HOME
DETAILS
MAL
അമീബിക് മസ്തിഷ്‌ക ജ്വരം: ചികിത്സയില്‍ കഴിയുന്ന മൂന്നരവയസ്സുകാരന്‍ വെന്റിലേറ്ററില്‍ തുടരുന്നു
Web Desk
July 26 2024 | 03:07 AM
അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചുനകോഴിക്കോട്: അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസുകാരന്‍ വെന്റിലേറ്ററില്‍ തുടരുന്നു. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ചയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. പോണ്ടിച്ചേരിയില്‍ നടന്ന പി.സി.ആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് രോഗലക്ഷണങ്ങളുണ്ടായത്. അതേസമയം മറ്റൊരു കുട്ടി കൂടി രോഗ ലക്ഷണങ്ങളുമായി കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസുകാരന്റെ പരിശോധനാഫലം ഇന്ന് ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."