പാമ്പിനെ പേടിയുണ്ടോ; എങ്കില്‍, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക- വീടിന്റെ ഏഴയലത്ത് പോലും പാമ്പ് വരില്ല
എല്ലാവരും പാമ്പിനെ കണ്ടാല്‍ അയ്യോ... എന്നും പറഞ്ഞു ഓടുന്നവരാണ്. എന്നാല്‍ വളരെ ചുരുക്കം പേരേ പാമ്പിനെ പേടിയില്ലാത്തവരായി ഉണ്ടാവൂ. വീടിന്റെ പരിസരത്ത് നിന്ന് പാമ്പിനെ അകറ്റി നിര്‍ത്തുന്നത് സുരക്ഷിതത്വത്തിനും മനസ്സമാധാനത്തിനും വളരെ പ്രധാനമാണ്. വീടിന്റെ പരിസരത്ത് പാമ്പ് വരാതിരിക്കാന്‍ ഫലപ്രദമായ നിരവധി മാര്‍ഗങ്ങളുണ്ട്. ഏതൊക്കെയാണെന്ന് നോക്കാം.
മുറ്റം വൃത്തിയായി സൂക്ഷിക്കുക തന്നെയാണ് ആദ്യത്തേത്. ചപ്പുചവറുകള്‍ കൂട്ടിയിടാതെ എപ്പോഴും വൃത്തിയാക്കിവയ്ക്കണം. ഉയരത്തില്‍ പുല്ലുകള്‍ വളരുന്നതും ഇലകള്‍ കുന്നുകൂടിക്കിടക്കുന്നതൊക്കെ പാമ്പുകള്‍ക്ക് ഒളിച്ചിരിക്കാനുള്ള ഇടമാവും. അതിനാല്‍ പതിവായി മുറ്റത്തെ പുല്ല് വെട്ടിക്കൊടുക്കുകയും മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും ചെയ്യുക. ഇത് പാമ്പുകള്‍ക്ക് ഒളിച്ചിരിക്കാനുള്ള സാധ്യത കുറയ്ക്കുന്നു.
അതുപോലെ വീടിന്റെ സൈഡിലോ മുറ്റത്തോ പരിസരത്തോ പൊത്തോ വിടവുകളോ ദ്വാരങ്ങളോ ഉണ്ടോയെന്ന് ശ്രദ്ധിക്കുക. ചെറിയ വിടവുകളിലൂടെയും പാമ്പുകള്‍ക്ക് പ്രവേശിക്കാം. തറകളിലും ചുവരുകളിലും വാതിലുകളിലുമൊക്കെ വിള്ളലുകളുണ്ടെങ്കില്‍ ഉ
ടനെ അടയ്ക്കുക.
ഭക്ഷണ സാധനങ്ങള്‍ പുറത്തേക്കെറിയുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇവ പാമ്പുകളെ ആകര്‍ഷിക്കുകയും ഇവ കഴിക്കാന്‍ അവ വരുകയും ചെയ്യുന്നതാണ്.അതുകൊണ്ട് വീടിന്റെ പരിസരങ്ങളില്‍ ഫുഡ് വേയ്സ്റ്റ് ഇടാതെയിരിക്കുക.
എന്നാല്‍ എലികളുടെ ശല്യവും ഇല്ലാതാക്കാം. അതുപോലെ വളര്‍ത്തുമൃഗങ്ങളുടെ ഭക്ഷണം അടച്ചുറപ്പുള്ള പാത്രങ്ങളില്‍ സൂക്ഷിക്കുകയും ചോര്‍ന്നൊലിക്കുകയാണെങ്കില്‍ അത് ഉടനെ വൃത്തിയാക്കുകയും ചെയ്യുക.
പാമ്പുകളെ അകറ്റാനുള്ള മരുന്നുകള്‍ വിപണിയില്‍ ലഭ്യമാണ്. ഇവ കെമിക്കലോ പ്രകൃതിദത്തമോ ആകാം. ഈ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുമ്പോള്‍ നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കുക.
അല്ലെങ്കില്‍ വേലിയോ മതിലോ കെട്ടുക. മുറ്റത്തിനോ പൂന്തോട്ടത്തിനോ ചുറ്റും വേലി കെട്ടാന്‍ നല്ല മെഷ് അല്ലെങ്കില്‍ ഹാര്‍ഡ്വെയര്‍ ഉപയോഗിക്കുക. പാമ്പുകള്‍ താഴെ തുളയ്ക്കുന്നത് തടയാന്‍ വേലി നിലത്ത് ആഴത്തില്‍ കുഴിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.
വിറകുകള്‍, കല്ലുകള്‍ എന്നിവ വീടിന്റെ പരിസരത്ത് ഉണ്ടെങ്കില്‍ മാറ്റിവയ്ക്കുക. പാമ്പുകള്‍ഇവയ്ക്കിടയില്‍ ഒളിച്ചിരിക്കും. ഇത്തരം വസ്തുക്കള്‍ വീട്ടിന്റെ പരിസരത്ത് നിന്ന് മാറ്റി വയ്ക്കുക. അല്ലെങ്കില്‍ വിറക് തറനിരപ്പില്‍ നിന്ന് ഉയര്‍ത്തിസ്ഥാപിക്കുക. ഇത് പാമ്പുകള്‍ ഒളിച്ചിരിക്കാനുള്ള സാധ്യത കുറയ്ക്കും.
വെളുത്തുള്ളി നീര് വെള്ളവുമായി മിക്‌സ് ചെയ്ത് സ്‌പ്രേ ബോട്ടിലുകളിലാക്കി ചെടികളിലും മുറ്റത്തുമൊക്കെ തളിച്ചു കൊടുക്കാവുന്നതാണ്. അതുപോലെ കുളങ്ങളും പരിസരവും വൃത്തിയായി സൂക്ഷിക്കുക. അവശിഷ്ടങ്ങള്‍ ഒഴിവാക്കുക.
പാമ്പ് ശല്യം കൂടുതലുണ്ടെങ്കില്‍ പ്രൊഫഷണല്‍ കീട നിയന്ത്രണ സേവനത്തെ വിളിക്കുന്നത് നന്നായിരിക്കും. പാമ്പ് ശല്യം സുരക്ഷിതമായും ഫലപ്രദമായും കൈകാര്യം ചെയ്യാനുള്ള വൈദഗ്ധ്യവും ഉപകരണങ്ങളും അവരുടെ പക്കലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."