വയനാട് ജില്ലയില്‍ താല്‍ക്കാലിക സര്‍ക്കാര്‍ ജോലികള്‍; ഇന്റര്‍വ്യൂ മുഖേന നിയമനം; കൂടുതലറിയാം
കുടുംബശ്രീയില്‍ ഒഴിവുകള്‍
കുടുംബശ്രീക്ക് കീഴില്‍ വയനാട് ജില്ലയില്‍ ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് ഫാമിംഗ് ക്ലസ്റ്ററുകളുടെ (ഐ.എഫ്.സി) ഭാഗമായി ക്ലസ്റ്റര്‍ ലെവല്‍ ഐ.എഫ്.സി ആങ്കര്‍, സീനിയര്‍ സിആര്‍പി തസ്തികകളിലേക്ക് നിയമനം നടത്തുന്നു. 40 വയസില്‍ അധികരിക്കാത്ത കുടുംബശ്രീ/ഓക്‌സിലറി/ കുടുംബാംഗങ്ങളായ സ്ത്രീള്‍ക്ക് അപേക്ഷിക്കാം. വെള്ളമുണ്ട, മുട്ടില്‍, നൂല്‍പുഴ, പടിഞ്ഞാറത്തറ, പനമരം ക്ലസ്റ്ററുകളിലാണ് നിയമനം. അപേക്ഷകര്‍ അതാത് ബ്ലോക്കില്‍ താമസിക്കുന്നവരായിരിക്കണം. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ, അനുഭവ പരിചയങ്ങള്‍, കുടുംബശ്രീ അംഗത്വം, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ജൂലൈ 27 നകം കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം.
ഫോണ്‍: 04936299370, 9562418441 ബന്ധപ്പെടുക.
വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം
വയനാട് ജില്ലയിലെ വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ജാഗ്രതാ സമിതി കമ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എം.എസ്.ഡബ്ല്യു അല്ലെങ്കില്‍ വുമണ്‍ സ്റ്റഡീസ്, , സൈക്കോളജി, , സോഷ്യോളജി എന്നീ വിഷയത്തില്‍ ബിരുദമുള്ള 18 നും 40 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. ആഗസ്റ്റ് 20 ന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ച നടക്കും.
ടെക്‌നീഷ്യന്‍ നിയമനം
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വൈത്തിരി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ എക്‌സറേ, ഇ.സി.ജി ടെക്‌നീഷ്യനെ നിയമിക്കുന്നു. ജൂലായ് 25 ന് രാവിലെ 10 ന് താലൂക്ക് ആശുപത്രിയില്‍ കൂടിക്കാഴ്ച നടക്കും. എക്‌സറേ ടെക്‌നീഷ്യന് ഡി.ആര്‍.ടി, ഡി.എം.ഇ, ആരോഗ്യ സര്‍വകലാശ അംഗീകരിച്ച റേഡിയോഗ്രാഫി ബിരുദം, കേരള പാരാമെഡിക്കല്‍ രജിസ്‌ട്രേഷന്‍ എന്നിവ ഉണ്ടായിരിക്കണം. വി.എച്ച്.എസ്.സി, ഇ.സി.ജി ഓഡിയോ മെട്രിക് ടെക്‌നീഷ്യന്‍ പ്രവൃത്തി പരിചയം എന്നിവയാണ് ഇ.സി.ജി ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത.
ഫോണ്‍ 04936 256229
various job vacancies in wayanad districts apply through interview
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."