HOME
DETAILS

നെടുമ്പാശ്ശേരിയിൽ സ്വയം എമിഗ്രേഷൻ പൂർത്തിയാക്കാം

  
Web Desk
July 26 2024 | 03:07 AM

Self-Service Immigration Now Possible at Nedumbassery

നെടുമ്പാശ്ശേരി: 20 സെക്കൻഡിൽ സ്വയം എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാനുള്ള സംവിധാനം നെടുമ്പാശ്ശേരിയിൽ ഒരുങ്ങുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ 'ഫാസ്റ്റ് ട്രാക്ക് എമിഗ്രേഷൻ -ട്രസ്റ്റഡ് ട്രാവലേഴ്സ് പ്രോഗ്രാമിന്റെ' ഭാഗമായി യാത്രക്കാർക്ക് ഈ സംവിധാനം ഒരുക്കുന്ന രാജ്യത്തെ രണ്ടാമത്തെ വിമാനത്താവളമാകുകയാണ് സിയാൽ.

ഡൽഹിയിലാണ് കഴിഞ്ഞമാസം ഈ സംവിധാനം ആദ്യം ഏർപ്പെടുത്തിയത്. നെടുമ്പാശ്ശേരിയിൽ ഇതിന്റെ പരീക്ഷണം തിങ്കളാഴ്ച്ച ആരംഭിക്കും. ഓഗസ്റ്റിൽ കമ്മിഷൻ ചെയ്യാനാണ് ലക്ഷ്യമിടുന്നത്. അടിസ്ഥാന സൗകര്യങ്ങൾ സജ്ജമായി. ബ്യൂറോ ഓഫ് എമിഗ്രേഷനാണ് നടത്തിപ്പ് ചുമതല. ആഗമന, പുറപ്പെടൽ മേഖലകളിൽ നാലുവീതം ലൈനുകളിലാണ് നടപ്പാക്കുക. സ്മാർട്ട് ഗേറ്റുകൾ സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ ഇന്ത്യൻ പൗരൻമാർക്കും ഒ.സി.ഐ കാർഡുള്ളവർക്കുമാണ് സ്വയം എമിഗ്രേഷൻ നടപടി പൂർത്തിയാക്കാനുള്ള അനുമതി ലഭിച്ചിട്ടുള്ളത്.

ഈ സൗകര്യങ്ങൾ ഉപയോഗിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പോർട്ടലിൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തണം. പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ വിജയകരമായി അപ്‌ലോഡ് ചെയ്താൽ ബയോമെട്രിക് എൻറോൾമെന്റിലേയ്ക്ക് കടക്കാം. മുഖവും വിരലടയാളവും രേഖപ്പെടുത്താനുള്ള എൻറോൾമെന്റ് കൗണ്ടറുകൾ കൊച്ചി വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന എഫ്.ആർ.ആർ.ഒ ഓഫിസിലും എമിഗ്രേഷൻ കൗണ്ടറുകളിലും ഒരുക്കിയിട്ടുണ്ട്.

രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് പിന്നീടുള്ള എല്ലാ രാജ്യാന്തര യാത്രയ്ക്കും കാത്തുനിൽപ്പ് ഒഴിവാക്കി എമിഗ്രേഷൻ നടപടികൾക്ക് സ്മാർട്ട് ഗേറ്റുകളിലൂടെ കടന്നുപോകാം. ഉദ്യോഗസ്ഥരുമായുള്ള അഭിമുഖത്തിനോ രേഖകൾ പൂരിപ്പിക്കുന്നതിനോ കാത്തുനിൽക്കേണ്ടതില്ല. സ്മാർട്ട് ഗേറ്റിലെത്തിയാൽ ആദ്യം പാസ്‌പോർട്ട് സ്‌കാൻ ചെയ്യണം. രജിസ്‌ട്രേഷൻ നടത്തിയിട്ടുണ്ടെങ്കിൽ ഗേറ്റുകൾ താനെ തുറക്കും. രണ്ടാം ഗേറ്റിലെ കാമറയിൽ മുഖം കാണിക്കണം. യന്ത്രം യാത്രക്കാരൻ്റെ മുഖം തിരിച്ചറിയുന്നതോടെ ആ ഗേറ്റും തുറന്ന് നടപടി പൂർത്തിയാകും.

ചെക്ക്-ഇൻ കഴിഞ്ഞാൽ എമിഗ്രേഷൻ പൂർത്തിയാക്കി 20 സെക്കന്റിൽ സുരക്ഷാ പരിശോധനയ്ക്ക് എത്തുന്ന വിധത്തിലാണ് സജ്ജീകരണം. പരമാവധി ഇടങ്ങളിൽ സാങ്കേതികവിദ്യയുടെ സൗകര്യങ്ങൾ ഏർപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് പറഞ്ഞു. സുരക്ഷ ഉറപ്പ് വരുത്തുന്നതിനൊപ്പം യാത്രക്കാർക്ക് സമ്മർദമില്ലാതെ വിവിധ പരിശോധനകൾ പൂർത്തിയാക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

Nedumbassery Airport introduces a self-service immigration facility, completing procedures in just 20 seconds as part of the 'Fast Track Immigration - Trusted Travelers Program.' This new system aims to streamline the immigration process for travelers.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  12 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  12 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  12 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  12 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  12 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  12 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  12 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  12 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  12 days ago