സര്‍ക്കാര്‍ ഹോമിയോ മെഡിക്കല്‍ കോളജുകളില്‍ ഫാര്‍മസി കോഴ്‌സ്; അപേക്ഷ ആഗസ്റ്റ് 9 വരെ
തിരുവനന്തപുരം, കോഴിക്കോട് ഗവണ്‍മെന്റ് ഹോമിയോ മെഡിക്കല്‍ കോളജുകളില്‍ സര്‍ട്ടഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി (ഹോമിയോപ്പതി) കോഴ്‌സിലേക്ക് ഓഗസ്റ്റ് 12ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. ജൂലൈ 24 മുതല്‍ ഓഗസ്റ്റ് 9 വരെ കേരളത്തിലെ എല്ലാ ഫെഡറല്‍ ബാങ്ക് ശാഖകളിലും അപേക്ഷ ഫീസ് സ്വീകരിക്കും.
യോഗ്യത
പത്താം ക്ലാസ്/ തത്തുല്യം (മിനിമം 50 ശതമാനം മാര്‍ക്കോടെ വിജയിക്കണം)
പ്രായപരിധി
17-33 (2024 ജനുവരി 1 വെച്ച് കണക്കാക്കും)
സര്‍വീസ് ക്വാട്ടയിലേക്കുള്ള അപേക്ഷാര്‍ഥികള്‍ക്ക് 48 വയസ് വരെ ആവാം.
യോഗ്യത പരീക്ഷയില്‍ നേടിയ മൊത്തം മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ എല്‍.ബി.എസ് ഡയറക്ടര്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റില്‍ നിന്നാണ് പ്രവേശനം.
സര്‍വ്വീസ് ക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശനം യോഗ്യരായ അപേക്ഷകരുടെ സര്‍വീസ് സീനിയോറിറ്റി അടിസ്ഥാനമാക്കിയായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്; www.ibscentre.kerala.gov.in
സംശയങ്ങള്‍ക്ക്; 0471 260361, 2560363.
homeo pharmacy certificate course in government medical collages
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."