‍ ഇരുന്നും കെജ്‌രിവാള്‍ ഡല്‍ഹിയുടെ ഭരണം തുടരുകയാണ് .മൊഹല്ല ക്ലിനിക്കുകളില്‍ സൗജന്യ പരിശോധനയും സൗജന്യ മരുന്നുകളുടെയും ലഭ്യത ഉറപ്പാക്കണമെന്ന് കെജ്!രിവാള്‍ ആരോഗ്യ മന്ത്രി സൗരഭ് ഭരദ്വാജിനു നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."