HOME
DETAILS

ഒമാന്‍, ഇന്ത്യ വ്യാപാര സഹകരണം ആഘോഷിക്കാന്‍ ലുലു

  
July 25 2024 | 13:07 PM

Lulu to celebrate Oman, India trade collaboration

മസ്കറ്റ്  : ഇന്ത്യയിലെ മികച്ച രുചികള്‍ ആഘോഷിക്കാന്‍ പുതിയ പ്രമോഷന്‍ പ്രഖ്യാപിച്ച് രാജ്യത്തെ മുന്‍നിര ഹൈപര്‍മാര്‍ക്കറ്റ് ശൃംഖലയായ ലുലു. ഇന്ത്യന്‍ എംബസ്സിയുമായി സഹകരിച്ച്, പ്രീമിയം ഇന്ത്യന്‍ ബസ്മതി അരി, മാംസം, മുട്ടയടക്കമുള്ള ഉത്പന്നങ്ങള്‍ തുടങ്ങിയവ വലിയ വിലക്കുറവില്‍ ലഭ്യമാക്കും. ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗ് ബൗശര്‍ ലുലുവില്‍ പ്രമോഷന്‍ ഉദ്ഘാടനം ചെയ്തു.

ഇന്ത്യയും ഒമാനും തമ്മിലുള്ള പുഷ്‌കലമായ വ്യാപാര സഹകരണത്തിന്റെ ചരിത്രം ഊന്നിയ അംബാസഡര്‍, ഇത്തരം സംരംഭങ്ങള്‍ അത്തരം സഹകരണം പുതിയ തലത്തിലെത്തിക്കുമെന്ന് പറഞ്ഞു. ഇരുന്നൂറിലേറെ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന കാര്‍ഷിക പവര്‍ഹൗസ് ആണ് ഇന്ത്യ. കാര്‍ഷിക, മാംസ, പൗള്‍ട്രി ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന പരമോന്നത സമിതിയായ അപെഡ ഈ പരിപാടിയില്‍ സഹകരിക്കുന്നുണ്ട്. ഇതുവഴി മുപ്പതിലേറെ പ്രദര്‍ശകരുണ്ടാകും. ലുലുവിനെ പ്രശംസിച്ച അദ്ദേഹം, ഈ പരിപാടി ഇന്ത്യന്‍ ഉത്പാദനത്തിന്റെ ശക്തിയെ ഒമാനിലെ ഉപഭോക്താക്കള്‍ക്ക് എത്തിക്കുമെന്നും പറഞ്ഞു.

ഈ അതുല്യ സംരംഭത്തില്‍ എംബസ്സിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ലുലു ഹൈപര്‍മാര്‍ക്കറ്റ് ഒമാന്‍, ഇന്ത്യ ഡയറക്ടര്‍ ആനന്ദ് എ വി പറഞ്ഞു. അതിര്‍ത്തികള്‍ ഭേദിച്ച് ഭക്ഷണം ജനങ്ങളെ ബന്ധപ്പെടുത്തുന്നതിന്റെ ഉത്തമ ഉദാഹരണമാണിത്. ഇന്ത്യയില്‍ നിന്നുള്ള ഗുണമേന്മയേറിയ ഉത്പന്നങ്ങള്‍ ലുലു ഉപഭോക്താക്കള്‍ക്ക് പരിചയിക്കാനുള്ള ജാലകമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
അരികളിലെ രാജാവ് എന്നാണ് ബസ്മതി അറിയപ്പെടുന്നത്. നല്ല മണവും രുചിയും ഘടനയുമെല്ലാം ഇതിനുണ്ട്. ഇന്ത്യയിലെ ഫലഭൂയിഷ്ഠമായ മണ്ണില്‍ പരമ്പരാഗത രീതിയിലാണ് ഇത് കൃഷി ചെയ്യുന്നത്. ഇന്ത്യയിലെ പ്രിയപ്പെട്ട ബസ്മതി അരിയുടെ വ്യത്യസ്ത ശ്രേണികള്‍ ലുലുവില്‍ ഒരുക്കിയിട്ടുണ്ട്. ആരോഗ്യത്തിന് ഗുണപ്രദവും സമ്പുഷ്ടമായ പ്രോട്ടീനും അടങ്ങിയ ഇന്ത്യന്‍ പൗള്‍ട്രി, മാംസ ഉത്പന്നങ്ങളും ലഭ്യമാണ്. ഇന്ത്യന്‍ കറികള്‍, ബിരിയാണികള്‍, തന്തൂരി അടക്കമുള്ളവയും ഒരുക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത് പശ്ചിമേഷ്യയില്‍ ഒതുങ്ങില്ലേ? ലോകം മറ്റൊരു മഹായുദ്ധത്തിലേക്ക് നീങ്ങുകയാണോ ?

International
  •  2 days ago
No Image

കൊച്ചി വിമാനത്താവളത്തിൽ മൂന്നരക്കോടിയുടെ ലഹരിമരുന്നു പിടികൂടി

Kerala
  •  2 days ago
No Image

കെഎസ്ആർടിസിയിൽ രാസലഹരി കടത്താൻ ശ്രമിച്ച യുവാവ് മുത്തങ്ങയിൽ പിടിയിൽ

latest
  •  2 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 12-ാം റൗണ്ടിൽ അടിതെറ്റി ഗുകേഷ്

latest
  •  2 days ago
No Image

പുൽപ്പള്ളി മാരപ്പൻമൂലയിൽ സംഘര്‍ഷത്തെ തുടർന്ന് മധ്യവയസ്കൻ ഹൃദയാഘാതം മൂലം മരിച്ചു; ഒരാള്‍ കസ്റ്റഡിയിൽ

Kerala
  •  2 days ago
No Image

ജെ.സി ഡാനിയേല്‍ പുരസ്‌കാരം ഷാജി എന്‍ കരുണിന്

Kerala
  •  2 days ago
No Image

ലൈംഗിക പീഡനക്കേസിൽ സംവിധായകൻ രഞ്ജിത്തിന് ആശ്വാസം; തുടർനടപടികൾക്ക് സ്റ്റേ

Kerala
  •  2 days ago
No Image

റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി സഞ്ജയ് മല്‍ഹോത്ര ചുമതലയേല്‍ക്കും

National
  •  2 days ago
No Image

മുണ്ടക്കൈ ദുരന്തം: ഉത്തരവാദിത്തത്തില്‍ നിന്നു കേന്ദ്രം ഒളിച്ചോടുന്നു, രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി 

Kerala
  •  2 days ago
No Image

കലോത്സവ വിവാദം:  നടിക്കെതിരായ പ്രസ്താവന പിന്‍വലിച്ച് മന്ത്രി വി.ശിവന്‍ക്കുട്ടി

Kerala
  •  2 days ago