കൊച്ചിയില്‍ ഹോട്ടല്‍ ജീവനക്കാരിയെ വനിത കൗണ്‍സിലര്‍ മര്‍ദ്ദിച്ചതായി പരാതി
കൊച്ചി: കൊച്ചിയില്‍ വനിതാ കൗണ്‍സിലര്‍ ഹോട്ടല്‍ ജീവനക്കാരിയെ മര്‍ദിച്ചതായി പരാതി. കൊച്ചി നഗരസഭയിലെ വനിതാ കൗണ്‍സിലര്‍ സുനിത ഡിക്‌സനെതിരെയാണ് പരാതി. ഹോട്ടലിന് സമീപത്തെ കാന പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയ കൗണ്‍സിലര്‍ വാക്കുതര്‍ക്കത്തിനൊടുവില്‍ ഹോട്ടല്‍ ജീവനക്കാരിയെ മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. വൈറ്റില ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിലാണ് സംഭവം.
ഈ ഹോട്ടലിലെ ജീവനക്കാരിയെ അവിടുത്തെ യുഡിഎഫ് വനിതാ കൗണ്‍സിലറായ സുനിത ഡിക്‌സണ്‍ മര്‍ദിച്ചുവെന്നാണ് ഹോട്ടല്‍ ജീവനക്കാരും മാനേജ്‌മെന്റും പറയുന്നത്. ഇതേ കൗണ്‍സിലര്‍ നേരത്തെ പല തവണ ഹോട്ടലുടമസ്ഥരില്‍ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നും, സമീപകാലത്ത് 15 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും ഹോട്ടലുടമകള്‍ പറഞ്ഞു. ഇത് നല്‍കാന്‍ സാധിക്കില്ലെന്ന് പറഞ്ഞതോടെ സ്ഥലം കയ്യേറി കാന പണിതെന്ന് ആരോപണം ഉന്നയിച്ച് കയ്യേറ്റം ഒഴിപ്പിക്കാനെന്ന പേരില്‍, നോട്ടീസ് പോലും നല്‍കാതെയാണ് കൗണ്‍സിലര്‍ എത്തിയതെന്നും ആരോപണമുണ്ട്. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് ജീവനക്കാരിക്ക് മര്‍ദ്ദനമേറ്റത് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ മരട് പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
എന്നാല്‍ താന്‍ മര്‍ദ്ദിച്ചിട്ടില്ലെന്നും വീഡിയോ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ മൊബൈല്‍ ഫോണ്‍ തട്ടി മാറ്റുകയായിരുന്നെന്നും ആരോപണ വിധേയയായ കൗണ്‍സിലര്‍ സുനിത പറയുന്നു. ഹോട്ടല്‍ തോട് കൈയേറി വച്ചത് ചോദ്യം ചെയ്തതെന്നും അതിനിടെ ഹോട്ടല്‍ ജീവനക്കാര്‍ തന്നെ മര്‍ദിക്കുകയായിരുന്നു എന്നുമാണ് കൗണ്‍സിലര്‍ സുനിതയുടെ വിശദീകരണം.
woman counselor beat up a hotel employee in Kochi allegation
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."