HOME
DETAILS

വ്യാജ ഓൺലൈൻ ട്രേഡിങ് : 6.5 ലക്ഷം തട്ടിയ കേസിൽ ഒരാൾ പിടിയിൽ

  
July 28 2024 | 00:07 AM

 Online Trading Scam Man Arrested for Defrauding 65 Lakh

കൽപ്പറ്റ: വ്യാജ ഷെയർ ട്രേഡിങ് ആപ്പ് വഴി വൈത്തിരി സ്വദേശിയിൽ നിന്ന് 6.5 ലക്ഷം തട്ടിയ കേസിൽ ഒരാളെ വയനാട് സൈബർ പൊലിസ് പിടികൂടി. തൃശൂർ, കിഴക്കേ കോടാലി തേറാട്ടിൽ വീട്ടിൽ ടി.എസ്. ഹരികൃഷ്ണ(21)യെയാണ് ഇൻസ്‌പെക്ടർ ഷജു ജോസഫും സംഘവും അറസ്റ്റ് ചെയ്തത്. മെയ് മാസത്തിലാണ് ഹരികൃഷ്ണ ഉൾപ്പെട്ട സംഘം വൈത്തിരി സ്വദേശിയിൽ നിന്ന് 6.5 ലക്ഷം തട്ടിയെടുത്തത്.

വൈത്തിരി സ്വദേശിക്ക് നഷ്ടമായ പണം കൊൽക്കത്തയിലുള്ള ഐ.സി.ഐ.സി.ഐ ബാങ്ക് ബ്രാഞ്ചിലേക്കാണ് ക്രെഡിറ്റ് ആയത്. നിമിഷങ്ങൾക്കുള്ളിൽ അത് ഹരികൃഷ്ണയുടെ കൈവശമുള്ള സൗത്ത് ഇന്ത്യൻ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫറായി. തുടർന്ന്, അക്കൗണ്ടിലുള്ള പണം ക്രിപ്‌റ്റോ കറൻസിയാക്കി ബിനാൻസ് ആപ്പ് വഴി വിവിധ ഐഡികളിലൂടെ കൈമാറുകയായിരുന്നു. ഓൺലൈൻ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ക്രിപ്‌റ്റോ കറൻസിയാക്കി തട്ടിപ്പുകാർക്ക് കൈമാറുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഹരികൃഷ്ണ. ഇതിനുള്ള കമ്മിഷനാണ് ഇയാൾക്ക് ലഭിക്കുക.

 പ്രതിയുടെ പക്കൽ നിന്നും എ.ടി.എം കാർഡുകളും ഫോണും, സിമ്മും പിടിച്ചെടുത്തുണ്ട്. ഹരികൃഷ്ണയുടെ കൈവശമുള്ള അക്കൗണ്ടിലേക്ക് ഒരു മാസത്തിനകം 50 ലക്ഷത്തോളം വന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ മറ്റു പ്രതികൾക്കായുള്ള അന്വേഷണം പൊലിസ് ഊർജിതമാക്കി. വലിയ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് വ്യാജ ഓൺലൈൻ ഷെയർ ട്രേഡിങ് പ്ലാറ്റ്‌ഫോം മുഖാന്തിരമായിരുന്നു തട്ടിപ്പ് നടത്തിയത്. വ്യാജ സൈറ്റിൽ ലാഭ നഷ്ട കണക്കുകളും ബാലൻസും കാണിക്കുന്നത് കണ്ട് വിശ്വസിച്ചാണ് വൈത്തിരി സ്വദേശി ലക്ഷങ്ങൾ നിക്ഷേപിച്ചത്. പണം പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് ചതി മനസിലായത്.

 Online Trading Scam: Man Arrested for Defrauding ₹6.5 Lakh


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബി ബിസിനസ് വീക് ഡിസംബർ 4 മുതൽ

uae
  •  a month ago
No Image

റീട്ടെയ്ൽ സേവനം വിപുലീകരിച്ച് ലുലു ; മസ്കത്തിലും അൽ ഐനിലും പുതിയ സ്റ്റോറുകൾ തുറന്നു

oman
  •  a month ago
No Image

കാനഡയില്‍ ടെസ്‌ല കാര്‍ ഡിവൈഡറില്‍ ഇടിച്ച് തീപിടിച്ച് നാല് ഗുജറാത്ത് സ്വദേശികള്‍ മരിച്ചു

International
  •  a month ago
No Image

യുപിയില്‍ നാലുമാസം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍; ജിം ട്രെയിനര്‍ അറസ്റ്റില്‍

National
  •  a month ago
No Image

കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥിനികളോട് ഓട്ടോ ഡ്രൈവറുടെ അതിക്രമം

Kerala
  •  a month ago
No Image

ജനസാഗരം തീര്‍ത്ത് ടിവികെയുടെ ആദ്യ സമ്മേളനം; രാഷ്ട്രീയ നിലപാട് പറയാന്‍ വിജയ് 

National
  •  a month ago
No Image

ബെംഗളൂരു- അയോധ്യ ആകാശ് എയറിന് ബോംബ് ഭീഷണി; യു.പിയിലെ പത്ത് ഹോട്ടലുകളിലേക്കും ഭീഷണി സന്ദേശമെത്തി

National
  •  a month ago
No Image

കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

Kerala
  •  a month ago
No Image

കുവൈത്തില്‍ ഷോപ്പിങ് മാളില്‍ യുവതിക്ക് നേരെ ആക്രമണം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിച്ച് പൊലിസ് 

Kuwait
  •  a month ago
No Image

പാലക്കാട്ടെ കത്ത് വിവാദം അന്വേഷിക്കുമെന്ന് കെ.സുധാകരന്‍

Kerala
  •  a month ago