യുഎഇയില്‍ ഇലക്ട്രിക് എയര്‍ ടാക്‌സി സേവനങ്ങള്‍ വര്‍ധിപ്പിക്കാന്‍ ധാരണ
ദുബൈ: കാര്യക്ഷമവും സുരക്ഷിതവും സുസ്ഥിരവുമായ ഇലക്ട്രിക് മൊബിലിറ്റി സൊല്യൂഷനുകളുടെ വികസനത്തില്‍ യൂറോപ്പിലെ മുന്‍നിരയിലുള്ള ക്രിസാലയേണ്‍ മൊബിലിറ്റി, യു.എ.ഇയില്‍ ഇലക്ട്രിക് എയര്‍ ടാക്‌സി സേവനങ്ങളുടെ വികസനത്തിന് പിന്തുണ നല്‍കാന്‍ ദുബൈ ആസ്ഥാനമായ സ്വകാര്യ ഏവിയേഷന്‍ ഓപറേറ്റര്‍ എയര്‍ ഷാറ്റോയുമായി പങ്കാളിത്തം പ്രഖ്യാപിച്ചു.
ഫാണ്‍ബറോ രാജ്യാന്തര വ്യോമ പ്രദര്‍ശനം 2024ലാണ് രണ്ട് കമ്പനികളുടെയും അധികൃതര്‍ കരാര്‍ പ്രഖ്യാപിച്ചത്. എയര്‍ ഷാറ്റോയുടെ പത്ത് ഇന്റഗ്രിറ്റി ഇവിറ്റോളുകളുടെ അഡ്വാന്‍സ് ഓര്‍ഡര്‍ ക്രിസാലയേണിന്റെ ഉപാധികളോടെയുള്ളതാണ്. ഇതനുസരിച്ച്, ഓര്‍ഡര്‍ 125 വിമാനങ്ങളിലേക്ക് വികസിക്കും. സ്വകാര്യ വ്യോമയാന വിപണിയിലും മിഡില്‍ ഈസ്റ്റിലും കമ്പനിയുടെ ആദ്യ വാണിജ്യ പങ്കാളിത്തവും ഇത് പ്രതിനിധീകരിക്കുന്നു.
യു.എ.ഇയുടെ സ്ട്രാറ്റജിക് മൊബിലിറ്റി പ്‌ളാനുകളെ പിന്തുണച്ച്, അബൂദബിയും ദുബൈയും ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളിലെ ഇലക്ട്രിക് എയര്‍ ടാക്‌സി സേവനങ്ങളുടെ വളര്‍ച്ചാ പദ്ധതിയില്‍ ക്രിസാലയേണും എയര്‍ ഷാറ്റോയും ഒരുമിച്ച് പ്രവര്‍ത്തിക്കും.
ഇരു കമ്പനികളും തമ്മിലുള്ള ഭാവി സംയുക്ത പ്രോജക്ടുകള്‍ക്കുള്ള വാഗ്ദാനമായി ഈ കരാര്‍ മാറുന്നതാണ്. ഇന്റഗ്രിറ്റി എയര്‍ക്രാഫ്റ്റ് അതിന്റെ സേവനങ്ങളുമായി സംയോജിപ്പിക്കുന്നതോടെ, എയര്‍ ഷാറ്റോയ്ക്ക് സുരക്ഷിതവും സുസ്ഥിരവും സീറോ കാര്‍ബണ്‍ പ്രസാരണവുമുള്ള വ്യോമ സേവനം വാഗ്ദാനം ചെയ്യാനാകും.
നിലവില്‍ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന ക്രിസാലയേണ്‍ മൊബിലിറ്റിയുടെ ഇന്റഗ്രിറ്റി ഇവിറ്റോള്‍ അഞ്ച് യാത്രക്കാരെയും ഒരു പൈലറ്റിനെയും ഉള്‍ക്കൊള്ളാന്‍ രൂപകല്‍പന ചെയ്തിട്ടുള്ളതാണ്. ഇതിന്റെ സവിശേഷതകള്‍ നഗര, നഗരാന്തര യാത്രക്കാര്‍ക്കും ചരക്ക് ഗതാഗതത്തിനും അനുയോജ്യമാകും. ഫ്‌ളൈ ഫ്രീ സാങ്കേതിക വിദ്യ ഉപയോഗിച്ച് രൂപകല്‍പന ചെയ്തിരിക്കുന്ന ഈ വിമാനം എല്ലാ ഘട്ടങ്ങളിലും പരമാവധി സുരക്ഷ ഉറപ്പു നല്‍കുന്നു. കാര്‍ബണ്‍ ഉദ്‌വമനം കുറയ്ക്കുന്നതിനൊപ്പം മികച്ച യാത്രാനുഭവവും നല്‍കുന്നു.
യു.എ.ഇയിലെ പ്രമുഖ വ്യോമയാന കമ്പനികളിലൊന്നായി എയര്‍ ഷാറ്റോ വിപുലമായ എയര്‍ മൊബിലിറ്റി, ഇന്നൊവേഷന്‍, ടെക്‌നോളജി എന്നിവയില്‍ ശക്തമായ പ്രതിബദ്ധത പ്രകടിപ്പിക്കുന്നുവെന്ന് ക്രിസാലയേണ്‍ മൊബിലിറ്റി ജനറല്‍ മാനേജര്‍ മാനുവല്‍ ഹെറേഡിയ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."