സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ;. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. ഇന്ന് മിക്ക ജില്ലകളിലും പരക്കെ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ മഴയ്ക്ക് സാധ്യതയുള്ള ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.
സജീവമായി തുടരുന്ന മൺസൂൺ പാത്തിയും തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരളം വരെ നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയുമാണ്
മഴ തുടരാനുള്ള കാരണമായി കണക്കാക്കുന്നത്. തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. 2.7 മുതൽ 3.4 മീറ്റർ വരെ ഉയരത്തിൽ തിരമാലയടിക്കും. കണ്ണൂർ, കാസർകോട് തീരങ്ങളിൽ ഉള്ളവർ പ്രത്യേക ജാഗ്രത പുലർത്തണം.
ശനിയാഴ്ച വരെ കേന്ദ്ര കാലാവസ്ഥാ യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ
വ്യാഴം: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, എറണാകുളം, തൃശ്ശൂർ
വെള്ളി: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
ശനി: കണ്ണൂർ, കാസർകോട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."