HOME
DETAILS
MAL
ആലപ്പുഴയില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് രോഗി മരിച്ചു
July 26 2024 | 09:07 AM
ആലപ്പുഴ: രോഗിയുമായി പോയ ആംബുലന്‍സ് കാറുമായി കൂട്ടിയിടിച്ചു രോഗി മരിച്ചു. ദേശീയപാതയില്‍ ചേര്‍ത്തല എസ്.എന്‍ കോളജിനുമുന്നിലാണ് അപകടമുണ്ടായത്.
എസ്.എല്‍ പുരം കളത്തില്‍ ഉദയനാണു (64) മരിച്ചത്. ആംബുലന്‍സില്‍ ഒപ്പമുണ്ടായിരുന്ന മൂന്നുപേര്‍ക്കു പരുക്കേറ്റിട്ടുണ്ട്.
ആലപ്പുഴയിലേക്കു പോവുകയായിരുന്ന കാറും ചേര്‍ത്തലയിലേക്കു പോവുകയായിരുന്ന ആംബുലന്‍സുമാണു കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ മറിഞ്ഞ ആംബുലന്‍സ് പത്ത് മീറ്ററോളം റോഡില്‍ തെന്നി നീങ്ങി സമീപത്തെ ഓട്ടോ സ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു.
പരുക്കേറ്റ രതീഷ്, ശ്രീക്കുട്ടന്‍ എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."