ഡിഗ്രിക്കാര്‍ക്ക് സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ്; ഇപ്പോള്‍ അപേക്ഷിക്കാം
2024-25 അധ്യായന വര്‍ഷത്തെ കോളജ്/ സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അനുവദിക്കുന്ന സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. പുതിയ അപേക്ഷകളും, പഴയത് പുതുക്കുന്നതിനും അവസരമുണ്ട്. ഒക്ടോബര്‍ 31 വരെയാണ് അവസരം.
യോഗ്യത
കേരള ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ബോര്‍ഡുകള്‍ നടത്തിയ 2024ലെ പ്ലസ് ടു പരീക്ഷയില്‍ 80 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടി വിജയിച്ചവരായിരിക്കണം.
ഏതെങ്കിലും റെഗുലര്‍ ബിരുദ കോഴ്‌സിന് ഒന്നാം വര്‍ഷം ചേര്‍ന്നവരായിരിക്കണം.
കുടുംബ വാര്‍ഷിക വരുമാനം 4.5 ലക്ഷം രൂപയില്‍ കവിയരുത്.
ശ്രദ്ധിക്കുക,
കറസ്‌പോണ്ടന്‍സ് കോഴ്‌സ്, വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍, ഡിപ്ലോമ കോഴ്‌സ് എന്നിവയ്ക്ക് ചേര്‍ന്ന് പഠിക്കുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയില്ല.
കൂടുതല്‍ വിവരങ്ങള്‍ക്ക്:: scholarships.gov.in, dcescholarship.kerala.gov.in സന്ദര്‍ശിക്കുക.
central sector scholarship for degree students apply now
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."