HOME
DETAILS

പാരീസില്‍ സ്വര്‍ണക്കൊയ്ത്ത് തുടങ്ങി ചൈന

  
Web Desk
July 27 2024 | 19:07 PM

Olympics 2024  Medal Winners and Highlights

പാരീസ്: പാരിസിലെ ആദ്യ സ്വര്‍ണം ചൈന സ്വന്തമാക്കി. ഷൂട്ടിങ്ങില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സഡ് ടീം ഇനത്തില്‍ ചൈനയുടെ ഹുവാങ് യുട്ടിങ്, ഷെങ് ലിയാവോ സഖ്യമാണ് സ്വര്‍ണം വെടിവച്ചിട്ടത്. ദക്ഷിണ കൊറിയയുടെ കെയും- ജി ഹയോണ്‍ പാര്‍ക്ക് ഹായുന്‍ സഖ്യത്തെ കീഴടക്കിയായിരുന്നു ചൈനീസ് സഖ്യം മേളയിലെ ആദ്യ സ്വര്‍ണമണിഞ്ഞത്. ദക്ഷിണ കൊറിയന്‍ സഖ്യം വെള്ളി നേടി. ഖസാകിസ്ഥാന്റെ അലക്‌സാന്‍ഡ്ര ലെ സ്ലാം സത്പയെവ് സഖ്യത്തിനാണ് വെങ്കലം. ഖസാകിസ്ഥാന്‍ ടീമായിരുന്നു പാരിസ് ഒളിംപിക്‌സിലെ ആദ്യ മെഡല്‍ ജേതാക്കള്‍. വെങ്കല മെഡല്‍ പോരാട്ടത്തില്‍ ജര്‍മനിയെ പരാജയപ്പെടുത്തിയാണ് ഖസാഖ്‌സ്താന്‍ ഷൂട്ടിങ് ടീം വെങ്കലം സ്വന്തമാക്കിയത്.

download.webp

ഹോക്കിയില്‍ ഇന്ത്യക്ക് ജയം

പാരിസ്: ഹോക്കിയില്‍ ഇന്ത്യക്ക് ജയത്തോടെ തുടക്കം. ഇന്നലെ നടന്ന മത്സരത്തില്‍ ശക്തരായ ന്യൂസിലന്‍ഡിനെയായിരുന്നു 3-2 എന്ന സ്‌കോറിന് ഇന്ത്യ വീഴ്ത്തിയത്. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം ശക്തമായി തിരിച്ചുവന്നായിരുന്നു ഇന്ത്യ ജയിച്ചു കയറിയത്. എട്ടാം മിനുട്ടില്‍തന്നെ ന്യൂസിലന്‍ഡ് ഗോള്‍ നേടി ലീഡ് നേടി. എന്നാല്‍ തളരാത്ത ഇന്ത്യന്‍ താരങ്ങള്‍ പൊരുതിക്കൊണ്ടിരുന്നു. ഒടുവില്‍ 34ാം മിനുട്ടില്‍ ഇന്ത്യ സ്‌കോര്‍ 2-1 എന്നാക്കി മത്സരത്തില്‍ ലീഡ് നേടി. മന്‍ദീപായിരുന്നു ഇന്ത്യക്കായി സമനില ഗോള്‍ നേടിയത്. 34ാം മിനുട്ടില്‍ വിവേക് സാഗറിന്റെ ഗോളിലായിരുന്നു ഇന്ത്യ ലീഡ് നേടിയത്. എന്നാല്‍ ന്യൂസിലന്‍ഡ് ഗോള്‍ മടക്കി സമനില പിടിച്ചെങ്കിലും മത്സരത്തിന്റെ അവസാന മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി ഹര്‍മന്‍ പ്രീത് സിങ്ങ് ലക്ഷ്യത്തിലെത്തിച്ചതോടെ ഇന്ത്യ 3-2 എന്ന സ്‌കോറിന് ജയിച്ചു കയറുകയായിരുന്നു. നാളെ അര്‍ജന്റീനക്കെതിരേയാണ് ഇന്ത്യയുടെ രണ്ടാം മത്സരം.


ആദ്യ മെഡല്‍കാത്ത് മനു ഭക്കറും ഇന്ത്യയും

ഒളിംപിക്സിലെ ആദ്യ മെഡല്‍കാത്ത് മനു ഭക്കറും ഇന്ത്യയും ഇന്ന് പ്രതീക്ഷയോടെ ഷൂട്ടിങ് റേഞ്ചിലേക്ക് ചുവടുവെക്കുന്നു. ഇന്നലെ നടന്ന ഷൂട്ടിങ്ങില്‍ ഫൈനലിലേക്ക് യോഗ്യത നേടിയ മനുവിന്റെ ഫൈനല്‍ മത്സരം ഇന്ന് വൈകിട്ട് 3.30നാണ്. നാലു താരങ്ങളാണ് ഫൈനലില്‍ മെഡല്‍ പ്രതീക്ഷിച്ച് ഇറങ്ങുന്നത്. ദക്ഷിണ കൊറിയന്‍ താരം കിം, തുര്‍ക്കി താരം ടര്‍ഹാന്‍, ചൈനീസ് താരം ക്സീ ലീ എന്നിവരാണ് ഭക്കറിനൊപ്പം ഇന്ന് ഷൂട്ടിങ് റേഞ്ചിലുള്ളത്. ആദ്യ റൗണ്ടില്‍ ലീഡ് നേടാനായാല്‍ ഒളിംപിക്സിന്റെ രണ്ടാം ദിനം തന്നെ ഇന്ത്യക്ക് മെഡല്‍ നേടാനാകും. ഫൈനലില്‍ ഓരോ ഷോട്ടിനു ലഭിക്കാവുന്ന പരമാവധി പോയിന്റ് 10.9 ആണ്. ആദ്യ റൗണ്ടില്‍ ഈ പോയിന്റ് നേടിയാല്‍ പിന്നീട് ഭക്കറിന് സമ്മര്‍ദമില്ലാതെ ലക്ഷ്യം കാണാനാകും.


ഇന്ത്യ ഇന്ന് സിന്ധുവിന്റെ ആദ്യ മത്സരത്തിനിറങ്ങും

പാരിസ്: ഒളിംപിക്സിന്റെ രണ്ടാം ദിനത്തില്‍ ഇന്ത്യ ഇറങ്ങുന്നത് ആറ് ഇനങ്ങളില്‍. വൈകിട്ട് 5.45ന് നടക്കുന്ന അമ്പെയ്ത്തില്‍ ഇന്ത്യക്ക് പ്രതീക്ഷയുള്ള ഇനമാണ്. വനിതകളുടെ സ്വര്‍ണ മെഡല്‍ മത്സരം, വനിതാ ടീം യോഗ്യത എന്നിവയാണ് അമ്പെയ്ത്തില്‍ ഇന്ത്യയുടെ മത്സരങ്ങള്‍. ഉച്ചക്ക് 12.50ന് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി സിന്ധു ആദ്യ മത്സരത്തിനിറങ്ങുന്നുണ്ട്. മാല്‍ഡീവ്സ് താരം ഫാതിമത് നബ്ബ അബ്ദുല്‍ റസാഖാണ് സിന്ധുവിന്റെ എതിരാളി. രാത്രി 11ന് ബാഡ്മിന്റണിന്റെ വനിതകളുടെ ഡബിള്‍സും നടക്കുന്നുണ്ട്. ഇന്ത്യക്കായി അശ്വിനി പൊന്നപ്പ, തനിഷ ക്രാസ്റ്റോ എന്നിവരാണ് ഇന്ത്യക്കായി മത്സരിക്കാനെത്തുന്നത്. ദക്ഷിണ കൊറിയന്‍ സഖ്യത്തേയാണ് ഇന്ത്യന്‍ ടീം നേരിടുന്നത്. ഉച്ചക്ക് ഒരു മണിക്ക് ശേഷം ഇന്ത്യന്‍ തുഴച്ചില്‍ സംഘവും ഇന്ന് ആദ്യ മത്സരത്തിനായി ഇറങ്ങുന്നുണ്ട്. ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ മനു ഭക്കറിന്റെ മത്സരവും ഇന്ന് നടക്കുന്നുണ്ട്. ഉച്ചക്ക് 3.30നാണ് ഫൈനല്‍. വനിതകളുടെ പത്തു മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ യോഗ്യതക്കായി ഇന്ത്യന്‍ താരങ്ങളായ എലവേണില്‍ വാളറിവാന്‍, രമിത ജിന്‍ഡാല്‍ എന്നിവര്‍ ഇന്നിറങ്ങുന്നുണ്ട്.

China wins the first gold at Paris 2024 Olympics in the 10m Air Rifle Mixed Team event. India's hockey team starts strong with a win against New Zealand, while Manu Bhaker and PV Sindhu aim for medals today



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളപ്പണ ആരോപണം; കോണ്‍ഗ്രസിനെതിരായി കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം

Kerala
  •  a month ago
No Image

അബ്ദുറഹീമിനെ കാണാൻ ഉമ്മയും സഹോദരനും റിയാദ് ജയിലിൽ എത്തി

Saudi-arabia
  •  a month ago
No Image

സ്വദേശിവല്‍ക്കരണം പാലിക്കാത്ത കമ്പനികള്‍ക്ക് ഉയര്‍ന്ന ലേബര്‍ഫീസ് ഈടാക്കാം; നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം

oman
  •  a month ago
No Image

ഭിന്നശേഷിക്കാരെ സംരക്ഷിക്കാന്‍ ഏകീകൃത സംവിധാനമൊരുക്കാന്‍ യുഎഇ

uae
  •  a month ago
No Image

ട്രോളി ബാഗുമായി ഗിന്നസ് പക്രു; കെപിഎമ്മില്‍ അല്ലല്ലോ എന്ന് രാഹുല്‍

Kerala
  •  a month ago
No Image

ദേശീയദിനം; വാഹനങ്ങള്‍ അലങ്കരിക്കാന്‍ അനുമതി നല്‍കി ഒമാന്‍ 

latest
  •  a month ago
No Image

മാധ്യമങ്ങളെ നിയന്ത്രിക്കാനാകില്ല: മാധ്യമപ്രവര്‍ത്തനത്തിന് മാര്‍ഗനിര്‍ദേശം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

Kerala
  •  a month ago
No Image

വിദേശ നിക്ഷേപം മൂന്നിരട്ടിയായി വര്‍ധിപ്പിക്കാന്‍ പുതിയ നയം പ്രഖ്യാപിച്ച് യുഎഇ 

uae
  •  a month ago
No Image

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ചികിത്സയ്ക്ക് കൊച്ചിയിലെത്തി; കാനയില്‍ വീണ് ഫ്രഞ്ച് പൗരന് പരുക്ക്

Kerala
  •  a month ago