ജാം -2025; പരീക്ഷ ഫെബ്രുവരിയില്‍; സെപ്റ്റംബര്‍ മൂന്ന് മുതല്‍ ഒക്ടോബര്‍ 11 വരെ
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐ.ഐ.എസ്.സി) ബെംഗളൂരുവിലും 21 ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലും (ഐ.ഐ.ടികള്‍) 2025-26 അധ്യായന വര്‍ഷത്തെ വിവിധ മാസ്‌റ്റേഴ്‌സ് / പിജി പ്രോഗ്രാമുകളിലേക്കുള്ള ജോയന്റ് അഡ്മിഷന്‍ ടെസ്റ്റ് (ജാം- 2025) ഫെബ്രുവരി 2ന് ഞായറാഴ്ച്ച നടത്തും). രാവിലെയും, ഉച്ചയ്ക്ക് ശേഷവും രണ്ട് സെഷനുകളായാണ് പരീക്ഷ. ഐ.ഐ.ടി ഡല്‍ഹിയാണ് പരീക്ഷ സംഘടിപ്പിക്കുന്നത്.
ഐ.ഐ.ടി മദ്രാസ്, ഐ.ഐ.എസ്.സി ബംഗളുരു അടക്കം എട്ട് മേഖലകൡലായി നടത്തുന്ന പരീക്ഷക്ക് കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വടകര, പാലക്കാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ പരീക്ഷ കേന്ദ്രങ്ങളുണ്ട്. മുന്‍ഗണന ക്രമത്തില്‍ മൂന്ന് കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കാം.
കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയില്‍ കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്‌സ്, ബയോടെക്‌നോളജി, ഇക്കണോമിക്‌സ്, മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്‌സ് എന്നീ ഏഴ് പേപ്പറുകളാണുള്ളത്. ഒരാള്‍ക്ക് ഒന്നോ രണ്ടോ ടെസ്റ്റ് പേപ്പറുകള്‍ തെരഞ്ഞെടുക്കാം. മള്‍ട്ടിപ്പിള്‍ ചോയിസ്, മള്‍ട്ടിപ്പിള്‍ സെലക്ട് ന്യൂമെറിക്കല്‍ ആന്‍സര്‍ ടൈപ്പ് 60 ചോദ്യങ്ങളുണ്ടാവും. 100 മാര്‍ക്കിനാണ് പരീക്ഷ നടക്കുക.
മൂന്ന് മണിക്കൂറാണ് പരീക്ഷയുടെ ദൈര്‍ഘ്യം. പരീക്ഷ ഘടനയും സിലബസും കോഴ്‌സുകളും സെലക്ഷന്‍ നടപടികളും അറിയുന്നതിനായി https://jam2025.iitd.ac.in സന്ദര്‍ശിക്കുക.
അക്കാദമിക് മികവോടെ ശാസ്ത്ര- സാങ്കേതിക വിഷയങ്ങളിലും മറ്റും ബിരുദമുള്ളവര്‍ക്കും ഫൈനല്‍ യോഗ്യത പരീക്ഷയെഴുതുന്നവര്‍ക്കും ജാം 2025 അഭിമുഖീകരിക്കാം. പ്രവേശനം നല്‍കുന്ന സ്ഥാപനങ്ങളും മാസ്റ്റേഴ്‌സ് പ്രോഗ്രാമുകളും സീറ്റുകളും യോഗ്യത മാനദണ്ഡങ്ങളും വെബ്‌സൈറ്റിലുണ്ട്.
അപേക്ഷ ഫീസ് ഒരു പേപ്പറിന് 1800 രൂപ. വനിതകള്‍ക്കും, എസ്.സി/ എസ്.ടി/ പിഡബ്ല്യൂബിഡി വിഭാഗങ്ങളില്‍ പെടുന്നവര്‍ക്കും 900 രൂപ. രണ്ട് ടെസ്റ്റ് പേപ്പറുകള്‍ക്ക് യഥാക്രമം 2500, 1250 രൂപ എന്നിങ്ങനെയാണ് ഫീസ് നിരക്ക്. 2024 സെപ്റ്റംബര്‍ മൂന്ന് മുതല്‍ ഒക്ടോബര്‍ 11 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
jam 2025 apply from september 3 to october 11
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."