HOME
DETAILS
MAL
അശ്ലീല സന്ദേശം അയച്ചത് ചോദ്യം ചെയ്തതിന് മര്‍ദനം: യുവാവ് പിടിയില്‍
July 25 2024 | 05:07 AM
കൊടുവള്ളി: ഇന്‍സ്റ്റഗ്രാമിലൂടെ അശ്ലീല സന്ദേശം അയച്ചത് ചോദ്യം ചെയ്തതിന് യുവതിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ കൊടുവള്ളി പൊലിസ് പിടികൂടി. ഓമശേരി നടമ്മല്‍പൊയില്‍ ചെറുവോട്ട് മിര്‍ഷാദാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ ഒമ്പതോടെ സി.ഐ അഭിലാഷിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.
കൊടുവള്ളി സ്റ്റേഷന് പരിധിയിലെ നടമ്മല്‍ പൊയിലില്‍ ജൂണ്‍ 22നാണ് കേസിനാസ്പദമായ സംഭവം. മിര്‍ഷാദ് തന്റെ ഇന്‍സ്റ്റഗ്രാം ഐഡിയിലേക്ക് നിരന്തരം അശ്ലീല സന്ദേശം അയച്ചതിനെ തുടര്‍ന്ന് യുവാവിന്റെ വീട്ടിലെത്തി യുവതി ചോദ്യം ചെയ്തിരുന്നു. അതിന്റെ വൈരാഗ്യത്തിലാണ് ആളൊഴിഞ്ഞ സ്ഥലത്തുവച്ച് യുവതിയെ മര്‍ദിച്ചത്. താമരേശ്ലേരി കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."