മകന്‍ ലഹരിക്കടിമ; ചികിത്സിക്കാന്‍ ഇനി പണമില്ല; കാറില്‍ വെന്തുമരിച്ച ദമ്പതികളുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി
പത്തനംതിട്ട: തിരുവല്ല വേങ്ങലില്‍ കാറിന് തീപിടിച്ച് ദമ്പതികള്‍ മരിച്ച സംഭവം ആത്മഹത്യയെന്ന് നിഗമനം. ദമ്പതികളുടെ വീട്ടില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. ഏകമകന്‍ ലഹരിക്ക് അടിമയായതിന്റെ മനോവിഷമം കാരണം ജീവനൊടുക്കുന്നു എന്നാണ് ആത്മഹത്യ കുറിപ്പിലുള്ളത്. സ്വകാര്യ ലഹരി വിമുക്ത കേന്ദ്രത്തില്‍ മകന്‍ ചികിത്സയിലാണെന്നും, ഇനി ചികിത്സിക്കാന്‍ പണം ഇല്ലെന്നും കത്തിലുള്ളതായാണ് റിപ്പോര്‍ട്ട്. പൊലിസ് ഇടപെട്ട് തുടര്‍ചികിത്സ നല്‍കണമെന്നും മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നും കത്തിലുണ്ട്.
ഇന്ന് ഉച്ചയ്ക്ക് (ജൂലൈ 26) ഒരു മണിയോടെയാണ് തിരുവല്ല വേളൂര്‍-മുണ്ടകം റോഡില്‍ രണ്ട് പേരെ കാറിനുള്ളില്‍ തീപിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുകലശ്ശേരി സ്വദേശികളായ രാജു തോമസ് (69), ഭാര്യ ലൈജി തോമസ് (63) എന്നിവരാണ് മരണപ്പെട്ടത്. വാഹനം പൂര്‍ണ്ണമായും കത്തിനശിച്ച നിലയിലായാരുന്നു.
suicide note of the burnt couple was found in thiruvalla
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."