ഇ-ഫയലിങ് പണിമുടക്കി; സെക്രട്ടറിയേറ്റില്‍ ഭരണസ്തംഭനം; ഒരു ഉത്തരവു പോലും ഇറക്കാനാകുന്നില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് സെക്രട്ടേറിയറ്റില്‍ ഭരണ സ്തംഭനം. രണ്ട് ദിവസമായി ഇ-ഫയലിങ് പണിമുടക്കിയതോടെ ഫയല്‍ നീക്കം പൂര്‍ണമായും നിലച്ചു. ഒരു ഉത്തരവ് പോലും വകുപ്പുകള്‍ക്ക് ഇറക്കാനാകുന്നില്ല.
ഒന്നരമാസം മുമ്പാണ് ഇ-ഫയലിങ് സംവിധാനത്തില്‍ പുനഃക്രമീകരണം കൊണ്ടുവന്നത്. ഇതിന് ശേഷം ഫയല്‍ നീക്കം മന്ദഗതിയിലായെന്ന് ഉദ്യോഗസ്ഥര്‍ക്ക് പരാതിയുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ചൊവ്വാഴ്ച്ച രാവിലെ മുതല്‍ ഇ- ഓഫിസ് പൂര്‍ണമായും പണിമുടക്കിയത്.
പ്രശ്‌നം പരിഹരിക്കാന്‍ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററിനും ഇതുവരെ കഴിഞ്ഞിട്ടില്ല. രണ്ട് ദിവസമായിട്ടും പ്രശ്‌നമെന്തെന്ന് പോലും എന്‍.ഐ.സിക്ക് കഴിഞ്ഞിട്ടില്ല. ഡല്‍ഹിയില്‍ നിന്നും എന്‍.ഐ.സി വിദഗ്ദരെത്തിയാല്‍ മാത്രമേ പ്രശ്‌നം പരിഹരിക്കാനവൂയെന്നാണ് ഇപ്പോള്‍ ഐടി വകുപ്പ് പറയുന്നത്.
പൂര്‍ണമായും ഈ ഫയലിലായതിനാല്‍ തുടര്‍ന്നുള്ള ഫയലെഴുത്തുകള്‍ കടലാസാക്കാനും കഴിയുന്നില്ല.പിന്‍ഫയലുകളുടെ വിവരങ്ങള്‍ അറിയാന്‍ കഴിയാത്തതുകൊണ്ടാണ് തുടര്‍ നീക്കവും തടസപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."