HOME
DETAILS

മഴ: വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് യാത്രക്കാര്‍ സ്റ്റാറ്റസ് പരിശോധിക്കണം; ഇന്ത്യയില്‍നിന്നുള്ള ചില വിമാന സര്‍വിസുകളില്‍ കാലതാമസം

  
Web Desk
July 26 2024 | 04:07 AM

Passengers should check the status before proceeding to the airport

ദുബൈ: യു.എ.ഇയില്‍ നിന്ന് അഹമ്മദാബാദിലേക്കും മുംബൈയിലേക്കും വിമാനങ്ങള്‍ സര്‍വിസ് നടത്തുന്നുവെങ്കിലും, ഇന്ത്യയിലെ കനത്ത മഴ കാരണം ഈ നഗരങ്ങളില്‍ നിന്നും ദുബൈയിലേക്കും അബൂദബിയിലേക്കുമുള്ള സര്‍വിസുകള്‍ക്ക് കാലതാമസമുണ്ടാകുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു. മുംബൈയിലേക്കുള്ള തങ്ങളുടെ വിമാനങ്ങള്‍ നിലവില്‍ സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് സ്ഥിരീകരിക്കാന്‍ കഴിയുമെങ്കിലും, കനത്ത മഴ കാരണം അവിടെ നിന്ന് പുറപ്പെടുന്ന ഫ്‌ളൈറ്റുകള്‍ക്ക് കാലതാമസമുണ്ടാകുമെന്ന് ഇത്തിഹാദ് എയര്‍വേസ് വക്താവിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറഞ്ഞു.

ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി തങ്ങളുടെ വെബ്‌സൈറ്റിലോ മൊബൈല്‍ ആപ്പിലോ ഫ്‌ളൈറ്റുകളുടെ സ്റ്റാറ്റസ് പരിശോധിക്കാന്‍ യാത്രക്കാരോട് അദ്ദേഹം നിര്‍ദേശിച്ചു. മുംബൈ, അഹമ്മദാബാദ്, ചെന്നൈ എന്നിവിടങ്ങളിലെ തങ്ങളുടെ സര്‍വിസ് ബാധിക്കില്ലെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍ വക്താവ് പറഞ്ഞു.

ദുബൈ ആസ്ഥാനമായ ഫ്‌ളൈ ദുബൈ അഹമ്മദാബാദിലേക്കും മുംബൈയിലേക്കുമുള്ള വിമാനങ്ങള്‍ ഷെഡ്യൂളനുസരിച്ച് പറക്കുന്നുവെന്ന് സ്ഥിരീകരിച്ചു. ഫളളൈദുബൈ.കോമില്‍ സര്‍വിസ് സ്റ്റാറ്റസ് പരിശോധിക്കാന്‍ വക്താവ് യാത്രക്കാരെ ഓര്‍മിപ്പിച്ചു.
മുംബൈയിലും സമീപ പ്രദേശങ്ങളിലും തുടരുന്ന കനത്ത മഴ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഫ്‌ലൈറ്റ് പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തിയിട്ടുണ്ട്.

ശക്തമായ മഴ മൂലം സ്‌കൂളുകളും കോളജുകളും അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ സ്‌പൈസ് ജെറ്റ്, എയര്‍ ഇന്ത്യ, ഇന്‍ഡിഗോ എന്നിവയുടെ വിമാന സര്‍വിസുകള്‍ക്കും കാലതാമസമുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

1991ല്‍ പാലക്കാട് മുനിസിപ്പാലിറ്റി ഭരിക്കാന്‍ സിപിഎം ബിജെപിയുടെ പിന്തുണ തേടി; കത്ത് പുറത്തുവിട്ട് സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

വിമാനങ്ങള്‍ക്കു നേരെ വ്യാജബോംബ് ഭീഷണി; 25 കാരൻ പിടിയിൽ

National
  •  a month ago
No Image

വയനാട് ലഹരിയുടെ കേന്ദ്രമായി മാറി, 500 ലധികം ബലാത്സംഗങ്ങളുണ്ടായി; ജില്ലക്കെതിര അധിക്ഷേപ പോസ്റ്റുമായി ബി.ജെ.പി വക്താവ്

National
  •  a month ago
No Image

യു.എ.ഇയിൽ പുതിയ ഗതാഗത നിയമങ്ങൾ; ലംഘനങ്ങൾക്ക് തടവും രണ്ട് ലക്ഷം ദിർഹം വരെ പിഴയും

uae
  •  a month ago
No Image

തിരുവനന്തപുരത്ത് കുടിവെള്ള വിതരണം തടസപ്പെടും

Kerala
  •  a month ago
No Image

വൻ ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് തിരുവനന്തപുരം-കാസർകോട് വന്ദേഭാരത്

Kerala
  •  a month ago
No Image

ഇന്ത്യക്കാരുടെ തൊഴില്‍ കുടിയേറ്റം ഉണ്ടാക്കിയ സ്വാധീനം ചര്‍ച്ച ചെയ്യപ്പെടണം: ഐ സി എഫ്

oman
  •  a month ago
No Image

ലേഖന് മടക്കയാത്രയിൽ തണലായി കെഎംസിസി; ഇനി ഗാന്ധിഭവനിൽ വിശ്രമ ജീവിതം

oman
  •  a month ago
No Image

ഇറാനെതിരായ ഇസ്‌റാഈല്‍ ആക്രമണത്തെ അപലപിച്ച് യുഎഇ

International
  •  a month ago
No Image

ഇരുമ്പയിര് കടത്ത് കേസ്: കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിന് ഏഴ് വര്‍ഷം തടവ് ശിക്ഷ

National
  •  a month ago