യു.എ.ഇ പൗരത്വം നല്‍കി ആദരിച്ച മലയാളി ദുബൈയില്‍ അന്തരിച്ചു
ദുബൈ: 50 വര്‍ഷത്തിലേറെ കാലം ദുബൈ കസ്റ്റംസിന്റെ തലവനായി സേവനമനുഷ്ഠിച്ച തിരുവനന്തപുരം പെരുംകുഴി സ്വദേശി കാസിം പിള്ള (81) ദുബൈയില്‍ അന്തരിച്ചു. കഴിഞ്ഞ 62 വര്‍ഷമായി ദുബൈയിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ ദീര്‍ഘകാല സേവനം മുന്‍നിര്‍ത്തിയാണ് യു.എ.ഇ ഭരണാധികാരി 20 വര്‍ഷം മുന്‍പ് നേരിട്ട് പൗരത്വം നല്‍കി ആദരിച്ചത്. ദുബൈ കസ്റ്റംസിന്റെ മലയാളി മുഖമായിരുന്നു കാസിം പിള്ള. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം കസ്റ്റംസിന്റെ ഉപദേശകനായി തുടര്‍ന്നു വരികയായിരുന്നു. ദുബൈ സിലികണ്‍ ഒയാസിസിലെ വസതയിലായിരുന്നു അന്ത്യം. സ്വദേശികളും പ്രവാസികളുമായി വളരെ നല്ല ബന്ധം നിലനിര്‍ത്തിയിരുന്ന അദ്ദേഹത്തിന്റെ വിയോഗം പരിചിത വൃത്തങ്ങളില്‍ വേദന പടര്‍ത്തി. മയ്യിത്ത് അല്‍ഖൂസ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
ഭാര്യ: സ്വാലിഹത് കാസിം. മക്കള്‍: സൈറ (ഇന്തോനേഷ്യ), സൈമ (ന്യൂസിലാന്‍ഡ്), ഡോ. സുഹൈല്‍ (അമേരിക്ക).
A Malayali honored with UAE citizenship passed away in Dubai
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."